Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വനിതാദിനം: സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുമായി തൃക്കാക്കര നഗരസഭ: മാതൃകാ വനിതകളായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആദരം

വനിതാദിനം: സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുമായി തൃക്കാക്കര നഗരസഭ: മാതൃകാ വനിതകളായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആദരം

ആർ പീയൂഷ്

കൊച്ചി:അന്തർദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് തൃക്കാക്കര നഗരസഭ, ഗവ ആയുർവേദ ഡിസ്പെൻസറി, എ എം എ ഐ എറണാകുളം ജില്ലാ വനിതാ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വനിതാദിനം ആചരിച്ചു. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ ഷീല ചാരു വനിതാ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണം ലോകത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്. വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ രംഗത്തെല്ലാം സ്ത്രീകൾ എല്ലാവർക്കും മുന്നിൽ എത്തിയതിന്റെ പ്രധാനകാരണം സ്ത്രീ എന്തെന്ന് അവൾ തന്നെ തിരിച്ചറിഞ്ഞതിനാലാണ്. കുടുംബത്തിലെ എല്ലാ ജോലികളും ചെയ്തതിന് ശേഷമാണ് അവൾ പൊതു രംഗത്തേക്ക് എത്തുന്നത്. എന്നാൽ അർഹമായ സ്ഥാനം സ്ത്രീക്ക് സമൂഹത്തിൽ കിട്ടുന്നുണ്ടോ എന്ന് സംശയമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അവർ പറഞ്ഞു. പെൺഭ്രൂണഹത്യ പാപമാണെങ്കിലും കുഞ്ഞ് പെണ്ണാണ് എന്നറിഞ്ഞാൽ നശിപ്പിക്കാനുള്ള വ്യഗ്രത സമൂഹത്തിലുണ്ട്. ചരിത്രം മാറ്റി കുറിക്കാൻ കഴിയുന്ന ഒട്ടേറെ വനിതകൾ ഈ കാലഘട്ടത്തിലും ഉണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരായി നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സ്ത്രീകൾ മാത്രം കെട്ടിപ്പടുത്ത വനിതാ മതിലിലൂടെ പുതിയൊരു ഉണർവാണ് നാം നേടിയത്. വനിതകൾ ഒറ്റക്കെട്ടായി നിന്നാൽ എല്ലാത്തിനെയും പ്രതിരോധിക്കാൻ കഴിയും. നമ്മുടെ ശക്തി നാം തന്നെയാണ്. കുടുംബശ്രീ പോലുള്ള വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ സ്ത്രീകൾക്ക് ശക്തി പകരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം എന്ന വിഷയത്തെ മുൻനിർത്തി വിദഗ്ധ ഡോക്ടർമാർ നയിച്ച ആരോഗ്യ സെമിനാറും സൗജന്യ രോഗ പരിശോധന ക്യാമ്പും ഇതോടൊപ്പം നടന്നു. കൂടാതെ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗ പരിശീലന പദ്ധതിയുടെ സമാപന സമ്മേളനവും നടത്തി. നഗരസഭയ്ക്ക് കീഴിലെ വനിതകളെ മികച്ച രീതിയിൽ യോഗ പരിശീലിപ്പിച്ച യോഗ പരിശീലകരായ ഡോ സ്റ്റെനി സെബാസ്റ്റ്യൻ, ഉഷ, സ്മിത എന്നിവരെചടങ്ങിൽ ആദരിച്ചു. ഇതോടൊപ്പം നഗരസഭയ്ക്ക് കീഴിൽ നിശബ്ദ സേവനത്തിന് മാതൃകാ വനിതകളായി തിരഞ്ഞെടുക്കപ്പെട്ട മികച്ച ആശാവർക്കറായ കന്യക, സ്ത്രീശാക്തീകരണത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ അവാർഡ് നേടിയ ചന്ദ്ര വദന, മുൻസിപ്പാലിറ്റിയിൽ മികച്ച രീതിയിൽ കാന്റീൻ നടത്തി വരുന്ന ഹനീഷ, തൃക്കാക്കര നഗരസഭ ശ്മശാന നടത്തിപ്പുകാരി സെലിൻ എന്നീ വനിതകളെയും ചടങ്ങിൽ ആദരിച്ചു.

തൃക്കാക്കര മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്ന മെഹർ അലി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേരി കുര്യൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എം നാസർ, എ എം എ ഐ വനിതാ കമ്മിറ്റി ജില്ലാ കൺവീനർ ശ്രീലേഖ സംഗീത് ജി, വാർഡ് കൗൺസിലർ രഞ്ജിനി ഉണ്ണി, എ എം എ ഐ ജില്ലാ സെക്രട്ടറി എസ് വിനീത്, എ എം എ ഐ വനിതാ കമ്മിറ്റി ജില്ലാ ചെയർപേഴ്സൺ ടിന്റു എലിസബത്ത് ടോം, കുടുംബശ്രീ വെസ്റ്റ് ചെയർപേഴ്സൺ മിനി, ജിഎഡി തൃക്കാക്കര മെഡിക്കൽ ഓഫീസർ ടിസി ആശാമോൾ എന്നിവർ സംസാരിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP