Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ രാസവസ്തു ഉപയോഗിച്ച് ഉണക്കി; സ്ഥലം ഉടമയും ജോലിക്കാരനും അറസ്റ്റിൽ

പതിറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ രാസവസ്തു ഉപയോഗിച്ച് ഉണക്കി; സ്ഥലം ഉടമയും ജോലിക്കാരനും അറസ്റ്റിൽ

സ്വന്തം ലേഖകൻ

രാജകുമാരി: പതിറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ രാസവസ്തു ഉപയോഗിച്ച് ഉണക്കിയ കേസിൽ സ്ഥലം ഉടമയെയും ജോലിക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. പൂപ്പാറ തോണ്ടിമലയിലെ ഏലത്തോട്ടത്തിലാണ് പതിറ്റാണ്ടുകൾ പ്രായമുള്ള വൻ മരങ്ങളാണ് ഗ്ലൈസൽ എന്ന രാസവസ്തു ഉപയോഗിച്ച് ഉണക്കിയത്. കേസിൽ എൻജിനീയറിങ് ബിരുദധാരിയായ സ്ഥലം ഉടമയെയും ജോലിക്കാരനെയും വനം വകുപ്പ് അറസ്റ്റ് ചെയ്തു.

ബോഡിനായ്ക്കന്നൂർ സ്വദേശി വൈകുണ്ഡ വാസകൻ(48), ജോലിക്കാരൻ എസ്റ്റേറ്റ് പൂപ്പാറ മാഞ്ചൂട്ടാൻചോലയിൽ മോഹനൻ(48) എന്നിവരെ ആണ് ബോഡിമെട്ട് ഫോറസ്റ്റ് ഓഫിസർ ജയദാസിന്റെ നേതൃത്വത്തിൽ ഉള്ള വനപാലക സംഘം അറസ്റ്റ് ചെയ്തത്. ചോരക്കാലി, വെടിപ്ലാവ് ഉൾപ്പെടെ ഉള്ള വന്മരങ്ങളും മറ്റ് പാഴ് മരങ്ങളുമാണ് രാസവസ്തു ഉപയോഗിച്ച് ഉണക്കാൻ ശ്രമം നടന്നത്. മതികെട്ടാൻചോലയുടെ സമീപത്തെ 9 ഏക്കർ ഏലത്തോട്ടത്തിലാണ് സ്ഥലം ഉടമ മരങ്ങൾ ഉണക്കി കളയാൻ ശ്രമം നടത്തിയത്.

മരങ്ങൾ ഉണങ്ങുന്നത് ശ്രദ്ധയിൽ പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ ആണ് മരങ്ങളിൽ സുഷിരങ്ങൾ ഉണ്ടാക്കി ഗ്ലൈസൽ എന്ന രാസ വസ്തു ഒഴിച്ചു മരം ഉണക്കിയതായി കണ്ടെത്തിയത്. സ്ഥലം ഉടമയായ വൈകുണ്ഡ വാസകനെ ഒരാഴ്ച മുൻപ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്ത പ്രതിയെ തെളിവെടുപ്പിന് വേണ്ടി വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങി. തെളിവെടുപ്പിന് ശേഷം പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സംഭവത്തിനു ശേഷം ഒളിവിൽ പോയ ജോലിക്കാരൻ മോഹനനെ ഇന്നലെ ആണ് പൂപ്പാറയിൽ നിന്നും പിടികൂടിയത്. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ മോഹനനെ റിമാൻഡ് ചെയ്തു. ഏല തോട്ടങ്ങളിൽ തണൽ ക്രമീകരിക്കുന്നതിനു വേണ്ടി മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു നീക്കാറുണ്ട്.9 ഏക്കർ ഭൂമിയിൽ നിന്നും മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു നീക്കാൻ പണിക്കൂലി ഇനത്തിൽ വൻ തുക ചെലവാകും.

ശിഖരങ്ങൾ മുറിച്ചു നീക്കാതെ മരങ്ങൾ ഉണക്കിയാൽ തണൽ ക്രമീകരിക്കാൻ കഴിയും എന്ന് തെറ്റിദ്ധരിച്ചാണ് മരങ്ങൾ രാസവസ്തു ഉപയോഗിച്ച് ഉണക്കിയത് എന്നാണ് പ്രതികൾ വന പാലകരോട് പറഞ്ഞത്. നൂറിൽ അധികം മരങ്ങൾ ഇങ്ങനെ ഉണക്കിയതായി പ്രദേശവാസികൾ പറഞ്ഞു. പതിറ്റാണ്ടുകൾ പഴക്കം ഉള്ള വൻ മരങ്ങളാണ് ഇവയിൽ കൂടുതലും. ഭാഗികമായി ഉണങ്ങിയ മരങ്ങളുടെ ചുവട്ടിൽ വെള്ളം ഒഴിച്ച് മരം ഉണങ്ങാതിരിക്കാൻ വനം വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP