Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാത്രി വൈകിയും ഭർത്താവ് ഫോണിൽ നോക്കിയിരുന്നപ്പോൾ വൈഫൈ കണക്ഷൻ റദ്ദാക്കി ഭാര്യ; പ്രകോപിതനായ ഭർത്താവ് ഭാര്യയെ ക്രൂരമായി മർദ്ദിച്ചു; നെഞ്ചിനും മുഖത്തും കൈക്കും പരിക്കേറ്റ യുവതി ആശുപത്രിയിൽ

രാത്രി വൈകിയും ഭർത്താവ് ഫോണിൽ നോക്കിയിരുന്നപ്പോൾ വൈഫൈ കണക്ഷൻ റദ്ദാക്കി ഭാര്യ; പ്രകോപിതനായ ഭർത്താവ് ഭാര്യയെ ക്രൂരമായി മർദ്ദിച്ചു; നെഞ്ചിനും മുഖത്തും കൈക്കും പരിക്കേറ്റ യുവതി ആശുപത്രിയിൽ

ഹൈദരാബാദ്: ഇന്റർനെറ്റ് ലോകത്തു ജീവിക്കുന്നവരാണ് ഇന്നത്തെ യുവാക്കൾ. ദിവസത്തിലെ കൂടുതൽ സമയവും ഇൻർനെറ്റ് ലോകത്ത് ചിലവഴിക്കുമ്പോൾ പ്രശ്‌നങ്ങളും വലുതാണ്. അത്തരുമൊരു സംഭവം ഹൈദരാബാദിൽ ഉണ്ടായി. ഫോണിലെ വൈഫൈ കണക്ഷൻ റദ്ദാക്കിയതിൽ പ്രകോപിതനായ യുവാവ് ഭാര്യയെ ക്രൂരമായി മർദ്ദിച്ചു.

മർദ്ദനമേറ്റ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ഹൈദരാബാദിലെ സോമാജിഗുഡയിലെ രേഷ്മ സുൽത്താന എന്ന യുവതിക്കാണ് ഭർത്താവിൽ നിന്നും ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നത്. രാത്രി ഏറെ വൈകിയിട്ടും ഭർത്താവ് ഉറങ്ങാതെ ഫോൺ ഉപയോഗിച്ചതിനാലാണ് രേഷ്മ വൈഫൈ ഓഫാക്കിയത്. ഇതിൽ പ്രകോപിതനായ ഭർത്താവ് രേഷ്മയെ ക്രൂരമായി ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. മർദ്ദനത്തിൽ രേഷ്മയുടെ നെഞ്ചിനും മുഖത്തും കൈക്കുമാണ് പരുക്കേറ്റത്.

പരുക്കേറ്റ രേഷ്മ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രേഷ്മയുടെ അമ്മയാണ് രേഷ്മയുടെ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ദമ്പതികൾ തമ്മിൽ ചെറിയ തോതിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും അതിനാൽ രണ്ട് പേർക്കും കൗൺസിലിങ് നൽകിയതിനുശേഷം മാത്രമാണ് അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ തീരുമാനിക്കൂ എന്ന് പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP