Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എന്റെ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി, ഞാൻ സ്റ്റേഷനിൽ എത്തിയിരിക്കുന്നു' ; ഭാര്യയേയും മക്കളേയും വെട്ടിക്കൊന്ന ശേഷം യുവാവ് പൊലീസിൽ കീഴടങ്ങി; കൊലയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ്; ഇവർ വസ്ത്രം തേച്ച് കൊടുക്കുന്നവരാണെന്നും സൂചന

'എന്റെ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി, ഞാൻ സ്റ്റേഷനിൽ എത്തിയിരിക്കുന്നു' ; ഭാര്യയേയും മക്കളേയും വെട്ടിക്കൊന്ന ശേഷം യുവാവ് പൊലീസിൽ കീഴടങ്ങി; കൊലയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ്; ഇവർ വസ്ത്രം തേച്ച് കൊടുക്കുന്നവരാണെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: അതിക്രൂരമായ കൂട്ട കൊലപാതകം നടന്നതിന്റെ ഞെട്ടലിലാണ് പാലക്കാട് ജില്ലയിലെ ചിറ്റൂർ ഗ്രാമം. ഇവിടെ യുവാവ് ഭാര്യയേയും രണ്ട് മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ സംഭവം നടുക്കത്തോടെയാണ് ഏവരും കേട്ടത്. കുമാരി, ലേഖ, മനോജ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ മാണിക്യൻ എന്ന യുവാവ് പൊലീസിൽ കീഴടങ്ങി. ഇയാൾ ചിറ്റൂർ സ്വദേശിയാണ്.

ഇന്നു രാവിലെ ഏഴരയോടെ മാണിക്യൻ പൊലീസിൽ കീഴടങ്ങിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് കൊഴിഞ്ഞമ്പാറയിൽ ഇവർ താമസിക്കുന്ന വാടകവീട്ടിലേക്ക് പോയിട്ടുണ്ട്.കരിങ്ങാലിപ്പള്ളം എന്ന സ്ഥലത്തുനിന്ന് ഒരു വർഷം മുൻപാണ് മാണിക്യന്റെ കുടുംബം കൊഴിഞ്ഞാമ്പാറയിലേക്ക് താമസം മാറിയത്. വീടുകളിൽ വസ്ത്രം അലക്കി തേച്ചുകൊടുക്കുന്ന ജോലിയാണ് ഇവർ ചെയ്തുവന്നിരുന്നത്. കൊലപാതകത്തിനു പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP