Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപേക്ഷാഫോറം പൂരിപ്പിച്ചുനൽകി ഒരു മാസം കാത്തിരിക്കണം; വധുവിന്റെയോ വരന്റെയോ ബന്ധുക്കൾ ഇതറിഞ്ഞ് അവരെ പിന്തിരിപ്പിക്കാനോ മതം മാറ്റാനോ ശ്രമിക്കും; ഒന്നിച്ചു ജീവിക്കാൻവേണ്ടി ഏതെങ്കിലും മതത്തിൽ ചേരുക സ്വാഭാവികം; മിശ്രവിവാഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് കേരള മിശ്രവിവാഹവേദി

അപേക്ഷാഫോറം പൂരിപ്പിച്ചുനൽകി ഒരു മാസം കാത്തിരിക്കണം; വധുവിന്റെയോ വരന്റെയോ ബന്ധുക്കൾ ഇതറിഞ്ഞ് അവരെ പിന്തിരിപ്പിക്കാനോ മതം മാറ്റാനോ ശ്രമിക്കും; ഒന്നിച്ചു ജീവിക്കാൻവേണ്ടി ഏതെങ്കിലും മതത്തിൽ ചേരുക സ്വാഭാവികം; മിശ്രവിവാഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് കേരള മിശ്രവിവാഹവേദി

കൊച്ചി: മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കണമെന്ന് സുപ്രീംകോടതിയും ഹൈക്കോടതിയും പറയുന്നുണ്ടെങ്കിലും അതിന്റെ അവസ്ഥ പരിതാപകരമാണെന്ന് കേരള മിശ്രവിവാഹവേദി സംസ്ഥാന സെക്രട്ടറി പി.ഇ. സുധാകരൻ.

കൂടെക്കൂടെ യുവാക്കൾ വിളിക്കാറുണ്ട്. മിശ്രവിവാഹം കഴിക്കാൻ മാർഗംതേടി, സംഘടനയുടെ വെബ്സൈറ്റ് കണ്ടാണ് വിളിക്കുന്നത്. പക്ഷേ, സർക്കാരിന്റെ നിബന്ധനകളറിയുമ്പോൾ അവർ വിഷമത്തിലാകും. മിശ്രവിവാഹത്തിന് മറ്റുവഴികളില്ലെന്നറിയുന്നതോടെ ഇവർ നിരാശരാകും -സുധാകരൻ പറയുന്നു. നിയമങ്ങൾ മിശ്രവിവാഹത്തെ നിരുത്സാഹപ്പെടുത്തുകയേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപേക്ഷ നൽകിയശേഷമുള്ള വിവാഹം നടക്കാനുള്ള കാലാവധി കുറച്ചും നടപടിക്രമം ലളിതമാക്കിയും നിയമം ഭേദഗതി ചെയ്യുകയാണ് ഇതിന് പരിഹാരമെന്ന് അദ്ദേഹം പറയുന്നു.

വ്യത്യസ്ത മതങ്ങളിൽപ്പെട്ട, പരസ്പരം ഇഷ്ടപ്പെടുന്ന സ്ത്രീയും പുരുഷനും മതപരിഗണനകളില്ലാതെ വിവാഹിതരാകുന്നതാണ് മിശ്രവിവാഹം. വിവാഹത്തോടെ മതങ്ങളില്ലാത്തവരാകുമെന്നതാണ് അതിന്റെ അന്തഃസത്ത. പക്ഷേ, ഇപ്പോൾ മിശ്രവിവാഹിതരാകുന്നവർ അവരിലൊരാളുടെ മതത്തിലേക്ക് മാറുന്നത് കൂടിവരുന്നു. മിശ്രവിവാഹമെന്ന സങ്കല്പത്തിന് എതിരാണത് -സുധാകരൻ പറയുന്നു.

മറ്റൊന്ന് മിശ്രവിവാഹത്തിന്റെ നിബന്ധനകളാണ്. സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ചാണ് വിവാഹം രജിസ്റ്റർ ചെയ്യേണ്ടത്. അതിനായി വിവാഹം കഴിക്കാനാഗ്രഹിക്കുന്ന രണ്ടുപേരിൽ ആരുടെയെങ്കിലും പരിധിയിൽവരുന്ന സബ്രജിസ്ട്രാർ ഓഫീസിൽ അവർ രണ്ടുപേരും സാക്ഷികൾ സഹിതം എത്തണം. അപേക്ഷാഫോറം പൂരിപ്പിച്ചുനൽകി ഒരു മാസം കാത്തിരിക്കണം.

ഈ സമയത്തിനുള്ളിൽ ഇവർ വിവാഹിതരാകാൻ പോകുന്ന കാര്യം സബ്രജിസ്ട്രാർ ഓഫീസിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. വധുവിന്റെയോ വരന്റെയോ ബന്ധുക്കൾ ഇതറിഞ്ഞ് അവരെ പിന്തിരിപ്പിക്കാനോ മതം മാറ്റാനോ ശ്രമിക്കും. അവസാനം, ഒന്നിച്ചുജീവിക്കാൻവേണ്ടി ഏതെങ്കിലും മതത്തിൽ ചേരും. ഇത് മതേതര സമൂഹസൃഷ്ടിക്ക് എതിരാണ്-സുധാകരൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP