Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരണത്തിന് അഞ്ചുലക്ഷം രൂപയാണ് നഷ്ടപരിഹാരം; പരിക്കേറ്റ് സ്ഥിരവൈകല്യം സംഭവിച്ചാൽ അരലക്ഷംമുതൽ അഞ്ചുലക്ഷംവരെ രൂപ നഷ്ടപരിഹാരം നൽകണം; 'തേഡ് പാർട്ടി നഷ്ടപരിഹാരം' വർധിപ്പിച്ച് സർക്കാർ; പ്രീമയം കൂട്ടാൻ ഇൻഷുറൻസുകാരും

മരണത്തിന് അഞ്ചുലക്ഷം രൂപയാണ് നഷ്ടപരിഹാരം; പരിക്കേറ്റ് സ്ഥിരവൈകല്യം സംഭവിച്ചാൽ അരലക്ഷംമുതൽ അഞ്ചുലക്ഷംവരെ രൂപ നഷ്ടപരിഹാരം നൽകണം; 'തേഡ് പാർട്ടി നഷ്ടപരിഹാരം' വർധിപ്പിച്ച് സർക്കാർ; പ്രീമയം കൂട്ടാൻ ഇൻഷുറൻസുകാരും

തിരുവനന്തപുരം: റോഡപകടങ്ങളിലെ മരണങ്ങൾക്കും ഗുരുതര പരിക്കുകൾക്കുമുള്ള 'തേഡ് പാർട്ടി നഷ്ടപരിഹാരം' സർക്കാർ വർധിപ്പിച്ചു. മോട്ടോർവാഹന നിയമത്തിന്റെ രണ്ടാംപട്ടികയിൽ വരുത്തിയ ഭേദഗതി ഗസറ്റ് വിജ്ഞാപനത്തോടെ പ്രാബല്യത്തിലായി. നഷ്ടപരിഹാരം ഉയർത്തിയ പശ്ചാത്തലത്തിൽ ഇൻഷുറൻസ് കമ്പനികൾ തേഡ്പാർട്ടി ഇൻഷുറൻസ് പ്രീമിയം ഇനിയും കൂട്ടാനാണ് സാധ്യത.

മരണത്തിന് അഞ്ചുലക്ഷം രൂപയാണ് നഷ്ടപരിഹാരം. പരിക്കേറ്റ് സ്ഥിരവൈകല്യം സംഭവിച്ചാൽ ഇൻഷുറൻസ് കമ്പനി അരലക്ഷംമുതൽ അഞ്ചുലക്ഷംവരെ രൂപ നഷ്ടപരിഹാരം നൽകണം. ഏതുതരത്തിലുള്ള സ്ഥിരവൈകല്യമായാലും കുറഞ്ഞത് 50,000 രൂപ നൽകണം. നിസ്സാരപരിക്കുകൾക്കു നഷ്ടപരിഹാരം 25,000 രൂപയാണ്. അടുത്ത ജനുവരി ഒന്നുമുതൽ ഈ തുകയിൽ ഓരോ വർഷവും അഞ്ചുശതമാനം വർധനയുണ്ടാകും. അതായത് അഞ്ചുലക്ഷം എന്നത് 5,25,000 ആകും.

ഈ സാഹചര്യത്തിൽ പത്തു മുതൽ ഇരുപതുവരെ ശതമാനം വർധന പ്രീമിയത്തിൽ ഉണ്ടാകും. നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങൾ വിജ്ഞാപനം ചെയ്തതോടെ ഇനി ഇൻഷുറൻസ് ക്ലെയിമുകൾ കൂടാനും സാധ്യതയുണ്ട്. നഷ്ടപരിഹാരത്തുകയിൽ തൃപ്തരാകാത്തവർക്ക് പഴയതുപോലെ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിൽ കേസിനു പോകാൻ സാധിക്കും.

ഇതുവരെ അപകടമരണങ്ങൾക്ക് അരലക്ഷം രൂപയാണ് നഷ്ടപരിഹാരം നൽകിയിരുന്നത്. പരിക്കുകൾക്ക് 25,000 രൂപയും. ഈ തുക വളരെക്കുറവായതിനാലാണ് പലരും ട്രിബ്യൂണലിൽ കേസിനു പോകുന്നത്. കഴിഞ്ഞ മൂന്നുവർഷം ട്രിബ്യൂണലുകൾ വിധി പറഞ്ഞ കേസുകളിൽ നൽകിയ നഷ്ടപരിഹാരം ശരാശരി മൂന്നുലക്ഷം മുതൽ അഞ്ചുലക്ഷം വരെ രൂപയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP