Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെസിയ മരിച്ചത് യുവസുഹൃത്തിനൊപ്പം മൂന്നാറിലേക്കുള്ള യാത്രാമധ്യേ; അപകടമുണ്ടായത് ബസിന്റെ മുൻടയറിൽ ബൈക്കിടിച്ച്

കെസിയ മരിച്ചത് യുവസുഹൃത്തിനൊപ്പം മൂന്നാറിലേക്കുള്ള യാത്രാമധ്യേ; അപകടമുണ്ടായത് ബസിന്റെ മുൻടയറിൽ ബൈക്കിടിച്ച്

അടിമാലി: ഇൻഫോപാർക്ക് ജീവനക്കാരി വാഹനാപകടത്തിൽ മരിച്ചത് സുഹൃത്തിനൊപ്പം മൂന്നാറിലേക്കുള്ള യാത്രാമധ്യേ. ബൈക്കോടിച്ചിരുന്ന യുവാവ് പരിക്കുകളോടെ രക്ഷപ്പെട്ടു.

വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കു ഗുരുതര പരിക്കേറ്റാണ് മൂവാറ്റുപുഴ കല്ലൂർക്കാട് ആയവന പാത്തിക്കൽ പരേതനായ ഫ്രാൻസിസിന്റെയും എൽസിയുടെയും മകൾ കെസിയ ഫ്രാൻസിസ് (25) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പെരുമ്പാവൂർ മുടിക്കൽ ഇരുനിചിറയിൽ ഖാലിദിന്റെ മകൻ ബെന്നി(27)ക്കു പരിക്കേറ്റു. ഇൻഫോപാർക്ക് ജീവനക്കാരിയാണ് മരിച്ച കെസിയ.

ഇൻഫോപാർക്കിൽ അക്കൗണ്ടന്റായിരുന്നു കെസിയ. ബെന്നി ഒരുമാസം മുൻപ്‌വരെ ഇൻഫോപാർക്കിൽ ജോലിക്കാരനായിരുന്നു.

കൊച്ചി ടോണ്ടിപോയിന്റ് ദേശീയപാതയിൽ രണ്ടാംമൈലിനു സമീപം ഇന്നലെ പുലർച്ചെ 6.55നാണ് അപകടം നടന്നത്. കെഎസ്ആർടിസി ബസിൽ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. മൂന്നാറിൽ നിന്നും എറണാകുളത്തേക്കു പോകുകയായിരുന്ന ബസിലാണ് സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് ഇടിച്ചത്.

മൂന്നാറിൽ നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. ബസിന്റെ മുൻഭാഗത്തെ ടയറിനു പിറകിലായി ബൈക്കിന്റെ പിറകുവശം ഇടിച്ചാണ് അപകടം. ഇതോടെ യുവതി ബൈക്കിൽനിന്നു തെറിച്ച് റോഡിലേക്കു വീണു. തലയ്ക്കു ഗുരുതര പരിക്കേറ്റ കെസിയയെയും ബെന്നിയെയും നാട്ടുകാരുടെ സഹായത്തോടെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും കെസിയയെ രക്ഷിക്കാനായില്ല.

കൂടെയുണ്ടായിരുന്ന യുവാവിനെ കാണണമെന്നു കെസിയയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടത് വാക്കുതർക്കത്തിനു കാരണമായി. ആദ്യം ഇയാളെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞ പൊലീസ് ഒടുവിൽ ബന്ധുക്കളുടെ ആവശ്യത്തിനു വഴങ്ങി അടിമാലി സ്‌റ്റേഷനിൽ ഉണ്ടായിരുന്ന ബെന്നിയെ ബന്ധുക്കളിൽ രണ്ടുപേർക്കു കാണാൻ അവസരമൊരുക്കി. ഇതിനു ശേഷമാണ് കെസിയയുടെ മൃതദേഹവുമായി ബന്ധുക്കൾ മടങ്ങിയത്.

കെസിയയുടെ സഹോദരങ്ങൾ: അനൂപ്, അജീഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP