Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നേർക്കുനേർ ഏറ്റുമുട്ടി കൃഷി പ്രിൻസിപ്പൽ സെക്രട്ടറി രാജുനാരായണ സ്വാമിയും കൃഷി ഡയറക്ടർ ബിജു പ്രഭാകറും; ബിജുവിന്റെ 'വ്യാജ' ഐഎഎസ് തെറിപ്പിക്കുമെന്ന് സ്വാമി; കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ഡയറക്ടറും തമ്മിൽ പരസ്യ വാക്പോര്; വ്യവസായ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് നിയമനം നൽകാൻ ബിജു വഴിവിട്ട് ഇടപെട്ടുവെന്നും ആരോപണം; അവധിയിൽ പ്രവേശിക്കുന്നെന്ന് പ്രഖ്യാപിച്ച് കൃഷി വകുപ്പ് ഡയറക്ടർ

നേർക്കുനേർ ഏറ്റുമുട്ടി കൃഷി പ്രിൻസിപ്പൽ സെക്രട്ടറി രാജുനാരായണ സ്വാമിയും കൃഷി ഡയറക്ടർ ബിജു പ്രഭാകറും; ബിജുവിന്റെ 'വ്യാജ' ഐഎഎസ് തെറിപ്പിക്കുമെന്ന് സ്വാമി; കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ഡയറക്ടറും തമ്മിൽ പരസ്യ വാക്പോര്; വ്യവസായ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് നിയമനം നൽകാൻ ബിജു വഴിവിട്ട് ഇടപെട്ടുവെന്നും ആരോപണം; അവധിയിൽ പ്രവേശിക്കുന്നെന്ന് പ്രഖ്യാപിച്ച് കൃഷി വകുപ്പ് ഡയറക്ടർ

തിരുവനന്തപുരം: കൃഷി വകുപ്പ് ഡയറക്ടർ ബിജു പ്രഭാകറിന്റെ ഐഎഎസ് വ്യജമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി. വ്യാജ ഐഎഎസ് റദ്ദാക്കണമെന്നും നാരായണസ്വാമി ആവശ്യപ്പെട്ടു. കൃഷ്വകുപ്പിലെ മുതിർന്ന രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരുടെയും ചേരിപ്പോര് പരസ്യമായതിന് പിന്നാലെ അവധിയിൽ പ്രവേശിക്കുന്നതായി ബിജു പ്രഭാകർ അറിയിച്ചു.

രാജു നാരായണ സ്വാമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജു പ്രഭാകർ മാധ്യമങ്ങൾക്കു മുന്നിലെത്തിയതിന് പിന്നാലെയാണ് ബിജു പ്രഭാകറിന്റെ ഐ.എ.എസ് യോഗ്യത വരെ ചോദ്യം ചെയ്ത് രാജു നാരായണ സ്വാമിയും രംഗത്തെത്തിയത്. തന്നെ രാജു നാരായണസ്വാമി വിജിലൻസ് കേസിൽ കുടുക്കാൻ സ്വാമി ശ്രമിക്കുന്നുവെന്നാണ് ബിജു പ്രഭാകറിന്റെ ആരോപണം. താൻ നടത്തുന്ന ഉത്തരവുകളുടെയും തീരുമാനങ്ങളുടെയും ഫയലുകൾ അദ്ദേഹം വിളിച്ചുവരുത്തി പരിശോധിക്കുകയാണെന്നും മറ്റ് സെക്ഷനുകളിലേക്ക് അയച്ചുനൽകുകയാണെന്നും ബിജു പ്രഭാകർ ആരോപിച്ചു.
അദ്ദേഹം ഒരു സ്വകാര്യ ചാനലിന്റെ കാർഷിക പരിപാടിക്ക് ഒരു കോടി രൂപ ചട്ടം ലംഘിച്ച് നൽകിയെന്നും ബിജു പ്രഭാകർ പറഞ്ഞു. വിശ്വാസമില്ലാത്ത സെക്രട്ടറിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ കഴിയില്ലെന്നും അതിനാൽ അവധിക്കുള്ള അപേക്ഷ നൽകുകയാണെന്നും ബിജു പ്രഭാകർ പറഞ്ഞു. സെക്രട്ടറിയുമായി ഒത്തുപോകാൻ കഴിയില്ലെന്ന് മന്ത്രിയേയും അറിയിച്ചു.

ബിജു പ്രഭാകറിനെതിരെ അതിലും ഗുരുതരമായ ആരോപണവുമായി രാജു നാരായണ സ്വാമിയും രംഗത്തെത്തി. ബിജു പ്രഭാകറിന്റെ ഐ.എ.എസ് വ്യാജമാണെന്ന് ആരോപണമുണ്ട്. അതിനുള്ള ചില തെളിവുകളുമുണ്ട്. ഇസ്രയേലിൽ നിന്നും ടൂറിസ്റ്റ് വീസയിൽ എത്തിയ പ്രതിനിധികൾക്ക് ക്ലാസ് എടുക്കാൻ അനുമതി നൽകി. കൃഷിവകുപ്പിൽ നിന്നും ഒരു ലക്ഷം രൂപ ഇവർക്ക് നൽകാൻ ഇടപെട്ടു. ഇതിന് വഴങ്ങാതിരുന്ന ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെയാണ് ഈ നീക്കമെന്നും അതിൽ ചട്ടലംഘനമുണ്ടെന്നും രാജു നാരായണ സ്വാമി പറഞ്ഞു. വ്യവസായ വകുപ്പിലെ ഒരു ഉന്നതന്റെ ഭാര്യയ്ക്ക് ഹോർട്ടികോർപ്പിൽ ഇല്ലാത്ത തസ്തികയിൽ നിയമനം നൽകി. ഇതിനു പിന്നിലും അഴിമതിയുണ്ട്. ഇപ്പോഴത്തെ അവധി മുൻകൂർ ജാമ്യം മാത്രമാണെന്നും രാജു നാരായണ സ്വാമി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP