Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തിന് മുൻപിൽ അഭിമാനമായി അക്ഷരങ്ങളുടെ ജില്ലയിൽ ഒരു ദേശീയ സ്ഥാപനം കൂടി; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി കേന്ദ്ര മന്ത്രി പ്രകാശ് ജവേദക്കർ നാടിന് സമർപ്പിക്കും; എംപിയായിരിക്കേ ജോസ് കെ മാണിയുടെ പരിശ്രമത്തിൽ 200 കോടി മുതൽ മുടക്കിൽ ഐഐഐടി ക്യാമ്പസ്

ലോകത്തിന് മുൻപിൽ അഭിമാനമായി അക്ഷരങ്ങളുടെ ജില്ലയിൽ ഒരു ദേശീയ സ്ഥാപനം കൂടി; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി കേന്ദ്ര മന്ത്രി പ്രകാശ് ജവേദക്കർ നാടിന് സമർപ്പിക്കും; എംപിയായിരിക്കേ ജോസ് കെ മാണിയുടെ പരിശ്രമത്തിൽ 200 കോടി മുതൽ മുടക്കിൽ ഐഐഐടി ക്യാമ്പസ്

മറുനാടൻ ഡെസ്‌ക്‌

കോട്ടയം : വിദ്യയുടെ അക്ഷരമുറ്റമായി മാറിയ കോട്ടയത്ത് ഒരു ദേശീയ സ്ഥാപനം കൂടി. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം കേരളത്തിന് അനുവദിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ കോട്ടയം സെന്ററിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് കേന്ദ്രമന്ത്രി പ്രകാശ് ജവേദ്ക്കർ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. മീനച്ചിൽ താലൂക്കിലെ വലവൂരിൽ 55 ഏക്കർ സ്ഥലത്താണ് ഐഐഐടി കോട്ടയം സെന്ററിന്റെ മനോഹരമായ ക്യാമ്പസ് പൂർത്തിയായിരിക്കുന്നത്. കോട്ടയത്തെ കേരളത്തിന്റെ നോളഡ്ജ് ഹബ് ആയി മാറ്റുക എന്ന നിതാന്ത പരിശ്രമത്തിന്റെ ഭാഗമായാണ് 200 കോടി രൂപയ്ക്ക് മേൽ മുതൽ മുടക്കുള്ള ഐ.ഐ.ഐ.ടി കേരളത്തിന് ലഭിച്ചത്. ഇന്ത്യയിൽ ആദ്യമായി വേഗത്തിൽ പൂർത്തിയായ ഐഐഐടി ക്യാമ്പസാണ് വലവൂരിലേത്.

കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നത്. ക്യാമ്പസിന്റെ ചിത്രങ്ങൾ ജോസ് കെ മാണി എംപി ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ ദീർഘനാളത്തെ ശ്രമഫലം കൂടിയാണ് ഐഐഐടി ക്യാമ്പസ്. അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക്, ഹോസ്റ്റലുകൾ, ക്വാട്ടേഴ്സുകൾ, ക്യാന്റീൻ, മഴവെള്ളസംഭരണി തുടങ്ങിയവ ഉൾപ്പെട്ടതാണ് ഐഐഐടിയുടെ പുതിയ ക്യാമ്പസ്. സന്തോഷകരമായ മറ്റൊരു കാര്യം കോട്ടയം ഐഐഐടിക്ക് 5 കോടി രൂപയുടെ അടൽ ഇൻക്കുബേഷൻ സെന്ററിനും അനുമതി ലഭിച്ചിട്ടുണ്ട്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നീതി ആയോഗിനുകീഴിൽ അനുവദിക്കപ്പെട്ട ഏക ഇൻക്കുബേഷൻ സെന്ററാണ് ഐഐഐടിയിലേത്.

ഇൻക്കുബേഷൻ സെന്ററിനായി 10,000 ചതുരശ്ര അടിയാണ് മാറ്റിവെച്ചിരിക്കുന്നത്. രാജ്യത്തെ യുവപ്രതിഭകളെ കണ്ടെത്തിഅവരുടെ കഴിവുകൾ രാഷ്ട്രത്തിന് പ്രയോജനകരമാകും വിധം ഉപയോഗിക്കുന്നത് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുക എന്നതാണ് ഇൻക്കുബേഷൻ സെന്ററിന്റെ ലക്ഷ്യം.ശാസ്ത്ര സാങ്കേതിക മേഖലകളിൽ കഴിവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് യുവസംരംഭകരാകുവാൻ അടൽ ഇൻക്കുബേഷൻ സെന്റർ സഹായകരമാകും.

 

ഐ.ഐ.ഐ.ടി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഒരു പുതിയ നാഴിക കല്ലായിരിക്കും. നാളേക്കായി അറിവിന്റെ സമാഹരണം എന്നതാണ് ഐ.ഐ.ഐ.ടിയുടെ ലക്ഷ്യം. അഖിലേന്ത്യ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഐ.ഐ.ഐ.ടിയിൽ വിദ്യാർത്ഥികളെ തെരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുനൂറിലധികം വിദ്യാർത്ഥികൾ വിവിധ അക്കാദമിക് പ്രോഗ്രാമുകളിൽ കോഴുകൾ നടത്തുന്നു. നിലവിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, മാത്തമാറ്റിക്സ് എന്നീ മൂന്ന് സ്ട്രീമുകളിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, പി.എച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള ബി.ടെ.ക് കോഴ്സുകളാണ് നടത്തുന്നത്.

മറ്റൊരു അഭിമാനകരമായ നേട്ടമാണ് ഐഐഐടിലേക്കുള്ള റോഡ് ആധുനിക നിലവാരത്തിൽ ഉയർത്തുന്നതിനായി കേന്ദ്ര റോഡ് ഫണ്ടിൽ നിന്നും 17 കോടി രൂപയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. പ്രസ്തുത റോഡിന്റെ നിർമ്മാണവും വേഗത്തിൽ പൂർത്തിയാകുന്നതോടെ ക്യാമ്പസിലേക്കുള്ള യാത്ര സുഗകരമാകും.

കോട്ടയത്തെ കേരളത്തിന്റെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഐ.ഐ.ഐ.ടി കൂടാതെ സയൻസ് സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ, കേന്ദ്രീയവിദ്യാലയം, ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്, ഏകലവ്യമോഡൽ റസിഡഷ്യൽ സ്‌ക്കൂൾ തുടങ്ങിയ ദേശീയ നിലവാരമുള്ള നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോട്ടയത്തിന് നേടിയേടുക്കുവാൻ സാധിച്ചിട്ടുണ്ട്. ഇതിൽ പാമ്പാടിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ സ്ഥിരം ക്യാമ്പസിന്റെ നിർമ്മാണവും പൂർത്തിയായി കഴിഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP