Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇഫ്താർ വിരുന്നിൽ മുസ്ലിംകൾക്കൊപ്പമിരിക്കുന്നത് വോട്ട് യാചകരായ എംഎൽഎമാർ; വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ

ഇഫ്താർ വിരുന്നിൽ മുസ്ലിംകൾക്കൊപ്പമിരിക്കുന്നത് വോട്ട് യാചകരായ എംഎൽഎമാർ; വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ

ഹൈദരാബാദ്: 'വോട്ടിനു യാചിക്കുന്നവർ' മാത്രമാണ് ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കുന്നതെന്നു തെലങ്കാന ബിജെപി എംഎൽഎ രാജാ സിങ് ലോധ്. താൻ ഇഫ്താർ സംഘടിപ്പിക്കാനോ ഇഫ്താറിൽ പങ്കെടുക്കാനോ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈദരാബാദിലെ ഗോഷമഹൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാജാ സിങ് സമൂഹമാധ്യമത്തിലിട്ട വിഡിയോ സന്ദേശത്തിലാണു വിവാദ പ്രസ്താവന. 'എംഎൽഎമാരെല്ലാം ഇഫ്താറുകൾ സംഘടിപ്പിക്കുന്ന തിരക്കിലാണ്. വോട്ട് ബാങ്കിനു വേണ്ടി ഇതെല്ലാം ചെയ്യണമെന്ന് അവർ കരുതുന്നു. എന്റെ ചിന്ത വ്യത്യസ്തമാണ്. ഇഫ്താറിൽ അവർക്കൊപ്പമിരിക്കുന്നവർ വോട്ടു യാചകരാണ്.'

മുഖ്യമന്ത്രി കെ.ചന്ദ്രശേഖർറാവു ഇഫ്താറുകൾ നടത്തുന്നതു ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP