Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരു വിഭാഗം സമരത്തിൽ നിന്ന് പിന്മാറിയതും കെഎസ്ആർടിസി അധിക സർവീസുകൾ ആരംഭിച്ചതും തിരിച്ചടിയായി; ഇന്റർ സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ എട്ടാം ദിവസം സമരം അവസാനിപ്പിക്കുമ്പോഴും ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ് തുടരും എന്ന നിലപാടിൽ സർക്കാർ; സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ

ഒരു വിഭാഗം സമരത്തിൽ നിന്ന് പിന്മാറിയതും കെഎസ്ആർടിസി അധിക സർവീസുകൾ ആരംഭിച്ചതും തിരിച്ചടിയായി; ഇന്റർ സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ എട്ടാം ദിവസം സമരം അവസാനിപ്പിക്കുമ്പോഴും ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ് തുടരും എന്ന നിലപാടിൽ സർക്കാർ; സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ 24ന് ആരംഭിച്ച അന്തർ സംസ്ഥാന സ്വകാര്യ ബസ് സമരം അവസാനിപ്പിച്ചു. ബസ് ഉടമകളും ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയുമായി നടന്ന ചർച്ചയെത്തുടർന്നാണ് സമരത്തിൽ നിന്നും പിന്മാറാൻ ബസുടമകൾ തീരുമാനിച്ചത്. ബസ് വ്യവസായത്തെ തകർക്കാൻ മോട്ടോർ വാഹന വകുപ്പ് ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് അനിശ്ചിതകാല സമരത്തിന് ഇന്റർ സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ ആഹ്വാനം ചെയ്തത്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി അന്തർ സംസ്ഥാന ബസുകളിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് വൻതുക പിഴയീടാക്കുന്നുവെന്നാണ് ബസുടമകളുടെ വാദം. ബസുകൾക്കെതിരായ നടപടികൾ നിർത്തി വെക്കണമെന്നായിരുന്നു ഉടമകളുടെ അവശ്യം. കെഎസ്ആർടിസി അധിക അന്തർസംസ്ഥാന സർവ്വീസുകൾ ആരംഭിച്ചത് സ്വകാര്യബസുകളുടെ സമരത്തിന് തിരച്ചടിയായിരുന്നു.

ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് അവസാനിപ്പിക്കില്ലെന്ന സർക്കാർ നിലപാട് അംഗീകരിച്ച ബസുടമകൾ. എല്ലാ ദിവസത്തെ യാത്രക്കാരുടെ ലിസ്റ്റ് മോട്ടോർവാഹന വകുപ്പിന് കൈമാറുമെന്നും വ്യക്തമാക്കി. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിന്റെ പേരിൽ പിഴ ഈടാക്കുന്നത് അവസാനിപ്പിക്കണം എന്നതായിരുന്നു അന്തർസംസ്ഥാന സ്വകാര്യബസുടമകളുടെ പ്രധാന ആവശ്യം. സർക്കാരുമായി ബസുടമകൾ ആദ്യം നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. സമരം തുടർന്നിട്ടും സർക്കാർ നിലപാടിൽ മാറ്റമുണ്ടായില്ല. ഇതിനിടെ ഒരു വിഭാഗം സമരത്തിൽ നിന്ന് പിന്മാറി സർവ്വീസ് ആരംഭിക്കുകയും ചെയ്തു.

ഇതോടെയാണ് മന്ത്രി അവധിയിലായതിനെ തുടർന്ന് ഗതാഗത സെക്രട്ടറിയുമായി ബസുടമകൾ ഇന്ന് വീണ്ടും ചർച്ച നടത്തിയത്. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് സർക്കാർ തുടരും. വഴിയിൽ നിർത്തി ആളെകയറ്റിയാൽ പിഴ ഈടാക്കും എന്ന നിലപാടിൽ തന്നെ സർക്കാർ ഉറച്ചു നിന്നു.

സർക്കാർ മുന്നോട്ടു വച്ച മാനദണ്ഡങ്ങളെല്ലാം പാലിക്കുമെന്ന് ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ ബസ് ഉടമകൾ ഉറപ്പു നൽകി. ഇക്കാര്യങ്ങൾ ഉറപ്പാക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനകൾ വരും ദിവസങ്ങളിലും തുടരും. വാഹനം പുറപ്പെടുന്നതിന് മുൻപ് യാത്രക്കാരുടെ പട്ടിക മോട്ടോർവാഹന വകുപ്പിന് കൈമാറുമെന്ന് ബസ് ഉടമകൾ പറഞ്ഞു. ഏകീകൃത ടിക്കറ്റ് നിരക്ക് ഈടാക്കും. സർക്കാർ നിയോഗിച്ച കമ്മിറ്റി റിപ്പോർട്ട് വന്ന ശേഷം റിപ്പോർട്ടിന് അനുസരിച്ച് ടിക്കറ്റ് നിരക്ക് പുനർനിശ്ചയിക്കും. പരാതി പരിഹാരത്തിന് കമ്മിറ്റി രൂപീകരിക്കും. പരാതികൾ അറിയിക്കാനുള്ള വാട്സ് ആപ്പ് നമ്പറും, മെയിൽ അഡ്രസും ബസുകളിൽ പ്രദർശിപ്പിക്കുമെന്നും ഗതാഗതസെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ ബസ് ഉടമകൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP