Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ ശിശുവികസന വകുപ്പിന്റെ 'സധൈര്യം മുന്നോട്ട്' മാർച്ച് എട്ട് മുതൽ 14 വരെ; വകുപ്പ് രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ അന്താരാഷ്ട്ര വനിതാദിനാചരണം ആഘോഷമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ ശിശുവികസന വകുപ്പിന്റെ 'സധൈര്യം മുന്നോട്ട്' മാർച്ച് എട്ട് മുതൽ 14 വരെ; വകുപ്പ് രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ അന്താരാഷ്ട്ര വനിതാദിനാചരണം ആഘോഷമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: 2018 മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാർച്ച് എട്ട് മുതൽ 14 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യ, സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജ ടീച്ചർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 'സധൈര്യം മുന്നോട്ട്' എന്നതാണ് ദിനാചരണത്തിന്റെ സന്ദേശം. വനിതാ ശിശു വികസന വകുപ്പ് രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ അന്താരാഷ്ട്ര വനിതാദിനാചരണമാണിത്. കേരള സാമൂഹ്യ സുരക്ഷാ മിഷൻ, സോഷ്യൽ വെൽഫെയർ ബോർഡ്, വനിതാ വികസന കോർപറേഷൻ, വനിതാ കമ്മീഷൻ, ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ്, എൻ.എച്ച്.എം., കുടുംബശ്രീ മുതലായ വകുപ്പുകളും എല്ലാ വനിതാ സംഘടനകളും ഒന്നായി ചേർന്നാണ് ഈ വർഷത്തെ വനിതാ ദിനാചരണം സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം ഒരു വർഷം നീണ്ടു നിൽക്കുന്ന ജെൻഡർ സാക്ഷരതാ യജ്ഞത്തിനും തുടക്കം കുറിക്കും.

മാർച്ച് എട്ടിന് വൈകുന്നേരം മൂന്നിന് തിരുവനന്തപുരം വി.ജെ.ടി. ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്യും. ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 11 വനിതകൾക്കുള്ള 2017ലെ വനിതാരത്ന പുരസ്‌കാരവും ഇതോടൊപ്പം വിതരണം ചെയ്യും. മൂന്ന് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

സാമൂഹ്യ സേവന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അക്കാമ്മ ചെറിയാൻ അവാർഡിന് മേരി എസ്തപ്പാൻ, വിദ്യാഭ്യാസ രംഗത്തെ സംഭാവനയ്ക്കുള്ള ക്യാപ്റ്റൻ ലക്ഷ്മി അവാർഡിന് ലളിത സദാശിവൻ, സാഹിത്യ രംഗത്തെ സംഭാവനകൾക്കുള്ള കമലാ സുരയ്യ അവാർഡിന് ഡോ. കെ.പി. സുധീര, ഭരണരംഗത്തെ റാണി ലക്ഷ്മിഭായ് അവാർഡ് ജഗദമ്മ ടീച്ചർ, ശാസ്ത്ര രംഗത്തെ സംഭാവനയ്ക്കുള്ള ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡ് ഡോ. മിനി എം, കലാരംഗത്തെ മൃണാളിനി സാരാഭായി അവാർഡ് മാലതി ജി.മേനോൻ, ആരോഗ്യ രംഗത്തെ സംഭാവനയ്ക്കുള്ള മേരി പുന്നൻ ലൂക്കോസ് അവാർഡിന് കെ. ശർമ്മിള, മാധ്യമ രംഗത്തെ സംഭാവനയ്ക്കുള്ള ആനി തയ്യിൽ അവാർഡിന് കൃഷ്ണകുമാരി എ, കായികരംഗത്തെ സംഭാവനയ്ക്കുള്ള കുട്ടിമാളു അമ്മ അവാർഡിന് ബെറ്റി ജോസഫ്, അ'ിനയരംഗത്തെ മികവിനുള്ള സുകുമാരി അവാർഡിന് രജിത മധു, വനിതാ ശാക്തീകരണ മേഖലയിലെ മികവാർന്ന പ്രവർത്തനത്തിനുള്ള ആനി മസ്‌ക്രിൻ അവാർഡിന് രാധാമണി ടി. എന്നിവരാണ് അർഹരായത്.

ഇതോടൊപ്പം ഉദ്ഘാടന ചടങ്ങിൽ സംസ്ഥാനത്തെ അങ്കണവാടി വർക്കർ, അങ്കണവാടി ഹെൽപ്പർ, സൂപ്പർവൈസർ, സി.ഡി.പി.ഒ. പ്രോഗ്രാം ഓഫീസർ എന്നിവർക്കും മികച്ച അങ്കണവാടിക്കും ഉള്ള പുരസ്‌കാരങ്ങളും അമൃതം ന്യൂട്രിമിക്സ് പാചക മത്സരത്തിൽ ഒന്നും രണ്ടും വിജയികൾക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്യും.

മാർച്ച് എട്ട് മുതൽ 14 വരെ വനിതാദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കും. എല്ലാ ദിവസവും മൂന്ന് മണി മുതൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി തുറന്ന സംവാദവും വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. വാരാചരണത്തിന്റെ ഭാഗമായി എട്ടിന് വൈകുന്നേരം അഞ്ച് മണിക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ജെന്റർ ന്യൂട്രൽ ഫുട്ബോൾ നടത്തും. കൂടാതെ എട്ടാം തീയതി മുതൽ കേരള സൈക്ലിങ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാസർഗോഡ് നിന്ന് ആരംഭിക്കുന്ന സൈക്കിൾ റാലി എല്ലാ ജില്ലകളും കടന്ന് 14ന് തിരുവനന്തപുരത്ത് എത്തിച്ചേരും.

സോഷ്യൽ വെൽഫെയർ ബോർഡിന്റെ നേതൃത്വത്തിൽ ഒരു കിലോമീറ്റർ ദൈർഘ്യമുള്ള ക്യാൻവാസിൽ പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പെയിന്റിംഗും നടത്തും. 12ന് കുടുംബശ്രീയുടെ നേതൃത്വത്തിൽ നാടൻപാട്ടും, കേരള വനിതാ വികസന കോർപറേഷന്റെ നേതൃത്വത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഗാനമേളയും 13ന് കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ നേതൃത്വത്തിൽ ടാഗോർ തിയറ്ററിൽ 'ഹിഡുംബി' നാടകവും അരങ്ങേറും.

14ന് വൈകുന്നേരം ആറിന് ഗാന്ധി പാർക്കിൽ നടക്കുന്ന സമാപന സമ്മേളനം ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്യും. കേരള വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തിലാണ് അന്നത്തെ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

ഇതോടൊപ്പം എട്ട് മുതൽ 14 വരെ ജില്ലകളിലെ വനിതാ ശിശു വികസനം, സാമൂഹ്യനീതി, സോഷ്യൽ സെക്യൂരിറ്റി മിഷൻ എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP