Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലിംലീഗ് മാന്യത കാട്ടിയില്ല; പാർട്ടിയിൽ നിന്നും പുറത്താക്കിയത് വിശദീകരണം പോലും ചോദിക്കാതെ; ജോളി വിഷയത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഇമ്പിച്ചി മോയിന്റെ കുടുംബം ലീഗിനെതിരെ

മുസ്ലിംലീഗ് മാന്യത കാട്ടിയില്ല; പാർട്ടിയിൽ നിന്നും പുറത്താക്കിയത് വിശദീകരണം പോലും ചോദിക്കാതെ; ജോളി വിഷയത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഇമ്പിച്ചി മോയിന്റെ കുടുംബം ലീഗിനെതിരെ

സ്വന്തം ലേഖകൻ

കോഴിക്കോട്: കൂടത്തായിയിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ആരോപണം ഉയരവേ ലീഗ് നേതാവ് ഇമ്പിച്ച് മൊയ്തീനെ പുറത്താക്കിയിരുന്നു. ഈ നടപടിയിൽ ലീഗ് നേതൃത്വത്തിനെതിരെ ഇമ്പിച്ച് മോയിന്റെ കുടുംബം രംഗത്തെത്തി. വിശദീകരണം പോലും ചോദിക്കാതെയാണ് ഉപ്പയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കിയതെന്ന് മകൻ നിസാർ ആരോപിച്ചു. ജോളിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നും ഇമ്പിച്ചി മോയിന് കുറ്റകൃത്യങ്ങളിൽ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ വൈകിട്ട് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നുള്ള അറിയിപ്പിലാണ് ഇദ്ദേഹത്തെ നീക്കിയതായി പാർട്ടി അറിയിച്ചിരുന്നത്. നേരത്തെ, നികുതി അടയ്ക്കാനും അഭിഭാഷകനെ ഏർപ്പാടാക്കാനും ജോളി ഇദ്ദേഹത്തിന്റെ സഹായം തേടിയിരുന്നു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വീട്ടിലും മകന്റെ കടയിലും പൊലീസ് പരിശോധന നടത്തിയിരുന്നു. പൊന്നാമറ്റം വീടിന്റെ തൊട്ടടുത്താണ് ഇദ്ദേഹത്തിന്റെ വീട്. അഹീെ ഞലമറ ഗാന്ധി മരിച്ചതെങ്ങനെയാണ്? ആ ചരിത്രം പറഞ്ഞുകൊണ്ടേയിരിക്കുക ഭൂനികുതി അടക്കമുള്ള രേഖകൾ ഇബ്ബിച്ചി മോയിയെ ഏൽപ്പിച്ചിരുന്നു എന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എന്നാൽ ഇവയൊന്നും ഇവിടെ നിന്ന് കണ്ടെടുക്കാനായിരുന്നില്ല.

പൊലീസ് പിടിയിലാകും മുമ്പായിരുന്നു ഇബ്ബിച്ചി മോയിയെ ജോളി വിളിച്ചിരുന്നത്. വക്കീലിനെ ഏർപ്പാടാക്കി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിളിയിലെന്ന് അദ്ദേഹം പൊലീസിന് മൊഴിനൽകിയിരുന്നു. ജോളിയിൽ നിന്ന് അമ്പതിനായിരം രൂപ കടം വാങ്ങിയിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അതു തിരികെ നൽകുകയും ചെയ്തിരുന്നു. ജോളി കൈക്കലാക്കിയ കുടുംബ സ്വത്തിന്റെ നികുതി അടയ്ക്കാൻ താൻ ശ്രമിച്ചെന്നും എന്നാൽ അതിനായില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP