Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാഹനാപകട കേസുകളിൽ ഇനി 120 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണം; സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മോട്ടോർ ആക്‌സിഡന്റ് മീഡിയേഷൻ അഥോറിറ്റിക്ക് രൂപം നൽകാൻ കേന്ദ്രസർക്കാർ; രണ്ട് മാസത്തിനുള്ളിൽ രൂപരേഖ തയ്യാറാക്കും; നടപ്പിലാകുമ്പോൾ അറുതിയാകുക നഷ്ടപരിഹാര തുക ലഭിക്കാനായി വർഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയ്ക്ക്

വാഹനാപകട കേസുകളിൽ ഇനി 120 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണം; സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മോട്ടോർ ആക്‌സിഡന്റ് മീഡിയേഷൻ അഥോറിറ്റിക്ക് രൂപം നൽകാൻ കേന്ദ്രസർക്കാർ; രണ്ട് മാസത്തിനുള്ളിൽ രൂപരേഖ തയ്യാറാക്കും; നടപ്പിലാകുമ്പോൾ അറുതിയാകുക നഷ്ടപരിഹാര തുക ലഭിക്കാനായി വർഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയ്ക്ക്

കൊച്ചി: വാഹന അപകടം ഉണ്ടായാൽ ഇൻഷുറൻസ് തുക ലഭിക്കാനായി വർഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഈ അവസ്ഥയ്ക്ക് പരിഹാരമായി പരമാവധി വേഗത്തിൽ ഇൻഷുറൻസ് തുക ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടു നീങ്ങുകയാണ് കേന്ദ്രസർക്കാർ. 90 മുതൽ 120 ദിവസത്തിനുള്ളിൽ വാഹന അപകട കേസുകളിലെ നഷ്ടപരിഹാരം നൽകും വിധം രാജ്യത്താകമാനം മോട്ടോർ ആക്‌സിഡന്റ് മീഡിയേഷൻ അഥോറിറ്റി വരുന്നു. സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ അനുമതിയോടെ നാഷണൽ ലീഗൽ സർവീസസ് അഥോറിറ്റിയാണ് ഇത് നടപ്പാക്കുന്നത്. ഇതിനായി 1988-ലെ മോട്ടോർ വാഹനനിയമം ഭേദഗതി ചെയ്യണമെന്നും കേന്ദ്രത്തോട് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.

വാഹനാപകടത്തിൽപ്പെടുന്നവർക്ക് വേഗം നഷ്ടപരിഹാരം നൽകാനും നിലവിലെ തടസ്സങ്ങൾ പരിഹരിക്കാനുമാണ് അഥോറിറ്റി. നഷ്ടപരിഹാരത്തിന്റെയും തർക്കങ്ങളുടെയും വേഗത തന്നെയാണ് ഇതിൽ പ്രധാന കാര്യം. ജില്ലാതലത്തിലാണ് അഥോറിറ്റി വരുക. മീഡിയേഷൻ അഥോറിറ്റിയുടെ പ്രവർത്തനത്തിന് ഒരു സെല്ലുമുണ്ടാവും. രണ്ടുമാസത്തിനുള്ളിൽ ഇതിന്റെ രൂപരേഖയും പ്രവർത്തനരീതിയും നാഷണൽ ലീഗൽ സർവീസ് അഥോറിറ്റി തയ്യാറാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. മീഡിയേഷൻ അഥോറിറ്റിയുടെ പ്രവർത്തനരീതി സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ലീഗൽ സർവീസസ് അഥോറിറ്റികൾക്ക് കൈമാറും. ഇത് ജില്ലാതല ലീഗൽ അഥോറിറ്റികൾ വഴി നടപ്പാവും.

സുപ്രീംകോടതിയിൽ നിലവിലുള്ള മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ പ്രോജക്ട് കമ്മിറ്റി (എം.സി.പി.സി.) വിപുലപ്പെടുത്തി ഹൈക്കോടതികളിലും ജില്ലാതലങ്ങളിലുമുള്ള മീഡിയേഷൻ സെന്ററുകളുടെ ഏകോപനവും നടത്തും. മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലുകളിൽ ഫയൽചെയ്യുന്ന കേസുകളാണ് അഥോറിറ്റി പരിഗണിക്കുക. അപകടം നടന്ന് മൂന്ന്-നാല് മാസത്തിനുള്ളിൽ കേസ് തീർപ്പാക്കും. അപകട റിപ്പോർട്ട് ബന്ധപ്പെട്ട കോടതിയിൽ പൊലീസ് സമർപ്പിക്കും. ഇതിന്റെ പകർപ്പ് എം.എ.സി.ടി. കോടതിക്കും ഇൻഷുറൻസ് കമ്പനിക്കും പൊലീസ് കൈമാറണം.

30 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം കൊടുക്കാനാകുമോയെന്ന് ഇൻഷുറൻസ് കമ്പനി പരിശോധിച്ച് എം.എ.സി.ടി.യെ അറിയിക്കും. തുടർന്ന് അതത് ജില്ലകളിലെ സെല്ലുകൾ വഴി നഷ്ടപരിഹാരം നിശ്ചയിക്കും. ജുഡീഷ്യൽ അക്കാദമികൾ, പൊലീസ് മേധാവികൾ, ഇൻഷുറൻസ് കമ്പനികൾ, ജഡ്ജിമാർ എന്നിവർക്കും ആക്‌സിഡന്റ് മിഡിയേഷൻ അഥോറിറ്റിയുടെ പ്രവർത്തനം സംബന്ധിച്ച് വിവരങ്ങൾ കൈമാറും.
നഷ്ടപരിഹാരം നൽകാൻ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ആന്വിറ്റി സ്‌കീം (എം.എ.സി.എ.സി.) ഉണ്ടാവും. ഇന്ത്യൻ ബാങ്ക് അസോസിയേഷനിൽപ്പെടുന്ന 21 ബാങ്കുകളെ സംയോജിപ്പിച്ച് പദ്ധതി നടപ്പാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP