Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭയപ്പെടുത്തുന്ന ഭംഗി കാണാൻ ഒഴുകിയെത്തുന്നത് അനേകം പേർ; വാഗമണ്ണിന് സമീപമുള്ള ഇല്ലിക്കൽ മലയിൽ കാൽവഴുതി വീണു മരിക്കുന്നവരുടെ എണ്ണം പെരുകുന്നു; ഇന്നലെ പൊലിഞ്ഞത് തിരുവനന്തപുരം സ്വദേശിയുടെ ജീവൻ

ഭയപ്പെടുത്തുന്ന ഭംഗി കാണാൻ ഒഴുകിയെത്തുന്നത് അനേകം പേർ; വാഗമണ്ണിന് സമീപമുള്ള ഇല്ലിക്കൽ മലയിൽ കാൽവഴുതി വീണു മരിക്കുന്നവരുടെ എണ്ണം പെരുകുന്നു; ഇന്നലെ പൊലിഞ്ഞത് തിരുവനന്തപുരം സ്വദേശിയുടെ ജീവൻ

ഈരാറ്റുപേട്ട: മരണം പതിയിരിക്കുന്ന സ്ഥലമെന്നറിയാതെ ഭയപ്പെടുത്തുന്ന വിധത്തിലുള്ള പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവരുടെ എണ്ണം കൂടിയതോടെ ഇല്ലിക്കൽ മലയിൽ അപകടങ്ങളും പതിവാകുന്നു. ഇന്നലെ മലയിൽ വീണ്ടുമൊരു ദുരന്തം കൂടിയുണ്ടായി. ആരെയും കൊതിപ്പിക്കുന്ന ഇല്ലിക്കൽ കല്ലിന്റെ ഭംഗി ആസ്വദിക്കാനെത്തിയ യുവാവ് കാൽവഴുതി കൊക്കയിൽ വീണ് ദാരുണമായി മരണപ്പെട്ടു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ജീവൻ ജയന്താണ് (21) ഞായറാഴ്ച വീണുമരിച്ചത്. ആറ് മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്.

മുമ്പ് റാന്നി സ്വദേശിയായ യുവാവ് മലയിൽനിന്ന് കൊക്കയിലേക്ക് വീണ് മരണമടഞ്ഞിരുന്നു. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇല്ലിക്കൽ മലനിരകൾ. വെയിലും മഞ്ഞും മഴയും ഇടകലർന്ന ഇല്ലിക്കൽ കല്ലിലേക്ക് അവധിദിവസങ്ങളിലാണ് വിനോദ സഞ്ചാരികളുടെ തിരക്കേറുന്നത്. വയനാടൻ ചുരങ്ങളെ അനുസ്മരിപ്പിക്കുന്ന വളവും കയറ്റവും കടന്നെത്തിയാൽ തണുത്ത കാലാവസ്ഥയുമാണ് വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.

തലയുയർത്തി നില്ക്കുന്ന ഇല്ലിക്കൽ കല്ലും അപകടകാരിയായ നരകപാലവും ഏതൊരാളെയും ആകർഷിക്കുന്നതാണ്. ഇല്ലിക്കൽ കല്ലിന്റെ മുകളിലേക്ക് കയറാനുള്ള യുവാക്കളുടെ സാഹസികതയാണ് പലപ്പോഴും അപകടത്തിന് ഇടയാക്കുന്നത്. മുന്നറിയിപ്പ് ബോർഡ്, സംരക്ഷണ വേലി എന്നിവയൊന്നും സുരക്ഷയ്ക്കായി ഇവിടെ ഒരുക്കിയിട്ടില്ലെന്നതും അപകടങ്ങൾക്ക് വഴിവെക്കുന്നു. സഞ്ചാരികളെ നിയന്ത്രിക്കാൻ പൊലീസ്, ലൈഫ് ഗാർഡ് എന്നിവരുമില്ല. വിനോദസഞ്ചാരികളെ നിയന്ത്രിക്കാനാരുമില്ലാത്ത അവസ്ഥ.

അവധി ദിവസങ്ങളിൽ നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെയത്തുന്നത്. ഗതാഗതതടസ്സവും പതിവാണ്. പാർക്കിങ് സൗകര്യമില്ലാത്തതിനാൽ റോഡരികിൽ വാഹനം നിർത്തിയിടുന്നതും ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ട്. മഴക്കാലമായാൽ ഇടിമിന്നൽ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. അപകടമൊഴിവാക്കാൻ ഇല്ലിക്കൽകല്ലിന്റെ മുകളിലേക്കും നരകപാലം, ഗുഹ എന്നിവിടങ്ങളിലേക്കുള്ള പ്രവേശം നിരോധിക്കണമെന്നാണ് ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP