Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നേവി ബ്ലൂ പാന്റ്‌സും വെള്ള ഷർട്ടും; സിനിമാ താരങ്ങൾ മാറി നിൽക്കുന്ന ലുക്ക്; പൈലറ്റ് ലുക്കിൽ ഇനി ഇനി ഇന്ത്യൻ റെയിൽവേ ടിക്കറ്റ് പരിശോധകർ; മുഖം മിനുക്കി ചൂളം വിളിച്ച് പായാനൊരുങ്ങി ഇന്ത്യൻ റെയിൽവേ  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : മുഖം മിനുക്കി ഇന്ത്യൻ റെയിൽ വേയും. പരിഷ്‌കാരങ്ങളുടെ വേദിയാകാൻ ഇന്ത്യൻ റെയിൽ വേ ഒരുങ്ങുമ്പോൾ ഇനി ടി.ടി ആറുമാരും രൂപം മാറും. പൈലറ്റ് മോഡലിൽ വസ്ത്രധാരാണത്തിലാകും ടിക്കറ്റ് പരിശോധകർ ഇനി എത്തുക. വൃത്തിയിലും, സേവനത്തിലും ഏറെ പഴികൾ കേട്ടിരുന്ന ഇന്ത്യൻ റെയിൽവേ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ട്രെയിൻ സർവീസുകൾ അടുത്തിടെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഈ മുഖം മിനുക്കലും.

യാത്രക്കാർക്ക് വിമാനത്തിൽ ലഭ്യമാകുന്ന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള പ്രീമിയർ സർവീസുകളും ഇക്കൂട്ടത്തിൽ തുടങ്ങിയിരുന്നു. റെയിൽവേയിലെ ഉദ്യോഗസ്ഥർക്ക് പ്രൊഫഷണൽ ലുക്ക് നൽകുന്ന ഒരു തീരുമാനം കേരളത്തിലും നടപ്പാക്കാനൊരുങ്ങുകയാണ് റെയിൽവേ. ഇതിന്റെ ഭാഗമായി ടിക്കറ്റ് പരിശോധകർക്ക് പുത്തൻ ഡ്രസ് കോഡ് ഏർപ്പെടുത്തിയിരിക്കുകയാണ്.

മുംബയിലാണ് ഇത്തരത്തിലുള്ള പരിഷ്‌കാരം ആദ്യം ഏർപ്പെടുത്തിയത്, മുംബയ്ക്ക് ശേഷം ഡ്രസ് കോഡ് പരിഷ്‌കാരം അടുത്തതായി നടപ്പിലാക്കാൻ ഒരുങ്ങുന്നത് തിരുവനന്തപുരം ഡിവിഷനിലാണ്.ഇപ്പോൾ കറുത്ത കോട്ടാണ് ടിക്കറ്റ് പരിശോധകരുടെ വേഷം. ഇതിൽ നിന്നും നേവി ബ്‌ളൂവിലേക്കാണ് പുതിയ മാറ്റം. നേവി ബ്ലൂ പാന്റ്‌സും വെള്ള ഷർട്ടുമാണ് പുതിയ വേഷം, നിലവിലെ ചുവന്ന ടൈയുടെ നിറം നീല ടൈയാക്കുമ്പോൾ കറുത്ത ബെൽറ്റിനും ഷൂവിനും നിറ വ്യത്യാസമുണ്ടാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP