Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉരുൾ പൊട്ടൽ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ നിയോഗിച്ചിട്ടുള്ളത് 49 വിദഗ്ധ സംഘങ്ങളെ; ജിയോളജിസ്റ്റും മണ്ണുസംരക്ഷണ വിഭാഗം ഉദ്യോഗസ്ഥനും ഉൾപ്പെടുന്ന സംഘങ്ങൾ പരിശോധിക്കുക പ്രദേശം വാസയോഗ്യമാണോ എന്ന്

ഉരുൾ പൊട്ടൽ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ നിയോഗിച്ചിട്ടുള്ളത് 49 വിദഗ്ധ സംഘങ്ങളെ; ജിയോളജിസ്റ്റും മണ്ണുസംരക്ഷണ വിഭാഗം ഉദ്യോഗസ്ഥനും ഉൾപ്പെടുന്ന സംഘങ്ങൾ പരിശോധിക്കുക പ്രദേശം വാസയോഗ്യമാണോ എന്ന്

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: സംസ്ഥാനത്തെ ഉരുൾപൊട്ടൽ കേന്ദ്രങ്ങളിൽ വിദഗ്ധ സംഘം പരിശോധന നടത്തും. സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ വിദഗ്ധ സംഘങ്ങളാണ് ദുരന്തബാധിത ജില്ലകളിൽ പരിശോധന നടത്തുക. ഓരോ സംഘത്തിലും ഒരു ജിയോളജിസ്റ്റും മണ്ണുസംരക്ഷണ വിഭാഗം ഉദ്യോഗസ്ഥനുമുണ്ടാവും. കൂടാതെ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ പരിശോധന റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

ഉരുൾപൊട്ടിയ പ്രദേശങ്ങളിൽ നിന്നും മാറ്റിത്താമസിപ്പിച്ചവരുടെ പുനരധിവാസ നടപടികൾ വേഗത്തിലാക്കുന്നതിനാണ് പ്രഥമ പരിഗണന. ഉരുൾപൊട്ടിയ സ്ഥലങ്ങൾ വാസയോഗ്യമാണോയെന്ന് അടിയന്തര പരിശോധന നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുകയാണ് ലക്ഷ്യം. കൂടാതെ പുനരധിവാസത്തിനാവശ്യമായ സാങ്കേതികവും നിയമപരവുമായ നിർദേശങ്ങൾ ജില്ലാ ദുരന്തനിവാരണ അഥോറിറ്റിക്കും നൽകണം. അടിയന്തര പരിശോധന നടത്തി പ്രദേശം വാസയോഗ്യമാണോയെന്ന് കണ്ടെത്താൻ സംസ്ഥാനത്താകെ 49 സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP