Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്റെ ജീവിതവും സമ്പാദ്യവും എന്റെ മകളാണ്; മതം മാറിയതിലും പ്രശ്‌നമില്ല; മതം മാറ്റിയ രീതിയിലും പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടലുകളെയുമാണ് എതിർക്കുന്നത്; ഹാദിയ ഹിന്ദുമതത്തിലേക്ക് മടങ്ങിവരാൻ സമ്മതിച്ചിട്ടില്ല; തന്നെ ഇടുങ്ങിയ ചിന്താഗതിക്കാരനായി ചിത്രീകരിക്കരുതെന്ന അപേക്ഷയോടെ പിതാവ് അശോകൻ

എന്റെ ജീവിതവും സമ്പാദ്യവും എന്റെ മകളാണ്; മതം മാറിയതിലും പ്രശ്‌നമില്ല; മതം മാറ്റിയ രീതിയിലും പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടലുകളെയുമാണ് എതിർക്കുന്നത്; ഹാദിയ ഹിന്ദുമതത്തിലേക്ക് മടങ്ങിവരാൻ സമ്മതിച്ചിട്ടില്ല; തന്നെ ഇടുങ്ങിയ ചിന്താഗതിക്കാരനായി ചിത്രീകരിക്കരുതെന്ന അപേക്ഷയോടെ പിതാവ് അശോകൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അന്യമതസ്ഥനെ വിവാഹം കഴിക്കുകയും മതം മാറുകയും ചെയ്ത ഹാദിയയുടെ കുടുംബം ഗുരുതര മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്ന ആരോപണങ്ങൾ ഏറുന്നതിനിടെയാണ് പിതാവ് അശോകൻ തന്റെ മനസ്സു തുറന്നത്. ഹാദിയയെ കാണാൻ പുറത്തുനിന്നുള്ളവരെ അനുവദിക്കാത്തതിന്റെ കാരണവും അദ്ദേഹം വിവരിക്കുന്നു.ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിലാണ് അശോകൻ തന്റെ നിലപാടുകൾ വിശദീകരിച്ചത്.

'എന്റെ വേദന വിവരിക്കാനാകാത്തതാണ്. തീർത്തും ഒറ്റപ്പെട്ടതുപോലെയാണ് തോന്നുന്നത്. ഇടുങ്ങിയ ചിന്താഗതിക്കാരനാണെന്ന നിലയിൽ മുദ്രകുത്തുമ്പോൾ വേദന തോന്നുന്നു. ഞാൻ നിരീശ്വരവാദിയാണ്. എന്റെ ജീവിതവും സമ്പാദ്യവും എന്റെ മകളാണ്. അവൾ അന്യമതസ്ഥനെ വിവാഹം ചെയ്യുന്നുവെങ്കിൽ ഞാൻ സന്തോഷത്തോടെ കൂടെ നിന്നേനെ. മതംമാറിയതിലും എനിക്ക് ഒരു പ്രശ്‌നവുമില്ല. എന്നാൽ ഇത് സംശയകരമാണ്. പോപ്പുലർ ഫ്രണ്ടിന്റെ അജണ്ടയാണ് ഇതിനു പിറകിൽ. ഞാൻ മകളെ ആർ.എസ്.എസ് സഹായത്തോടെ തട്ടിക്കൊണ്ടുപോകുമെന്ന് പോപ്പുലർ ഫ്രണ്ടിന്റെ വനിതാ പ്രവർത്തക സൈനബ അവളെ വിശ്വസിപ്പിച്ചിരിക്കുന്നു. എന്റെ മകളെ സംരക്ഷിക്കേണ്ട ആവശ്യം സൈനബക്കില്ല. ഒറ്റ ദിവസം കൊണ്ട് അവളുടെ വിവാഹം നടത്തിച്ച നടപടിയിൽ കോടതിയും സംശയമുന്നയിക്കുന്നുണ്ട്' അശോകൻ പറയുന്നു.

എൻ.െഎ.എ റിപ്പോർട്ട് വരാൻ കാത്തിരിക്കുകയാണ് താൻ. കോടതി എന്തു പറഞ്ഞാലും അനുസരിക്കും. റിപ്പോർട്ട് തനിക്ക് വായിക്കാൻ ലഭിക്കുമെന്ന് കരുതുന്നു. ഇസ്ലാമിലേക്ക് മാറാൻ തെരഞ്ഞെടുത്ത അപകടം പിടിച്ച വഴി റിപ്പോർട്ട് വായിച്ചാൽ മകൾ മനസിലാക്കുമെന്നാണ് താൻ കരുതുന്നതെന്നും അശോകൻ പറഞ്ഞു.

ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കിയിരുന്നു. തുടർന്ന് ഭർത്താവ് ഷെഫിൻ ജഹാൻ സുപ്രീംേകാടതിയെ സമീപിക്കുകയും കോടതി എൻ.െഎ.എ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഒക്ടോബർ മൂന്നിന് എൻെഎഎ റിപ്പോർട്ട് സമർപ്പിക്കും.
ഹാദിയ ഹിന്ദുമത വിശ്വാസത്തിലേക്ക് തിരികെ വരാൻ സമ്മതിച്ചുവെന്ന വാർത്ത അശോകൻ നിഷേധിച്ചു. അവളിൽ ഒരു മാറ്റവുമില്ല. കൊച്ചിയിലെ ആർഷ വിദ്യാ സമാജത്തെ സമീപിച്ചിരുന്നെന്നും അശോകൻ പറഞ്ഞു. അവിടുത്തെ ഒരു പ്രവർത്തക അഖിലയോട് സംസാരിച്ചിരുന്നു. മതംമാറി തിരകെ വന്ന ആതിരയുമായി കണ്ടുമുട്ടിയാൽ ചെന്നു വീണ അപകടങ്ങളെ കുറിച്ച് മകൾക്ക് ബോധമുണ്ടാകുെമന്ന് കരുതുന്നതായും അശോകൻ പറഞ്ഞു.

'താൻ ഒരു യുക്തിവാദിയായിരുെന്നങ്കിലും മകളും ഭാര്യയും ക്ഷേത്രദർശനം നടത്തുന്നതിന് എതിരു നിന്നിരുന്നില്ല. എന്നാൽ മകൾ വിവേകരഹിതമായി സംസാരിക്കാൻ തുടങ്ങിയപ്പോൾ താൻ തകർന്നു പോയി. സേലെത്ത കോളജിൽ തലമറച്ചുകൊണ്ടാണ് മകൾ പോകുന്നതെന്നും അവൾ സത്യസരണി എന്ന സംഘടനയെ സമീപിച്ചെന്നും അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. സത്യസരണി എന്ന കേന്ദ്രത്തിന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ട്.

അഖിലയെ കാണാതായപ്പോൾ 2016 ജനുവരിയിലാണ് താൻ ആദ്യമായി ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യുന്നത്. അവൾ പോപ്പുലർ ഫ്രണ്ടിന്റെ കസ്റ്റഡിയിലായിരുന്നു. മാതാപിതാക്കളോട് സംസാരിക്കാൻ അനുവാദമുണ്ടായിരുന്നില്ല. തന്റെ ഹർജിമൂലം അവളെ അവർക്ക് കോടതിയിൽ ഹാജരാക്കേണ്ടി വന്നു. എന്നാൽ അവൾ തങ്ങളോടൊപ്പം വന്നില്ല. എന്നിട്ടും ദിവസവും രണ്ടു തവണ താൻ അവളെ വിളിച്ചിരുന്നു.
21 ഓളം കേരളീയർ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ പോയതറിഞ്ഞപ്പോൾ 2016 ആഗസ്തിൽ അവളെ തന്റെ കസ്റ്റഡിയിൽ വിട്ടുതരണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചു. താൻ ജൂലൈയിലോ ആഗസ്തിലോ അവളോട് ഫോണിൽ സംസാരിച്ചിരുന്നപ്പോൾ സിറിയയിലേക്ക് ആടുമെയ്‌ക്കാൻ പോകുന്നതിന് പദ്ധതിയുണ്ടോ എന്ന് ചോദിച്ചിരുന്നു. അവർക്ക് പദ്ധതിയുണ്ടെന്നും ആദ്യം ഹോമിയോപതി കോഴ്‌സ് പൂർത്തിയാക്കണമെന്ന സുഹൃത്തുക്കളുടെ നിർദേശ പ്രകാരം ഇവിടെ തന്നെ നിൽക്കാനാണ് താൻ തീരുമാനിച്ചതെന്നും അവൾ പറഞ്ഞു.
ഫാത്തിമയായി മാറിയ നിമിഷ എന്ന ക്രിസ്ത്യൻ പെൺകുട്ടി ഐഎസിൽ ചേരുന്നത് അവരുടെ അമ്മയ്ക്ക് തടയാനായില്ല. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നും ഭരണഘടന അവളുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നുെവന്നും കോടതി പറഞ്ഞു. അവൾ ഐഎസിൽ ചേർന്നു. ഭാഗ്യം കൊണ്ട് എന്റെ മകൾ എന്നോടൊപ്പമുണ്ട്' അശോകൻ പറഞ്ഞു.

കള്ളുചെത്തുകാരെന്റെ മകനാണ് താൻ. എട്ടു മക്കളിൽ മൂത്തവൻ. അഞ്ച് സഹോദരിമാരാണ്. എല്ലാവരുടെയും സംരക്ഷണ ചുമതല എനിക്കായിരുന്നു. 19 വയസിലാണ് എനിക്ക് 10ാം ക്ലാസ് പൂർത്തിയാക്കാൻ കഴിഞ്ഞത്. താനൊരു സിപിഐക്കാരനാണ്. ധാരാളം വായിക്കാറുണ്ട്. എന്നാൽ ഉത്തരവാദിത്തങ്ങൾ മൂലം 10 ാം ക്ലാസിനു ശേഷം സൈന്യത്തിൽ ചേർന്നു. സഹോദരിമാരെ പഠിപ്പിച്ച് വിവാഹം ചെയ്തു വിട്ടു. അതിനു ശേഷം താനും വിവാഹിതനായി. അഖിലയാണ് തങ്ങളുടെ ഒരേയൊരു മകൾ. അവൾക്ക് ഏറ്റവും നല്ലതുകൊടുക്കണമെന്നതിനാലാണ് ഒരു മകൾ മതിയെന്ന് തീരുമാനിച്ചത്.

അവൾ ഹോമിയോപതി കോഴ്‌സിനു ചേർന്നു. എല്ലാവരും ലോണെടുത്തപ്പോൾ മുഴുവൻ പണവും തന്നെ താൻ അവൾക്ക് നൽകി. സൈന്യത്തിൽ നിന്ന് വിരമിച്ചശേഷം കോടതിയിൽ പ്യുണായി ജോലി ചെയ്യുകയാണ്. തന്റെ ശമ്പളവും എ.ടി.എമ്മും അവളാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോഴും താനത് തിരികെ ചോദിച്ചിട്ടില്ല. നിയമ പോരാട്ടം തുടങ്ങിയ ശേഷം ജോലിക്ക് പോയിട്ടില്ലെന്നും അശോകൻ പറഞ്ഞു.

ബി.െജ.പി ബന്ധത്തെ കുറിച്ച് പലരും വിമർശനമുന്നയിക്കുന്നു.എന്നാൽ തനിക്ക് ആര് സഹായം വാഗ്ദാനം ചെയ്താലും സ്വീകരിക്കും. ഈ കേസിൽ തന്റെ പാർട്ടി സിപിെഎ സഹായിച്ചില്ല. മറ്റ് അഭിഭാഷകർ, നിയമ ഉദ്യോഗസ്ഥർ, വിവിധ പാർട്ടികളിലെ നേതാക്കൾ എന്നിവരെല്ലാം സഹായിച്ചിട്ടുണ്ട്. ബിജെപി, ആർ.എസ്.എസ് പ്രവർത്തകരാകാം കുടുതൽ സഹായിച്ചത്. അതുകൊണ്ട് താൻ ബിെജപിക്കാരനാകുകയില്ല. ഈ ബുദ്ധിമുട്ടുകൾ തന്നെ എവിടെ െകൊണ്ടെത്തിക്കുമെന്നും പ്രവചിക്കാനാകില്ല. ആരിൽ നിന്നും സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഉദ്ദേശ്യശുദ്ധിെയ കുറിച്ച് ബുദ്ധിജീവികളെയോ വലതു പക്ഷ ഗ്രൂപ്പുകളോയോ വിശ്വസിപ്പിക്കുന്നതിനല്ല താൻ മുൻഗണന നൽകുന്നത്. തന്റെ മകളുടെ കാര്യത്തിലാണ്. എല്ലാ മാതാപിതാക്കളെയും മക്കളെയും പോലെ താനും മകളും തമ്മിൽ വഴക്കുകളുണ്ടായിട്ടുണ്ട്. ടി.വിയിൽ വാർത്താ ചാനലുകൾ കാണുന്ന കാര്യം പറഞ്ഞ് താനും മകളും എപ്പോഴും വഴക്കു കൂടാറുണ്ട്. അവൾക്ക് വാർത്താ ചാനലുകൾ കാണുന്നത് ഇഷ്ടമില്ലായിരുന്നു. വാർത്തകൾ കാണാത്തതിനാൽ ചുറ്റും നടക്കുന്നത് എന്താണെന്ന് അവൾ അറിഞ്ഞില്ല. ഇതുമൂലം എളുപ്പം പറ്റിക്കാവുന്നവളായിത്തീർന്നുവെന്നും അശോകൻ ആരോപിക്കുന്നു.

സാധാരണ പോലെ തന്നെ അവൾ അമ്മയോടാണ് കൂടുതൽ സംസാരിക്കുന്നത്. കൂടുതൽ സമയം ടി.വി കാണും. ഒരു മലയാളം ദിനപ്പത്രം വീട്ടിൽ വരുത്തുന്നുണ്ട്. എന്നെ തകർക്കുന്നത് അവൾക്ക് സഹായകരമാകുമെന്ന് അവർ കരുതുന്നു. എന്നാലും കോടതിയുടെ അവസന വിധി വരെ താൻ പോരാടും. മകൾ തിരിച്ചു വരുെമന്ന് ഉറപ്പുണ്ടെന്നും അശോകൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP