Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2408.5 അടിവരെ ജലനിരപ്പ് നിലനിർത്താമെന്നിരിക്കെ 2403 പരമാവധിയാക്കിയത് സുരക്ഷക്കാണെന്നും അതിന് മുമ്പ് തുറക്കേണ്ട കാര്യമില്ലെന്നും വൈദ്യുതി ജനറേഷൻ വിഭാഗം; സുരക്ഷയെ കരുതി 2400 ആകും മുമ്പ് തുറക്കണമെന്ന് ഡാം സുരക്ഷാ വിഭാഗം; ജലനിരപ്പ് 2396 കടക്കവേ ഷർട്ടർ തുറക്കുന്നതിനെ കുറിച്ച് തർക്കില്ല് കെ എസ് ഇ ബി; അന്തിമ തീരുമാനം ശനിയാഴ്ച വരെ കാത്തിരുന്ന ശേഷം മാത്രം

2408.5 അടിവരെ ജലനിരപ്പ് നിലനിർത്താമെന്നിരിക്കെ 2403 പരമാവധിയാക്കിയത് സുരക്ഷക്കാണെന്നും അതിന് മുമ്പ് തുറക്കേണ്ട കാര്യമില്ലെന്നും വൈദ്യുതി ജനറേഷൻ വിഭാഗം; സുരക്ഷയെ കരുതി 2400 ആകും മുമ്പ് തുറക്കണമെന്ന് ഡാം സുരക്ഷാ വിഭാഗം; ജലനിരപ്പ് 2396 കടക്കവേ ഷർട്ടർ തുറക്കുന്നതിനെ കുറിച്ച് തർക്കില്ല് കെ എസ് ഇ ബി; അന്തിമ തീരുമാനം ശനിയാഴ്ച വരെ കാത്തിരുന്ന ശേഷം മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഇടുക്കി അണക്കെട്ടു തുറക്കുന്ന വിഷയത്തിൽ കെഎസ്ഇബിയിലെ ജനറേഷൻ-ഡാം സുരക്ഷാവിഭാഗങ്ങൾ തമ്മിൽ ഭിന്നത. ലാഭ നഷ്ടക്കണക്കുകൾ ഉയർത്തി ഡാം തുറക്കുന്നതിനെ വൈദ്യുതി ജനറേഷൻ വിഭാഗം ഉയർത്തുന്നു. എന്നാൽ സുരക്ഷയാണ് പ്രധാനമെന്നും ഉടൻ ഡാം തുറക്കണമെന്ന് സുരക്ഷാ വിഭാഗവും പറയുന്നു. 2408.5 അടി വരെ അണക്കെട്ടിൽ വെള്ളം സംഭരിക്കാനാകുമെന്നും, സുരക്ഷിതത്വം മുൻനിർത്തിയാണു സംഭരണപരിധി 2403 അടിയായി പരിമിതപ്പെടുത്തിയതെന്നും ജനറേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് ജലനിരപ്പു 2403 അടിയിലെത്തുമ്പോഴോ, എത്തിയശേഷമോ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയാൽ മതിയെന്നാണു ജനറേഷൻ വിഭാഗം ആവശ്യപ്പെടുന്നത്.

എന്നാൽ 2400 ആയാൽ തന്നെ തുറക്കണമെന്നാണ് സുരക്ഷാ വിഭാഗത്തിന്റെ നിർദ്ദേശം. എന്നാൽ അണക്കെട്ടിലെ വെള്ളം പാഴാക്കി കളഞ്ഞാൽ, തുലാമഴ ലഭിച്ചില്ലെങ്കിൽ കെഎസ്ഇബി വൻ പ്രതിസന്ധിയിലാകുമെന്നും ജനറേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പറയുന്നു. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളിലൊരെണ്ണം 40 സെന്റിമീറ്റർ ഉയർത്തിയാൽ ഒരു സെക്കൻഡിൽ 1500 രൂപയുടെ നഷ്ടമാണു കെഎസ്ഇബിക്ക് ഉണ്ടാകുക. ഒരു മണിക്കൂറിൽ 54,00,000 രൂപയാണു നഷ്ടം. ഒരു ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തിയശേഷം താഴ്‌ത്തുന്നതിന് ഏറെക്കുറെ മൂന്നു മണിക്കൂർ സമയം ആവശ്യമാണ്. ഷട്ടറുകൾ ഉയർത്തി വെള്ളമൊഴുക്കുന്ന ഈ മൂന്നു മണിക്കൂറിനിടയിൽ കെഎസ്ഇബിക്കു നഷ്ടമാകുന്നത് 1.62 കോടി രൂപയാണെന്നും ജനറേഷൻ വിഭാഗം പറയുന്നു. ഇടുക്കി അണക്കെട്ടിൽനിന്ന് ഒരടി വെള്ളം തുറന്നുവിട്ടാൽ 850 ദശലക്ഷം ഘനയടി വെള്ളമാണു നഷ്ടപ്പെടുന്നതെന്നും, ഇതിലൂടെ പാഴാകുന്നതു 14 കോടി രൂപയാണെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി വെള്ളം പാഴാക്കിയാൽ കെഎസ്ഇബിക്കു വൻ നഷ്ടമുണ്ടാകുമെന്നാണു ജനറേഷൻ വിഭാഗത്തിന്റെ വാദം. സുരക്ഷാ ഭീഷണി കണക്കിലെടുത്തു ജലനിരപ്പ് 2400 അടിയിലെത്തുന്നതിനു മുൻപു തുറക്കണമെന്നാണു ഡാം സുരക്ഷാ വിഭാഗത്തിന്റെ ആവശ്യം. എന്നാൽ ജലനിരപ്പുയർന്നാൽ ഘട്ടംഘട്ടമായി ചെറുതോണി അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്താണ് സർക്കാർ നീക്കം. അണക്കെട്ടിലെ അഞ്ചു ഷട്ടറുകളും ഒരുമിച്ച് ഉയർത്തില്ല. റെഡ് അലർട്ട് പ്രഖ്യാപിച്ച്, 24 മണിക്കൂറിനുശേഷമേ അണക്കെട്ടു തുറക്കൂവെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മന്ത്രി എംഎം മണി പറഞ്ഞു. കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ളതാണ് ഇടുക്കി അണക്കെട്ട്. ജലനിരപ്പുയരുന്ന സാഹചര്യത്തിൽ ഷട്ടറുകൾ ഉയർത്തി, ജനങ്ങളുടെ ജീവനുള്ള ഭീഷണി ഒഴിവാക്കണമെന്നാണ് ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെയും നിലപാട്. ഇക്കാര്യം കെഎസ്ഇബി ചെയർമാനെയും വൈദ്യുതി മന്ത്രിയെയും ഇടുക്കി കലക്ടർ കെ. ജീവൻബാബു രേഖാമൂലം അറിയിച്ചിട്ടുണ്ട്.

വൈദ്യുതി ബോർഡിന്റെ ഡാം ആയതിനാൽ ഇതു സംബന്ധിച്ച കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനു മന്ത്രി എം.എം. മണിയെ ചുമതലപ്പെടുത്തി. മണിയുടെ അധ്യക്ഷതയിൽ ഇടുക്കി കലക്ടറേറ്റിൽ അവലോകനയോഗം ചേരും. ജലനിരപ്പ് 2398 അടിയിൽ എത്തുമ്പോൾ ഒരു ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തി ഒരു മണിക്കൂർ സമയത്തേക്കു വെള്ളം പരീക്ഷണാടിസ്ഥാനത്തിൽ പുറത്തേക്കു വിടാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. ഒരു ഷട്ടർ 40 സെന്റിമീറ്റർ തുറന്നാൽ സെക്കൻഡിൽ 60 ഘനമീറ്റർ വെള്ളം പുറത്തേക്കു പായുമെന്നാണു കണക്കാക്കുന്നത്. ഒരു മണിക്കൂർ കൊണ്ടു വെള്ളം എവിടെയെല്ലാമെത്തുമെന്ന് അറിയാൻ സാധിക്കും. എന്നാൽ ട്രയൽ എപ്പോൾ നടത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. തുറക്കേണ്ടിവന്നാൽ സർക്കാർ സജ്ജമാണ്. ശനിയാഴ്ച കഴിഞ്ഞേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകൂ. മഴ കുറഞ്ഞതും നീരൊഴുക്ക് കുറഞ്ഞതും ആശ്വാസകരമാണ്. അതുകൊണ്ട് തന്നെ ഡാം തുറക്കേണ്ടി വരില്ലെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ.

സുരക്ഷ ശക്തം, നീരൊഴുക്ക് കുറഞ്ഞു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒരടി കൂടി ഉയർന്നു 2396 അടിയായി. ചൊവ്വാഴ്ച 2395 അടിയായപ്പോൾ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് അണക്കെട്ടിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കി. നിറഞ്ഞു നിൽക്കുന്ന അണക്കെട്ട് കാണുന്നതിന് സന്ദർശകപ്രവാഹമാണ്. എന്നാൽ ആരെയും കടത്തിവിടാതെ തടഞ്ഞിരിക്കുകയാണു പൊലീസ്. സുരക്ഷ ശക്തമാക്കുന്നതിനായി അണക്കെട്ടിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ ക്രമാതീതമായ കുറവുരേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിലെ നീരൊഴുക്ക് 19.138 ദശലക്ഷം ഘനമീറ്ററാണ്. തിങ്കളാഴ്ച 21.753 ഘനമീറ്ററായിരുന്നു നീരൊഴുക്ക്. അതേസമയം അണക്കെട്ടിലെ ജലനിരപ്പ് 2395.94 അടിയിലെത്തി. ഓഗസ്റ്റ് ഒന്നിന് നാലു മണിക്കുള്ള റീഡിങ്ങിലാണിത്. ഇപ്പോഴത്തെ സാഹചര്യത്തിൽ 2397 അടിയായാൽ പരീക്ഷണാർഥം ഷട്ടർ തുറക്കാനാണ് (ട്രയൽ) തീരുമാനം. 2399 അടിയാകുമ്പോൾ അതീവ ജാഗ്രതാ നിർദ്ദേശം (റെഡ് അലർട്ട്) പുറപ്പെടുവിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP