Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങൾ ഒന്ന് മനസുവച്ചാൽ ഈ നിർധന കുടുംബത്തിന് തിരികെ നൽകാൻ കഴിയുന്നത് അവരുടെ മകനെ; ഹൃദയ വാൾവിന് തകരാറുള്ള ഇമാം ഹുസൈന് ജീവിതത്തലേക്ക് തിരകെ വരണമെങ്കിൽ ലക്ഷങ്ങൾ വേണ്ടിവരും; നിസാഹതയുടെ പര്യായമായ ഈ കുടുംബത്തിനായി സഹായമഭ്യർത്ഥിച്ച് ഒരു നാട്

നിങ്ങൾ ഒന്ന് മനസുവച്ചാൽ ഈ നിർധന കുടുംബത്തിന് തിരികെ നൽകാൻ കഴിയുന്നത് അവരുടെ മകനെ; ഹൃദയ വാൾവിന് തകരാറുള്ള ഇമാം ഹുസൈന് ജീവിതത്തലേക്ക് തിരകെ വരണമെങ്കിൽ ലക്ഷങ്ങൾ വേണ്ടിവരും; നിസാഹതയുടെ പര്യായമായ ഈ കുടുംബത്തിനായി സഹായമഭ്യർത്ഥിച്ച് ഒരു നാട്

രഞ്ജിത്ത് ബാബു

കാസർഗോഡ്: കനിവുള്ളവർ ഒപ്പമുണ്ട്. കാസർഗോഡ് ഉപ്പളയിലെ ഇമാം ഹുസൈൻ എന്ന പന്ത്രണ്ടുകാരനെ തുണക്കാൻ സുമനസ്സുകൾ തയ്യാറാവുന്നു. നിരവധി പേർ ടെലിഫോൺ വഴിയും മറ്റും ബന്ധപ്പെടുന്നു. സ്ഥലത്തെ സാമൂഹ്യ പ്രവർത്തകനായ കെ.എഫ്. ഇക്‌ബാലും ഇപ്പോൾ പ്രതീക്ഷയിലാണ്. പന്ത്രണ്ടുകാരനായ മകന്റെ ചികിത്സക്കു വേണ്ടി മാതാപിതാക്കൾക്ക് കിഡ്നി വിൽക്കേണ്ടി വരില്ല. ഉപ്പള ഫിർദൗസ് നഗറിലെ വാടക ക്വാട്ടേഴ്സിൽ താമസിച്ചു പോന്ന റസിയസുടെ അഞ്ച് മക്കളിൽ ഏക ആൺതരിയാണ് ഇമാം ഹുസൈൻ.

ഉപ്പള ഹൈസ്‌ക്കൂളിലെ ഏഴാം തരം വിദ്യാർത്ഥിയായ ഹുസൈന്റെ ഹൃദയ വാൾവിനുള്ള തകരാറ് കാരണം ശ്വാസം മുട്ടലും പനിയും ഛർദ്ദിയും പതിവാണ്. മംഗലാപുരത്തെ ആശുപത്രിയിൽ വിദഗ്ധ പരിശോധന നടത്തിയെങ്കിലും ഉടൻ ഓപ്പറേഷൻ നടത്തണമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെട്ടത്. എന്നാൽ ഇതിന് നാട്ടുകാരുടെ സഹായം മാത്രം പോരാതെ വരും.

നിർധന കുടുംബത്തിന് ഓപ്പറേഷൻ നടത്താൻ കഴിയാത്തതിനാൽ പകരം മരുന്ന് നൽകി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ കുട്ടി കുഴഞ്ഞ് വീഴുകയും അബോധാവസ്ഥയിലാവുന്നതും പതിവായി. രോഗം ഗുരുതരാവസ്ഥയിലുമായി. കർണ്ണാടകത്തിൽ നിന്നും കുടിയേറിയ ഈ കുടുംബത്തിന് മറ്റാശ്രയമൊന്നുമില്ല.

കുമ്പോൽ കുഞ്ഞുക്കോയ തങ്ങളെ കണ്ട് കുട്ടിയുടെ അവസ്ഥ ബോധ്യുപ്പെടുത്തിയപ്പോൾ ബംഗളൂരുവിലെ നാരായണ ഹൃദയാലയ ആശുപത്രി അധികൃതർക്ക് ഒരു കത്ത് നൽകി. അതിലൂടെ കുട്ടിയുടെ ശസ്ത്രക്രിയക്ക് പകുതി തുക നൽകി ചികിത്സിക്കാൻ അവർ തയ്യാറാവുകയും ചെയ്തു. ഇരുപതിലേറെ പരിശോധനകൾ നടത്തേണ്ടതുണ്ട്. ഹുസൈനിന്റെ ഉമ്മ വീട്ടു ജോലി ചെയ്താണ് മക്കളെ പോറ്റുന്നത്. ഭർത്താവും ഹൃദയ സംബന്ധമായ അസുഖമുള്ള ആളാണ്. കാര്യമായ ജോലിക്കൊന്നും പോകാനും കഴിയുന്നില്ല. നാട്ടിലുള്ള എല്ലാം വിറ്റ് ചികിത്സിച്ചിട്ടും മകന്റെ അസുഖത്തിന് പരിഹാരമായില്ല. കടവും വന്നു പെരുകി.

ഈ സാഹചര്യത്തിലാണ് മകന്റെ ജീവൻ രക്ഷിക്കാൻ വൃക്ക വിൽക്കാൻ പോലും അവർ തയ്യാറായത്. ഇന്നലെ പരിശോധനക്കായി ബംഗളൂരുവിലെ നാരായണ ഹൃദയാലയയിൽ പോകേണ്ടതായിരുന്നു. എന്നാൽ വെറും കയ്യോടെ പോയിട്ടെന്ത് കാര്യം?. അതിനാലാണ് വൃക്ക വിറ്റ് മകനെ രക്ഷിക്കാനുള്ള ശ്രമമാരംഭിച്ചത്. വിവരം പുറത്തറിഞ്ഞതോടെ അയൽവാസികളും മറ്റും സഹായിക്കാൻ ഈ കുടുംബത്തോടൊപ്പം ചേർന്നു.

രണ്ട് ദിവസം താമസിച്ചാലും ചികിത്സക്ക് പോകും മുമ്പേ സഹായം തേടിയിറങ്ങുകയാണ് നാട്ടുകാർ. ഒരു കുഞ്ഞു ജീവൻ രക്ഷിക്കാൻ നാട്ടിലെ സുമനസ്സുകൾ ഒത്തുകൂടി കഴിഞ്ഞു. അവിടം കൊണ്ട് മാത്രമായില്ല. കനിവുള്ളവരുടെ സഹായം അടിയന്തിരമായും എത്തിയാൽ മാത്രമേ ഈ കുഞ്ഞിന്റെ ജീവൻ തിരികെ നൽകാൻ സാധിക്കു. അപകടം പോലും സംഭവിക്കാൻ സാധ്യതയുള്ള ശസ്ത്രക്രിയയാണെന്ന് ഡോക്ടർമാർ പോലും അഭിപ്രായപ്പെടുന്നു. ഈ കുഞ്ഞിനുള്ള സഹായഹസ്തം ഇനിയും വൈകരുത് .

Name: Haneef

A/c no. 31681995421
state bank of india branch uppala
IFSE: SBIN 0014574
ബന്ധപ്പെടേണ്ട നമ്പർ റസിയ (ഉമ്മ)
918136853828

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP