Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഫി ഹൗസ് പിഎഫ് ട്രസ്റ്റി: ഔദ്യോഗിക പാനലിനു ജയം; സിഐടിയു പാനൽ തോറ്റമ്പി; നാലിലൊന്നു വോട്ടുപോലും നേടാനായില്ല

കോഫി ഹൗസ് പിഎഫ് ട്രസ്റ്റി: ഔദ്യോഗിക പാനലിനു ജയം; സിഐടിയു പാനൽ തോറ്റമ്പി; നാലിലൊന്നു വോട്ടുപോലും നേടാനായില്ല

മറുനാടൻ ഡെസ്‌ക്‌

തൃശൂർ; ഇന്ത്യൻ കോഫി ഹൗസുകൾ നിയന്ത്രിക്കുന്ന ഇന്ത്യ കോഫി ബോർഡ് വർക്കേഴ്‌സ് സഹകരണ സൊസൈറ്റിയുടെ പ്രൊവിഡന്റ് ഫണ്ട് ട്രസ്റ്റി തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷത്തിനു വമ്പൻ വിജയം. സിഐടിയു നേതൃത്വം നൽകിയ എതിർപാനലിനു നാലിലൊന്നു വോട്ടുപോലും നേടാനായില്ല.

സിഐടിയു പാനലിലെ മൂന്നു സ്ഥാനാർത്ഥികൾക്കു ലഭിച്ച വോട്ട് 254, 284, 308 എന്നിങ്ങനെയാണ്. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ കോഫി ഹൗസുകളുടെ ഭരണച്ചുമതലയാണ് ഈ സൊസൈറ്റിക്ക്.

1629 പേരാണു വോട്ട് ചെയ്തത്. സംഘം ഭരിക്കുന്ന സഹകരണവേദിയുടെ മൂന്നു സ്ഥാനാർത്ഥികൾ1330, 1317, 1254 എന്നിങ്ങനെ വോട്ടുകൾ നേടി. കെ. ഗോപകുമാർ, ടി.വി. രാജേഷ്, എൻ.കെ. ഷാജി എന്നിവരാണു തിരഞ്ഞെടുക്കപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP