Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇന്ത്യ ഉടൻതന്നെ അതിർത്തിയിൽ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകുമെന്ന് അമേരിക്ക; ഇന്ത്യ സൈന്യത്തെ കൂടുതൽ ശക്തമാക്കുന്നുവെന്ന് യുഎസ് ഇന്റലിജൻസ് മേധാവി; ഉഭയകക്ഷി ബന്ധം അങ്ങേയറ്റം മോശമെന്നും വിലയിരുത്തൽ

ഇന്ത്യ ഉടൻതന്നെ അതിർത്തിയിൽ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകുമെന്ന് അമേരിക്ക; ഇന്ത്യ സൈന്യത്തെ കൂടുതൽ ശക്തമാക്കുന്നുവെന്ന് യുഎസ് ഇന്റലിജൻസ് മേധാവി; ഉഭയകക്ഷി ബന്ധം അങ്ങേയറ്റം മോശമെന്നും വിലയിരുത്തൽ

വാഷിങ്ടൺ: ഇന്ത്യയിലേക്ക് ഭീകരവാദികളെ കൂടുതലായി കയറ്റിവിടാനും അതിർത്തിയിൽ പ്രശ്‌നമുണ്ടാക്കാനും അടുത്തിടെ പാക്കിസ്ഥാൻ കൂടുതലായി നീക്കങ്ങൾ നടത്തുന്ന സാഹചര്യത്തിൽ ഇന്ത്യ വീണ്ടും ശക്തമായ ആക്രമണം പാക്കിസ്ഥാനെതിരെ നടത്തിയേക്കുമെന്ന വിലയിരുത്തലുമായി മുതിർന്ന യുഎസ് ഇന്റലിജന്റ്‌സ് മേധാവി.

അതിർത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ നയതന്ത്രതലത്തിൽ ഒറ്റപ്പെടുത്താൻ നീക്കം നടത്തുന്നതിനൊപ്പം സൈനികമായ തിരിച്ചടി നൽകാനും ഇന്ത്യ തയ്യാറെടുക്കുന്നുണ്ടെന്നും ഇതിന് വ്യക്തമായ സൂചനകൾ ലഭിച്ചുവെന്നുമാണ് വെളിപ്പെടുത്തൽ.

ലോകവ്യാപകമായുള്ള ഭീഷണികളെകുറിച്ച് ചർച്ച ചെയ്യുന്ന സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇന്റലിജൻസ് മേധാവി ലഫ്. ജന. വിൻസെന്റ് സ്റ്റെവാർട്ട് ഇന്ത്യയുടെ നീക്കത്തെക്കുറിച്ച് വിശദീകരണം നൽകിയത്.

ഉറി ഭീകരാക്രമണത്തെ തുടർന്ന് ഭീകരരുടെ ലോഞ്ച്പാഡുകളിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണവും യോഗത്തിൽ വിശദീകരിക്കപ്പെട്ടു. 2016ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുകൾ അതിർത്തിയിൽ ഉണ്ടായെന്നും സ്റ്റൊവാർട്ട് വിശദീകരിച്ചു.

ഭീകരരെ സഹായിക്കുകയും ഇന്ത്യൻ അതിർത്തിയിൽ കനത്ത ഷെല്ലാക്രമണം തുടരുകയും ചെയ്യുന്ന പാക്കിസ്ഥാന് കഴിഞ്ഞദിവസം ചുട്ടമറുപടി ഇന്ത്യ നൽകിയിരുന്നു. പാക് പോസ്റ്റുകൾ തകർത്ത ഇന്ത്യ ഇതിന്റെ വീഡിയോ പുറത്തുവിടുകയും ചെയ്തു.

ഇതിന് പിന്നാലെ ഇന്ന് ഇന്ത്യയെ പ്രകോപിപ്പിക്കാൻ സിയാച്ചിൻ ഹിമാനിക്ക് മുകളിലൂടെ പാക്കിസ്ഥാൻ എയർഫോഴ്‌സ് വിമാനങ്ങൾ പറത്തുകയും ചെയ്തു. ഇതിനിടെയാണ് ഇപ്പോൾ യുഎസ് ഇന്റലിജന്റ്‌സും ഇന്ത്യ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയേക്കുമെന്ന് വ്യക്തമാക്കുന്നത്. ഇന്ത്യ അതിർത്തിയിലെ പാക്ക് പോസ്റ്റുകൾ ആക്രമിച്ചതിന് പിന്നാലെയാണ് യുഎസിന്റെ നിരീക്ഷണമെന്നതും ശ്രദ്ധേയമാണ്.

'ഇന്ത്യ അവരുടെ സൈന്യത്തെ ആധുനികവൽക്കരിച്ച് മുന്നോട്ടു പോവുകയാണ്. അതിർത്തി മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. അടുത്തിടെ ഇന്ത്യയിലുണ്ടായ ഭീകരാക്രമണങ്ങളെ തുടർന്ന് പാക്കിസ്ഥാനുമായുള്ള ബന്ധം വളരെ മോശമായ അവസ്ഥയിലാണ്. ഭീകരാക്രമണ ഭീഷണി ഇന്ത്യയ്ക്ക് ഇപ്പോഴുമുണ്ട്. കശ്മീരിലുണ്ടാകുന്ന അക്രമങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ മോശമായി ബാധിച്ചുവെന്നും ലഫ്. ജന. വിൻസെന്റ് സ്റ്റെവാർട്ട് വിലയിരുത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP