Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇമാം പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി; തിരുവനന്തപുരം റേഞ്ച് ഐ.ജി യുടെ നിയന്ത്രണത്തിലുള്ള സംഘത്തിൽ 14പേർ; ഇമാം ഒളിവിൽ തന്നെ

ഇമാം പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി; തിരുവനന്തപുരം റേഞ്ച് ഐ.ജി യുടെ നിയന്ത്രണത്തിലുള്ള സംഘത്തിൽ 14പേർ; ഇമാം ഒളിവിൽ തന്നെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; തിരുവനത്തപുരത്ത് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ഇമാം പീഡിപ്പിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ ഉത്തരവിറക്കി. കേസന്വേഷണം കൂടുതൽ വേഗത്തിലാക്കാനും പ്രതിയെ എത്രയും പെട്ടെന്ന് കണ്ടെത്തുന്നതിനുമായാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

സംഘത്തിൽ 14 പേരാണുള്ളത്. തിരുവനന്തപുരം റേഞ്ച് ഐ.ജി യുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും സംഘം പ്രവർത്തിക്കുന്നത്.നെടുമങ്ങാട് ഡി.വൈ.എസ്‌പി യുടെ ചുമതല വഹിക്കുന്ന തിരുവനന്തപുരം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി അശോകൻ.ഡി, പാലോട് ഇൻസ്‌പെക്ടർ മനോജ്കുമാർ.കെ.ബി, വിതുര എസ്.എച്ച്.ഒ വി.നിജാം എന്നിവരും മൂന്ന് സബ്ബ് ഇൻസ്‌പെക്ടർമാരും മൂന്ന് അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ട്മാരും രണ്ട് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരും മൂന്ന് സിവിൽ പൊലീസ് ഓഫീസർമാരും അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം.

കേസിലെ പ്രതികളെ പിടികൂടുന്നതിന് സംസ്ഥാനത്തും പുറത്തുമായി അഞ്ച് സംഘങ്ങൾ അന്വേഷണം നടത്തിവരികയാണ്. സൈബർ സെല്ലിന്റെയും സ്‌പെഷ്യൽ ബ്രാഞ്ചിന്റെയും സഹകരണത്തോടെ കേരള പൊലീസിന്റെ വിവിധ വിഭാഗങ്ങൾ കാര്യക്ഷമമായി അന്വേഷണം നടത്തിവരുന്നു.

പ്രതിക്ക് താമസസൗകര്യവും സാമ്പത്തികസഹായവും നൽകിവന്നിരുന്ന സഹോദരങ്ങൾ ഉൾപ്പെടെ ഏഴ് പേരെക്കൂടി കേസിൽ പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കൃത്യത്തിന് ഉപയോഗിച്ച കാർ ഒളിപ്പിച്ചതിനും ഇവർക്കെതിരെ കേസുണ്ട്. കൂടാതെ കുട്ടിയെ തിരിച്ചറിയുന്ന വിധത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിനും ഇമാമിനെതിരെ ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതേസമയം ഇമാം ഇതുവരെ പിടിയിലായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP