Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ ഓവർസീസ് ബാങ്ക് വായ്പാ തട്ടിപ്പ്: കൂട്ടു പ്രതിയായ തോട്ടമുടമ രഹസ്യമൊഴി നൽകി; തോട്ടമുടമയെ മാപ്പുസാക്ഷിയാക്കണമെന്ന് സിബിഐ

ഇന്ത്യൻ ഓവർസീസ് ബാങ്ക് വായ്പാ തട്ടിപ്പ്: കൂട്ടു പ്രതിയായ തോട്ടമുടമ രഹസ്യമൊഴി നൽകി; തോട്ടമുടമയെ മാപ്പുസാക്ഷിയാക്കണമെന്ന് സിബിഐ

പി.നാഗരാജ്

തിരുവനന്തപുരം: ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പിൽ കൂട്ടുപ്രതിയായ തോട്ടമുടമ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് മുമ്പാകെ രഹസ്യമൊഴി നൽകി. കേസിലെ മൂന്നാം പ്രതിയായ അടൂർ സ്വദേശി സുനീഷാണ് രഹസ്യമൊഴി നൽകിയത്. കേസിൽ ഇയാൾക്ക് മാപ്പ് നൽകി പ്രതിസ്ഥാനത്ത് നിന്നും കുറവ് ചെയ്ത് മാപ്പ് സാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജിയിൽ തോട്ടമുടമ 15 ന് ഹാജരാകാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് എ.എസ്.മല്ലിക ഉത്തരവിട്ടു.

ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ പന്തളം ബ്രാഞ്ചിലാണ് വസ്തു വാങ്ങൽ വായ്പാ തട്ടിപ്പ് നടന്നത്. ബാങ്ക് മാനേജർ, വസ്തുവിന്റെ മൂല്യ നിർണ്ണയം നടത്തിയ വാല്യുവർ തുടങ്ങിയുള്ള ബാങ്കിലെ മറ്റ് ജീവനക്കാർ , തോട്ടമുടമകൾ എന്നിവർക്കെതിരെയാണ് സിബിഐ അന്വേഷണം നടക്കുന്നത്.2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നര ഏക്കർ വിസ്തൃതിയുള്ള തോട്ടത്തിന് വിപണി വിലയേക്കാൾ അമിതമായ തുക വില നിർണ്ണയിച്ചു. തുടർന്ന് ഉടമയ്ക്ക് കുറച്ച് തുക നൽകി വാങ്ങിയ ആൾക്ക് കൂടുതൽ തുക വായ്പ നൽകിയതായി വ്യാജ രേഖകൾ തയ്യാറാക്കി 7 ലക്ഷം രൂപ അപഹരിച്ചെടുത്ത് ബാങ്കിനെ വഞ്ചിച്ചുവെന്നാണ് സിബിഐ കേസ്. വായ്പാകുടിശ്ശിക വന്നപ്പോൾ നിയമ നടപടികളിലേക്ക് ബാങ്കിന്റെ മേലധികാരികൾ നീങ്ങിയപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ബാങ്കിൽ നടന്ന മറ്റു വായ്‌പ്പാ തട്ടിപ്പുകൾ സംബന്ധിച്ചും സിബിഐ അന്വേഷണം നടത്തുകയാണ്. ലോൺ രജിസ്റ്റർ, വാലുവേഷൻ രജിസ്റ്റർ, ഫയലുകൾ, ഫോട്ടോ രജിസ്റ്റർ തുടങ്ങിയവയിൽ കൃത്രിമം നടത്തിയതായും സിബിഐ കണ്ടെത്തി. തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും ഇനിയും കൂടുമെന്ന് സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

കേസിന് ബലം കൂട്ടാൻ സിബിഐ മിക്ക കേസുകളിലും കൂട്ടു പ്രതിയെ മാപ്പുസാക്ഷിയാക്കുന്നുണ്ട്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം താൻ ചെയ്ത കൃത്യങ്ങളും മറ്റു പ്രതികൾ ചെയ്ത കൃത്യങ്ങളും പ്രതി മജിസ്ട്രേട്ട് മുമ്പിൽ രഹസ്യമൊഴി നൽകുന്നു. തുടർന്ന് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 306 പ്രകാരമാണ് സിജെഎം പ്രതിക്ക് മാപ്പ് നൽകി പ്രതിയെ മാപ്പ് സാക്ഷിയാക്കുന്നത്. വിചാരണയിൽ മൊഴി തിരുത്തി കൂറുമാറിയാൽ മാപ്പുസാക്ഷിയെ കോടതിയിൽ കള്ളതെളിവ് നൽകിയ കുറ്റത്തിന് പ്രതിയാക്കി നിയമ നടപടി കോടതി നേരിട്ട് സ്വീകരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP