Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആശുപത്രിയിലെത്തിയത് അമിത രക്തസ്രാവത്തെ തുടർന്ന്; പരിശോധനയിൽ യുവതി പ്രസവിച്ചതായി ഡോക്ടർമാർ; പൊലീസ് പരിശോധനയിൽ നവജാത ശിശുവിന്റെ മൃതദേഹം വീട്ടിലെ ബക്കറ്റിൽ നിന്നും കണ്ടെത്തി: കോട്ടയത്തു നിന്നും മറ്റൊരു പെറ്റമ്മയുടെ ക്രൂര കഥ

ആശുപത്രിയിലെത്തിയത് അമിത രക്തസ്രാവത്തെ തുടർന്ന്; പരിശോധനയിൽ യുവതി പ്രസവിച്ചതായി ഡോക്ടർമാർ; പൊലീസ് പരിശോധനയിൽ നവജാത ശിശുവിന്റെ മൃതദേഹം വീട്ടിലെ ബക്കറ്റിൽ നിന്നും കണ്ടെത്തി: കോട്ടയത്തു നിന്നും മറ്റൊരു പെറ്റമ്മയുടെ ക്രൂര കഥ

സ്വന്തം ലേഖകൻ

ഗാന്ധിനഗർ: അമിത രക്തസ്രാവത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പ്രസവിച്ചതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ആശുപത്രി അധികൃതരുടെ പരാതിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി.

വീട്ടിൽ ബക്കറ്റിനുള്ളിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം പരിശോധനയ്ക്കുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും യുവതി നിരീക്ഷണത്തിലാെണന്നും ഗാന്ധിനഗർ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് അമിതരക്തസ്രാവമെന്നു പറഞ്ഞ് കൈപ്പുഴ സ്വദേശിനിയെ ആശുപത്രിയിലെത്തിച്ചത്. കുളിമുറിയിൽ വീണതാണ് കാരണമായി പറഞ്ഞത്. പരിശോധനയിൽ യുവതി പ്രസവിച്ചതായി ഡോക്ടർമാർ കണ്ടെത്തി.

എന്നാൽ ഇതുസംബന്ധിച്ച് ചോദിച്ചപ്പോൾ യുവതിയുടെ മറുപടിയിലെ അവ്യക്തതയാണ് പൊലീസിൽ അറിയിക്കാൻ അധികാരികളെ േപ്രരിപ്പിച്ചത്. തുടർന്നാണ് പൊലീസ് വീട്ടിലെത്തി പരിശോധിച്ചത്. നവജാതശിശുവിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. യുവതിയെ പൊലീസ് നിരീക്ഷണത്തിലാക്കി. ഗാന്ധിനഗർ സിഐ. അനൂപ് ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP