Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുട്ടികളുടെ സംരക്ഷണത്തിനായി നഗ്ന വീഡിയോ പ്രചാരണത്തിനെതിരെ ശക്തമായ നടപടികൾ; എഡിജിപി മനോജ് എബ്രഹാമിന് ഇന്റർപോൾ അന്താരാഷ്ട്ര സമ്മേളനത്തിൽ പുരസ്‌കാരം

കുട്ടികളുടെ സംരക്ഷണത്തിനായി നഗ്ന വീഡിയോ പ്രചാരണത്തിനെതിരെ ശക്തമായ നടപടികൾ; എഡിജിപി മനോജ് എബ്രഹാമിന് ഇന്റർപോൾ അന്താരാഷ്ട്ര സമ്മേളനത്തിൽ പുരസ്‌കാരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : സംസ്ഥാന പൊലീസ് ആസ്ഥാനത്തെ എഡിജിപിയും , സൈബർഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസിന് രാജ്യാന്തര പുരസ്‌കാരം. രാജ്യാന്തര തലത്തിൽ കുട്ടികളുടെ നഗ്‌ന വീഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സ്വീകരിച്ച നടപടികൾ കണക്കിലെടുത്താണ് അന്തർദേശീയ പുരസ്‌കാരം ( be a champion for child protection ) ലഭിച്ചത്. ഫ്രാൻസിൽ വെച്ച് നടന്ന ഇന്റർപോളിന്റെ രാജ്യാന്തര സമ്മേളനത്തിൽ വെച്ച് ഇൻർപോൾ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പ് ചെയർ പോൾ ഗ്രിഫ്താസിൽ നിന്നാണ് പുരസ്‌കാരം ലഭിച്ചത്.

ഇന്റർപോളിന്റെ നേതൃത്വത്തിൽ കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുക എന്ന വിഷയത്തിൽ നവംബർ 12 മുതൽ 15 വരെ ഫ്രാൻസിൽ വച്ചു നടക്കുന്ന നടത്തുന്ന രാജ്യാന്തര സമ്മേളനത്തിൽ മനോജ് എബ്രഹാം ഐ പി എസ് കുട്ടികളുടെ സംരക്ഷണത്തെപ്പറ്റി ക്ലാസും നയിച്ചു. കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിൽ കേരള പൊലീസ് നടത്തിയ മികച്ച പ്രവർത്തനങ്ങളുടെ വിജയഗാഥയെക്കുറിച്ചാണ് അദ്ദേഹം ഫ്രാൻസിൽ പ്രബന്ധം അവതരിപ്പിച്ചത്.

സൈബർ ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങൾ തിരയുന്നവരെയും അത് പ്രചരിപ്പിക്കുന്നവരെയും കണ്ടെത്തുന്നതിലും, കുട്ടികൾക്കെതിരെയുള്ള അശ്ലീല പ്രവർത്തനങ്ങളും, കുറ്റകൃത്യങ്ങളും, ചൂഷണങ്ങളും പൂർണ്ണമായും തടയുന്നതിലും കേരള പൊലീസ് നടത്തിയ മികച്ച പ്രവർത്തനങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണം രാജ്യാന്തര തലത്തിൽ തന്നെ ഏറെ ശ്രദ്ധേയമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP