Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബാംഗ്ലൂരിലെ മലയാളി യുവതി സ്വന്തം കല്യാണച്ചെക്കനെ തേടി വെബ്‌സൈറ്റ് ഉണ്ടാക്കിയത് മാതാപിതാക്കൾ മാട്രിമോണിയൽ സൈറ്റിൽ പരസ്യം ചെയ്തതിൽ പ്രതിഷേധിച്ച്; ഇന്ദുജ പിള്ളയുടെ മാര്യേജ് പ്രൊഫൈൽ ഇപ്പോൾ ലോക ശ്രദ്ധയിൽ

ബാംഗ്ലൂരിലെ മലയാളി യുവതി സ്വന്തം കല്യാണച്ചെക്കനെ തേടി വെബ്‌സൈറ്റ് ഉണ്ടാക്കിയത് മാതാപിതാക്കൾ മാട്രിമോണിയൽ സൈറ്റിൽ പരസ്യം ചെയ്തതിൽ പ്രതിഷേധിച്ച്; ഇന്ദുജ പിള്ളയുടെ മാര്യേജ് പ്രൊഫൈൽ ഇപ്പോൾ ലോക ശ്രദ്ധയിൽ

സ്വന്തമായി മാട്രിമോണിയൽ സൈറ്റുണ്ടാക്കിയ വരനെ തേടി വാർത്തയായ ബാഗ്ലൂരിലെ മലയാളി യുവതിയുടെ നടപടി മാതാപിതാക്കൾ മാട്രിമോണിയൽ സൈറ്റിൽ വിവാഹ പരസ്യം നൽകിയതിൽ പ്രതിഷേധിച്ച്. വിവാഹ ജീവിതത്തെ കുറിച്ച് തീർത്തും വേറിട്ട പ്ലാനുകളുള്ള ഇന്ദുജ പിള്ളയ്ക്ക് ഇതു തീരെ പിടിച്ചില്ല. എന്നു വച്ച് സ്വന്തമായുള്ള ജോലിയുടെയും ശമ്പളത്തിന്റേയും അഹങ്കാരത്തിൽ അച്ഛനമ്മമാരോട് ഉടക്കുണ്ടാക്കാനും പോയില്ല. അതേ നാണയത്തിൽ നല്ലൊരു മറുപടി നൽകുകയാണ് ഇന്ദുജ ചെയ്തത്.

തന്റെ ഇഷ്ടാനിഷ്ടങ്ങളായി മാതാപിതാക്കൾ പറയുന്നതെല്ലാം തെറ്റാണെന്ന വ്യക്തമാക്കി വ്യക്തിപരമായ തന്റെ ഇഷ്ടാനിഷ്ടങ്ങൾ തുറന്നു പറയുന്ന ഒരു മാര്യേജ് പ്രൊഫൈൽ ഉണ്ടാക്കി ഒരു ഡേറ്റിങ് സൈറ്റിലിടുകയാണ് ഇന്ദുജ ചെയ്തത്. എങ്ങനെയുള്ള പുരുഷനാണ് വേണ്ടതെന്നും താൻ എന്താണെന്നും എന്താണ് ആഗ്രഹിക്കുന്നതെന്നും അടക്കം എല്ലാ കാര്യങ്ങളും ഇന്ദുജ തുറന്നു പറയുന്നുണ്ട്. പേര്: ഇന്ദുജ, ജോലി: സോഫ്റ്റ് വെയർ എഞ്ചിനീയർ എന്നു പരിചയപ്പെടുത്തി തുടങ്ങുന്ന ആ മാട്രിമോണിയൽ പരസ്യം കണ്ടപ്പോൾ ആകെ അന്തം വിട്ടു പോയെന്ന് ഇന്ദുജ പറയുന്നു. 'കല്യാണം കഴിക്കാനായി മരിച്ചു നടക്കുന്ന സ്ത്രീയല്ല ഞാൻ. ആ മാട്രിമോണി പ്രൊഫൈൽ കണ്ടാൽ അങ്ങനെയാണ് തോന്നുക' ഇന്ദുജ തുറന്നടിച്ചു. ഉടൻ തന്നെ ആ പ്രൊഫൈൽ എടുത്തു മാറ്റി പുതിയൊരു സ്വന്തമായി താനൊരു പ്രൊഫൈലുണ്ടാക്കുമെന്ന് മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു.

'കുട്ടികളെ ഇഷ്ടപ്പെടാത്ത പുരുഷന്മാരെയാണ് എനിക്കിഷ്ടം. മസാലയും ഡ്രാമയോന്നും ഇഷ്ടമേയല്ല. ഒരു ടിവി ഫാനല്ല. വായിക്കാറുമില്ല,' ഇന്റർനെറ്റിലാകെ ചർച്ചയായ മാരേജ് പ്രൊഫൈലിൽ ഇന്ദുജ വ്യക്തമാക്കുന്നു. 'പെൺകോന്തനായ പെണ്ണുമല്ല. തീർച്ചയായും ഒരു കല്യാണച്ചരക്കുമല്ല. ഒരിക്കലും മുടി നീട്ടി വളർത്തുകയും ചെയ്യില്ല.' ഇത്രയും പറഞ്ഞ ശേഷം ഇനി ചെറുക്കൻ എങ്ങനെയായിരിക്കണമെന്നാണ് ഇന്ദുജ പറയുന്നത്. 'താടിയുള്ളവനാണെങ്കിൽ കൊള്ളാം. ആവേശത്തോടെ ലോകത്തെ നോക്കിക്കാണുന്നവനായിരിക്കണം. സ്വന്തമായി സമ്പാദിക്കുന്നവനാകണം എന്നാൽ ജോലിയെ വെറുക്കുന്നവനാകാൻ പാടില്ല.' കുട്ടികളെ വെറുക്കുന്നവനായിരിക്കണമെന്നും ഒരു പടികൂടി കടന്ന് ഇന്ദുജ പറയുന്നുണ്ട്.

എല്ലാവരും പറയുന്നതു പോലെ തന്നെ ആകർഷകമായ വ്യക്തിത്വമുള്ള ചെറുക്കൻ തന്നെയാണ് ഇന്ദുജയ്ക്കും വേണ്ടത്. എന്നാൽ ആവശ്യമായ യോഗ്യതയിൽ ഈ ചെറുപ്പക്കാരിക്കു വേണ്ടത് വേറിട്ട ഒന്നാണ്. ശബ്്ദചാതുരിയും ചുരുങ്ങിയത് അര മണിക്കൂറെങ്കിലും കത്തിയടിച്ചിരിക്കാനുള്ള ശേഷിമുണ്ടാകണമെന്ന് ഇന്ദുജ പ്രത്യേകം എടുത്തു പറയുന്നുണ്ട്. ഈ പ്രൊഫൈൽ കണ്ടിട്ട് ആർക്കെങ്കിലും സമ്മതമാണെന്ന് തോന്നുന്നെങ്കിൽ ഒന്നു കൂടി ഇരുത്തി ആലോചിക്കാനും ഇന്ദുജ നിർദ്ദേശിക്കുന്നു. എന്നിട്ട് ഉറപ്പായെങ്കിൽ തന്റെ പ്രൊഫൈൽ മാതാപിതാക്കൾക്ക് കാണിച്ചു കൊടുക്കുക എന്നും ഇന്ദുജ ചെറുക്കന്മാരോടായി പറയുന്നു.

പോസ്റ്റ് ചെയ്ത് 48 മണിക്കൂറിനം തന്നെ വൈറലായി ഈ കല്യാണ സിവി ലോക മാദ്ധ്യമങ്ങളിലും വാർത്തയായി. ഓസ്‌ട്രേലിയിൽ നിന്നും കാനഡയിൽ നിന്നു പോലും ഇപ്പോൾ ഇന്ദുജയ്ക്ക് ആലോചനകൾ വന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ പുതിയ ഫെമിനിസ്റ്റ് താരമായി മാറിയതോടെ ഈ ചെറുപ്പക്കാരി പാരമ്പര്യ കാഴ്‌ച്ചപ്പാടുകളെ തള്ളി സ്ത്രീത്വത്തെ മാനിക്കുന്ന, വളർന്നു വരുന്ന വലിയൊരു യുവ സമൂഹത്തിന് ആവേശമായി മാറിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP