Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

വിവാഹസമയത്ത് നൽകിയത് 25 പവൻ സ്വർണവും 86 സെന്റ് സ്ഥലവും വീടും; എല്ലാം വിറ്റ് നശിപ്പിച്ച് വിദേശത്ത് പോയി വന്നപ്പോൾ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം; കൂടുതൽ പണം ആവശ്യപ്പെട്ട് കൊല്ലാക്കൊല പതിവായപ്പോൾ മെഹറൂന്നിസ ആത്മഹത്യ ചെയ്തത് തീ കൊളുത്തി; 25 വർഷങ്ങൾക്ക് ശേഷം ഭർത്താവിന് പിഴ അഞ്ചു വർഷം തടവും എഴുപത്തി അയ്യായിരം രൂപയും

വിവാഹസമയത്ത് നൽകിയത് 25 പവൻ സ്വർണവും 86 സെന്റ് സ്ഥലവും വീടും; എല്ലാം വിറ്റ് നശിപ്പിച്ച് വിദേശത്ത് പോയി വന്നപ്പോൾ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം; കൂടുതൽ പണം ആവശ്യപ്പെട്ട് കൊല്ലാക്കൊല പതിവായപ്പോൾ മെഹറൂന്നിസ ആത്മഹത്യ ചെയ്തത് തീ കൊളുത്തി; 25 വർഷങ്ങൾക്ക് ശേഷം ഭർത്താവിന് പിഴ അഞ്ചു വർഷം തടവും എഴുപത്തി അയ്യായിരം രൂപയും

പി നാഗരാജ്

തിരുവനന്തപുരം: കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതിൽ മനംനൊന്ത് ഭാര്യ തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസിൽ പ്രവാസിയായ ഭർത്താവിനെ അഞ്ചു വർഷത്തെ കഠിന തടവിനും എഴുപത്തി അയ്യായിരം രൂപ പിഴയൊടുക്കാനും തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. പിഴത്തുക മരണപ്പെട്ട മെഹറുന്നീസയുടെ 3 മക്കൾക്ക് നൽകണം. കൂടാതെ മക്കളുടെ ഭാവി നന്മക്കായി മതിയായ തുക ഇരകൾക്കുള്ള നഷ്ടപരിഹാര ഫണ്ടിൽ നിന്നും ലഭ്യക്കാൻ തിരുവനന്തപുരം ജില്ലാ ലീഗൽ സർവ്വീസസ് അഥോറിറ്റിയോടും ജഡ്ജി റോയി വർഗ്ഗീസ് ഉത്തരവിട്ടു. കേസിൽ പ്രതിയായ പ്രവാസിയായ വർക്കല നഗരൂർ കെ.വി. ഹൗസിൽ ഷുക്കൂറിനെ ( 51)യാണ് കോടതി ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 306 ( ആത്മഹത്യാ പ്രേരണ ) പ്രകാരമാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

ഷുക്കൂറിന്റെ ഭാര്യ മെഹറുന്നീസയാണ് മരണപ്പെട്ടത്. 1994 മെയ് 15നാണ് കേസിനാസ്പദമായ ആത്മഹത്യ നടന്നത്. സ്ത്രീധനമായി വിവാഹ സമയം മെഹറുന്നീസയെ മാതാപിതാക്കൾ 25 പവൻ സ്വർണ്ണാഭരണങ്ങൾ അണിയിച്ചിരുന്നതും 86 സെന്റ് സ്ഥലവും വീടും ചേർത്ത് നൽകിയിരുന്നു. എന്നാൽ പലപ്പോഴായി പല കാരണങ്ങൾ പറഞ്ഞ് സ്വർണ്ണാഭരണങ്ങളും മറ്റും കൈക്കലാക്കിയ പ്രതി വിറ്റും പണയം വെച്ചും ധൂർത്തടിച്ച് നശിപ്പിച്ചു.

തുടർന്ന് തൊഴിലന്വേഷിച്ച് വിദേശത്ത് പോയി. മടങ്ങി വന്ന പ്രതി കൂടുതൽ സ്ത്രീധനം വാങ്ങി വരണമെന്നാവശ്യപ്പെട്ട് ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ തുടങ്ങി. തയ്യാറാകാത്ത ഭാര്യയെ മൊഴിചൊല്ലി താൻ മറ്റൊരു വിവാഹം കഴിക്കുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തി. ഭീഷണി സഹിക്ക വയ്യാതെ ഭാര്യ കെ.വി. ഹൗസിൽ വച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. തീ നാളവും പുകയും ഉയരുന്നത് കണ്ട് ഓടിക്കൂടിയ സ്ഥലവാസികൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളേജാശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആറ്റിങ്ങൽ പൊലീസാണ് കേസന്വേഷിച്ച് കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്. മെഹറുന്നീസയുടെ മാതാപിതാക്കളടക്കം 15 സാക്ഷികളെ വിസ്തരിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ വെമ്പായം എ.എ. ഹക്കിം ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP