Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ളാപ്പള്ളിയെ കണ്ട് സഹായം അഭ്യർത്ഥിച്ച് ഇന്നസെന്റ്; എൻഎസ്എസ് ആസ്ഥാനത്ത് പിന്തുണ അഭ്യർത്ഥിച്ച് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ചാലക്കുടിയിലെ ഇടതു സ്ഥാനാർത്ഥി

വെള്ളാപ്പള്ളിയെ കണ്ട് സഹായം അഭ്യർത്ഥിച്ച് ഇന്നസെന്റ്; എൻഎസ്എസ് ആസ്ഥാനത്ത് പിന്തുണ അഭ്യർത്ഥിച്ച് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ചാലക്കുടിയിലെ ഇടതു സ്ഥാനാർത്ഥി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കണിച്ചികുളങ്ങരയിലെ വസതിയിൽ എത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ട് ചാലക്കുടിയിലെ ഇടതു സ്ഥാനാർത്ഥി പിന്തുണ അഭ്യർത്ഥിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സഹായമഭ്യർത്ഥിച്ച് എൻ.എസ്.എസ് ആസ്ഥാനത്തേക്ക് പോകില്ലെന്ന് ചാലക്കുടിയിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയും നടനുമായ ഇന്നസെന്റ്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ ചാലക്കുടിയിലെ എൻ.എസ്.എസ് നേതൃത്വത്തോടെ താൻ പിന്തുണ തേടുമെന്ന് ഇന്നസെന്റ് പറഞ്ഞു.ചാലക്കുടിയിൽ അനായാസ വിജയമുണ്ടാകുമെന്ന് പറയാനാവില്ല. പരിപാടിയിൽ പങ്കെടുത്തതിന് പണം വാങ്ങിയെന്ന ആരോപണം ശരിയല്ലെന്നും എംപിയായ ശേഷം പരിപാടികളിൽ പങ്കെടുക്കുന്നതിന് പണം വാങ്ങിയിട്ടില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മൽസരിച്ചാൽ തോൽക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മാധ്യമങ്ങളോട് പറഞ്ഞു. തുഷാർ അച്ചടക്കമുള്ള സമുദായപ്രവർത്തകനായിരിക്കുമെന്നാണ് പ്രതീക്ഷ. ഷാനിമോൾ ഉസ്മാന് തോൽക്കുന്ന സീറ്റ് നൽകിയത് ശരിയായില്ലെന്നും വെള്ളാപ്പള്ളി കളിച്ചുകുളങ്ങരയിൽ പറഞ്ഞു. ഷാനിമോൾ മാന്യമായി പെരുമാറുന്ന മികച്ച നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എഎം ആരിഫ് തോറ്റാൽ തലമൊട്ടയടിക്കുമെന്ന് വെള്ളാപ്പള്ളി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ മൊട്ടയടിക്കുമെന്നൊക്കെ ഒരു രസത്തിന് പറഞ്ഞതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP