Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രൂപേഷ്‌കുമാറിനു ഇന്ത്യൻ റെസ്‌പോൺസിബിൾ ടൂറിസം ലീഡർ പുരസ്‌കാരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോർഡിനേറ്റർ  രൂപേഷ് കുമാറിനെ ഇന്ത്യൻ റെസ്‌പോൺസിബിൾ ടൂറിസം ലീഡർ ആയി ഔട്ട്ലുക്ക് ഇന്ത്യ റെസ്‌പോൺസിബിൾ ടൂറിസം അവാർഡ് ജൂറി തിരഞ്ഞെടുത്തു. ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിലൂടെ കേരള ടൂറിസത്തെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുടെ ലോക മാതൃകയാക്കി മാറ്റുന്നതിൽരൂപേഷ്‌കുമാറിന്റെ പങ്കു പരിഗണിച്ച ജൂറി സ്‌പെഷ്യൽ അവാർഡ് പ്രഖ്യാപിച്ചത് .

വെള്ളിയാഴ്ച ഡൽഹിയിൽ വച്ചു നടന്ന ഔട്ട്ലുക്ക് ഇന്ത്യ റെസ്‌പോൺസിബിൾ ടൂറിസം അവാർഡ് ചടങ്ങിൽ വച്ചു ഔട്ട്‌ലുക്ക് ഗ്രൂപ്പ് സിഇഒ  ഇന്ദ്രാണിൽ റോയ്, ഇന്റർനാഷണൽ സെന്റർ ഫോർ റെസ്‌പോൺസിബിൾ ടൂറിസം ഫൗണ്ടറും ഡയറക്ടറുമായ ഡോ ഹരോൾഡ് ഗുഡ്വിൻ എന്നിവർ ചേർന്നാണ്  രൂപേഷ്‌കുമാറിന് അവാർഡ് സമ്മാനിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP