Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇമാം പീഡിപ്പിച്ച സംഭവം: പൊലീസ് മനപ്പൂർവ്വം അറസ്റ്റ് വൈകിപ്പിക്കുന്നുവെന്ന് ആരോപണം; കേരളത്തിലെല്ലായിടത്തും അന്വേഷിച്ചെന്ന് പൊലീസ്; എറണാകുളത്തും ഈരാറ്റുപേട്ടയിലുമായി ഇമാം ഒളിവിൽ താമസിച്ചെന്ന് വിവരം ലഭിച്ചിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്നും ആരോപണം; സഹായം തേടി ഇമാം വിളിച്ചത് പ്രമുഖ യുഡിഎഫ് നേതാവിനേയും ഇടത് എംഎൽഎയുമെന്ന് സൂചന

ഇമാം പീഡിപ്പിച്ച സംഭവം: പൊലീസ് മനപ്പൂർവ്വം അറസ്റ്റ് വൈകിപ്പിക്കുന്നുവെന്ന് ആരോപണം; കേരളത്തിലെല്ലായിടത്തും അന്വേഷിച്ചെന്ന് പൊലീസ്; എറണാകുളത്തും ഈരാറ്റുപേട്ടയിലുമായി ഇമാം ഒളിവിൽ താമസിച്ചെന്ന് വിവരം ലഭിച്ചിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്നും ആരോപണം; സഹായം തേടി ഇമാം വിളിച്ചത് പ്രമുഖ യുഡിഎഫ് നേതാവിനേയും ഇടത് എംഎൽഎയുമെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത കുരുന്നിനെ ഇമാം പീഡിപ്പിച്ച സംഭവം കഴിഞ്ഞ് രണ്ടാഴ്‌ച്ച പിന്നിട്ടിട്ടും പൊലീസ് സംഘം ഇമാമിനെ പിടികൂടുന്നില്ലെന്ന് ആരോപണം. കേരളത്തിൽ മുഴുവനും അന്വേഷണം നടത്തിയെന്ന് പറയുമ്പോഴും ഇത് ഒത്തുകളിയാണെന്നാണ് ഇപ്പോൾ വിവാദമുയരുന്നത്. മാത്രമല്ല ഈ അവസരത്തിൽ ഇമാമിന് കീഴടങ്ങാനായി പൊലീസ് തന്നെ അവസരം ഒരുക്കുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്. മാത്രമല്ല ഇദ്ദേഹത്തിന് ഒളിവിൽ പോകാൻ സഹായിച്ച വ്യക്തികളെ അറസ്റ്റ് ചെയ്യാത്തതും സംശയം വർധിപ്പിക്കുന്നുണ്ട്.

എന്നാൽ ഇമാം ഷെഫീക്ക് അൽ ഖാസ്മി എറണാകുളത്തും ഈരാറ്റുപേട്ടയിലുമായി ഒളിവിലാണെന്ന് നാളുകൾക്ക് മുൻപ് തന്നെ അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. ഇതിനിടെയാണ് തോളിക്കോടുള്ള രണ്ട് എസ്ഡിപിഐ പ്രവർത്തകർ ഒളിവിലുണ്ടായിരുന്ന ഇമാമിന് രണ്ടു ലക്ഷം രൂപ നൽകിയെന്ന വിവരം ഇമാമിന്റെ സഹോദരൻ വെളിപ്പെടുത്തിയത്. സ്‌കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച് പോക്‌സോ കേസിൽ പ്രതിയായ തിരുവനന്തപുരം ജില്ലയിലെ പള്ളിയിലെ മുഖ്യ ഇമാമായിരുന്ന ഷഫീഖ് അൽ ഖാസിമി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ.പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും താൻ നിരപരാധിയാണെന്നും ജാമ്യാപേക്ഷയിൽ ഇമാമം പറയുന്നു എസ്.ഡി.പി.ഐയുടെ വേദിയിൽ സംസാരിച്ചതിനാൽ സിപിഐ.എമ്മുകാർ നൽകിയ പരാതിയിലാണ് കേസെന്നുമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ഖാസിമി പറയുന്നുണ്ട്.

പോക്‌സോ കേസിൽ മുൻകൂർ ജാമ്യം ലഭിക്കാത്തതിനാൽ കീഴടങ്ങണമെന്ന് അഭിഭാഷകൻ വഴി പൊലീസ് ഇമാമിനോട് ആവശ്യപ്പെട്ടിരുന്നു. തട്ടിക്കൊണ്ടുപോകൽ, സംശയിക്കപ്പെടുന്ന ലൈംഗിക പീഡനം എന്നീ വകുപ്പുകളാണ് ഇമാമിനെതിരെ ചുമത്തിയിരിക്കുന്നത്. പള്ളിക്കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖാസിമിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.ഷെഫീഖ് അൽ ഖാസിമി ലൈംഗികമായി ആക്രമിച്ചെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. മൊഴി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക വിധേയയാക്കിയിരുന്നു. ഇതിൽ ബലാത്സംഗം നടന്നതായി തെളിഞ്ഞതോടെയാണ് ഇമാമിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തിയത്

ശിശുക്ഷേമസമിതി നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി ഷെഫീഖ് അൽ ഖാസിമി ലൈംഗികാതിക്രമം നടത്തിയെന്ന് വ്യക്തമാക്കിയത്. അയാൾ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയത് മനപ്പൂർവമെന്നും പെൺകുട്ടി മൊഴിയിൽ പറഞ്ഞിരുന്നു. പീഡനം നടന്നത് വൈദ്യ പരിശോധനയിൽ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഷെഫീക്ക് അൽഖാസിമിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ഭീഷണി കൊണ്ടാവാം ഇര മൊഴി നൽകാത്തതെന്നും നെടുമങ്ങാട് ഡി.വൈ,എസ്‌പി ഡി.അശോകൻ ഇന്നലെ പറഞ്ഞിരുന്നു.

ഉസ്താദിന്റെ പീഡനം പെൺകുട്ടി സമ്മതിച്ചിട്ടുണ്ട്. ഇതോടെ ഇമാമിന്റേതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഓഡിയോ തെറ്റാണെന്ന് തെളിയുകാണ്. ഈ സാഹചര്യത്തിൽ പൊലീസ് ഇമാമിനായുള്ള അന്വേഷണം ശക്തമാക്കി. ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ സംരക്ഷണത്തിലുള്ള പെൺകുട്ടിക്ക് രണ്ട് ദിവസമാായി കൗൺസിലിങ് നൽകിയിരുന്നു. ഇതോടെയാണ് പെൺകുട്ടി മൊഴി നൽകാൻ തയ്യാറായത്.പീഡനത്തിന് ശേഷം പെൺകുട്ടി വീട്ടിലേക്കാണ് പോയത്. അതുകൊണ്ട് തന്നെ ഇമാമിനെതിരെ പരാതി നൽകാൻ പെൺകുട്ടി വിസമതം പ്രകടിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ പള്ളി കമ്മറ്റിയുടെ പ്രസിഡന്റിന്റെ മൊഴി രേഖപ്പെടുത്തിയാണ് കേസെടുത്തത്. ഇതിന് ശേഷമാണ് പെൺകുട്ടിയെ ചൈൽഡ് ലൈനിന്റെ സംരക്ഷണയിലേക്ക് മാറ്റിയത്.

ആദ്യ ഘട്ടത്തിൽ ഈ സംഭവത്തെ കുറിച്ച് മൊഴി നൽകാൻ പെൺകുട്ടിയോ ബന്ധുക്കളൊ ഒന്നും തയ്യാറയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചൈൽഡ് വെൽഫയർ കമ്മറ്റി പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും കൗൺസിലിങ് നടത്തുകയും ചെയ്തത്. അതിനിടെ രക്ഷപ്പെടാൻ ഷെഫീഖ് അൽഖാസിമി രണ്ടു പ്രമുഖ രാഷ്ട്രീയനേതാക്കളെ സഹായംതേടി വിളിച്ചതായി സൂചനയും പുറത്തു വരുന്നുണ്ട്. യു.ഡി.എഫ്. ഘടകകക്ഷിയിലെ ഒരു പ്രമുഖ നേതാവിനെയും നിരന്തരം വിവാദങ്ങളിൽപ്പെടുന്ന, മലപ്പുറത്തെ ഒരു ഇടത് എംഎൽഎയെയും ഫോണിൽ ബന്ധപ്പെട്ടതായാണ് സൈബർ സെല്ലിന്റെ അന്വേഷണത്തിൽ തെളിഞ്ഞത്.നിരവധി തവണയാണ് യു.ഡി.എഫ്. നേതാവുമായി ഷെഫീഖ് അൽഖാസിമി ഫോണിൽ സംസാരിച്ചത്. ആറുതവണ ഇടത് എംഎൽഎയുമായി സംഭാഷണം നടത്തി. ഇതിന്റെ രേഖകൾ സൈബർ സെല്ലിൽനിന്നു പൊലീസ് വാങ്ങിയെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP