Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവ് മരിച്ച ഷീനയുടെ പോരാട്ടത്തിന് ഫലമുണ്ടായി; ഇനി ഇന്ത്യൻ കോഫി ഹൗസിൽ കിരീടം ധരിച്ച രാജാക്കന്മാർക്കൊപ്പം ഭക്ഷണം വിളമ്പാൻ റാണിമാരും എത്തും; ആശ്രിത നിയമനങ്ങളിലെ സ്ത്രീവിലക്ക് നീക്കിയുള്ള ഉത്തരവിന് പിന്നിൽ പ്രവർത്തിച്ചത് തിരുവനന്തപുരം സ്വദേശിയായ ഷീന; വഴിമാറുന്നത് 61 വർഷത്തെ ചരിത്രം

ഭർത്താവ് മരിച്ച ഷീനയുടെ പോരാട്ടത്തിന് ഫലമുണ്ടായി; ഇനി ഇന്ത്യൻ കോഫി ഹൗസിൽ കിരീടം ധരിച്ച രാജാക്കന്മാർക്കൊപ്പം ഭക്ഷണം വിളമ്പാൻ റാണിമാരും എത്തും; ആശ്രിത നിയമനങ്ങളിലെ സ്ത്രീവിലക്ക് നീക്കിയുള്ള ഉത്തരവിന് പിന്നിൽ പ്രവർത്തിച്ചത് തിരുവനന്തപുരം സ്വദേശിയായ ഷീന; വഴിമാറുന്നത് 61 വർഷത്തെ ചരിത്രം

മറുനാടൻ ഡെസ്‌ക്‌

തൃശൂർ; 61 വർഷം നീണ്ട ചരിത്രം വഴിമാറുന്നു. ഇന്ത്യൻ കോഫി ഹൗസിലെ വെയ്റ്റർമാരുടെ രാജകീയ വേഷത്തിലേക്ക് ഇനി 'റാണി'മാരും എത്തും ഭക്ഷണം വിളമ്പാൻ. കോഫി ഹൗസ് തിരുവനന്തപുരം ശാഖയിൽ ജോലിയിരിക്കെ മരിച്ച സന്തോഷ് കുമാറിന്റെ ഭാര്യ ഷീനയുടെ പരാതിയാണു വിപ്ലവകരമായ മാറ്റത്തിനു കാരണം. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഷീന തന്റെ അവകാശം വാങ്ങിയെടുത്തത്.

61 വർഷത്തെ ചരിത്രമുള്ള കോഫി ഹൗസിൽ ഭക്ഷണം വിളമ്പാൻ വൈകാതെ ഇനി വനിതകളെത്തും. ഷീനയെ നിയമനത്തിനു പരിഗണിക്കണമെന്ന നിർദ്ദേശം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കോഫി ഹൗസ് ഭരണസമിതിക്കു കൈമാറി.ഷീനയുടെ നിയമ പോരാട്ടം അറുതി വരുത്തിയത് ആശ്രിത നിയമനത്തിന് വനിതകളെ പരിഗണിക്കരുതെന്ന വർഷങ്ങൾ നീണ്ടു നിന്ന വിലക്കിന്. ഇത് കൂടുതൽ വനിതകൾക്ക് കരുത്തേകും.

തൃശൂർ മുതൽ തെക്കോട്ടുള്ള ജില്ലകളുടെ ചുമതലയുള്ള സൊസൈറ്റിക്കാണു നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ആശ്രിതനിയമനങ്ങൾക്ക് ഇനി സ്ത്രീകളെയും പരിഗണിക്കും. രാത്രി 10 വരെ നീളുന്ന ഷിഫ്റ്റുകൾ കാരണമാണ് ഇതുവരെ പരിഗണിക്കാതിരുന്നതെന്നു കോഫി ഹൗസ് അധികൃതർ പറയുന്നു.

ജൂൺ 16നു തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭരണസമിതി നിയമനത്തിനു തുടർനടപടികൾ സ്വീകരിക്കും. അതിനു ശേഷമാകും യൂണിഫോം തീരുമാനിക്കുക. 'രാജകീയ' തൊപ്പി കോഫി ഹൗസിന്റെ മുഖമുദ്രയായതിനാൽ സ്ത്രീകൾക്കും ബാധകമായേക്കും. തൃശൂരിനു വടക്കോട്ടുള്ള കോഫി ഹൗസുകൾ നിയന്ത്രിക്കുന്ന കണ്ണൂർ സൊസൈറ്റി പാചകജോലിക്ക് 6 സ്ത്രീകളെ നിയമിച്ചിട്ടുണ്ട്. ജോലി പരിചയമായാൽ ഇവരെയും ഭക്ഷണം വിളമ്പാൻ നിയോഗിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP