Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോട്ട് നിരോധനത്തെ പിന്തുണച്ചത് തെറ്റായി പോയി; മോദി, ജെയ്റ്റ്‌ലി, റിസർവ് ബാങ്ക് എന്നീ മൂന്ന് മണ്ടമ്മാരേയും വിശ്വാസത്തിലെടുക്കരുതായിരുന്നു; പ്രധാനമന്ത്രി ഇത്തരം മണ്ടൻ തീരുമാനമാണ് എടുക്കുക എന്ന് ചിന്തിച്ചിരുന്നില്ല; ചാനൽ ചർച്ചയിൽ മോദിയേയും കേന്ദ്ര സർക്കാരിനേയും വിമർശിച്ച് സാമ്പത്തിക ശാസ്ത്രജ്ഞ ഡോ മേരി ജോർജ്

നോട്ട് നിരോധനത്തെ പിന്തുണച്ചത് തെറ്റായി പോയി; മോദി, ജെയ്റ്റ്‌ലി, റിസർവ് ബാങ്ക് എന്നീ മൂന്ന് മണ്ടമ്മാരേയും വിശ്വാസത്തിലെടുക്കരുതായിരുന്നു; പ്രധാനമന്ത്രി ഇത്തരം മണ്ടൻ തീരുമാനമാണ് എടുക്കുക എന്ന് ചിന്തിച്ചിരുന്നില്ല; ചാനൽ ചർച്ചയിൽ മോദിയേയും കേന്ദ്ര സർക്കാരിനേയും വിമർശിച്ച് സാമ്പത്തിക ശാസ്ത്രജ്ഞ ഡോ മേരി ജോർജ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നോട്ട് നിരോധനത്തെ പിന്തുണച്ചത് എന്റെ തെറ്റാണെന്നും അതിൽ ഖേദിക്കുന്നെന്നും വെളിപ്പെടുത്തി സാമ്പത്തിക ശാസ്ത്രജ്ഞ ഡോ.മേരി ജോർജ്. കൈരളി പീപ്പിൾ ചാനലിൽ നടത്തിയ ചർച്ചയിലാണ് അവർ ഈക്കാര്യങ്ങൾ പങ്കുവെച്ചത്. ചാനൽ അവതാരകൻ താങ്കളെയും രാജ്യത്തെ ജനങ്ങളേയും അടക്കം കബളിപ്പിച്ചില്ലേയെന്ന ചോദ്യത്തിനാണ് ഡോ.മേരി ജോർജ്ജ് മോദിക്കും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നത്.

നരേന്ദ്ര മോദിയെ കുറിച്ച് കുറച്ചൊക്കെ നല്ലാ കാര്യങ്ങൾ വിചാരിച്ചിരുന്നു.ഒരു മണ്ടൻ തീരുമാനമായി നോട്ട് നിരോധനം മോദി കൊണ്ടുവരുമെന്ന് ഒരിക്കലും കരുതിയില്ല. മുന്നൊരുക്കങ്ങൾ നടത്തിയില്ല. ആരേയും അറിയിക്കാതെ ഒരു രാത്രികൊണ്ട് തീരുമാനം മോദി എടുക്കുമെന്ന് കരുതിയിരുന്നില്ല.

അരുൺ ജെയ്റ്റിലിയേയും റിസർബാങ്ക് ഗവർണറേയും വിശ്വാസത്തിലെടുത്തു. പക്ഷേ ഈ മൂന്ന് മണ്ടന്മാരേയും വിശ്വാസത്തിലെടുത്തത് അബദ്ധമായെന്നും അവർ ചർച്ചയിൽ പ്രതികരിച്ചു. ഈ മണ്ടന്മാരുടെ കൂടെ നിന്ന് ഞാനും നാറുമെന്ന് മനസിലാക്കിയതുകൊണ്ടാണ് പിന്തുണച്ചവർ കൊഴിഞ്ഞ് പൊയത്. ഇപ്പോൾ അനന്തസുബ്രഹ്മണ്യനും പോയിരിക്കുന്നു. സർക്കാരിന്റെ ഗുണനിലവാരം മോശമാണെന്ന് തിരിച്ചറിഞ്ഞാണ് പലരും വിട്ടുപോകുന്നതെന്നും മേരി ജോർജ്ജ് പ്രതികരിച്ചു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP