Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീറ്റ് പരീക്ഷയ്‌ക്കെത്തിയ പെൺകുട്ടിയുടെ അടിവസ്ത്രം വരെ അഴിച്ചു മാറ്റി പരിശോധിച്ചു; ജീൻസിന്റെ പോക്കറ്റും മെറ്റൽ ബട്ടണും മാറ്റണമെന്ന് ആവശ്യം; ആറുടുപ്പുകളുമായി എത്തിയ പെൺകുട്ടിയെ ഹാളിലേക്ക് പ്രവേശിപ്പിച്ചത് വസ്ത്രത്തിന്റെ കൈ വെട്ടിമാറ്റിയശേഷം; ഡ്രസ്‌കോഡിന്റെ പേരിൽ പെൺകുട്ടികൾക്ക് നേരിടേണ്ടിവന്നത് കടുത്ത അപമാനം

നീറ്റ് പരീക്ഷയ്‌ക്കെത്തിയ പെൺകുട്ടിയുടെ അടിവസ്ത്രം വരെ അഴിച്ചു മാറ്റി പരിശോധിച്ചു; ജീൻസിന്റെ പോക്കറ്റും മെറ്റൽ ബട്ടണും മാറ്റണമെന്ന് ആവശ്യം; ആറുടുപ്പുകളുമായി എത്തിയ പെൺകുട്ടിയെ ഹാളിലേക്ക് പ്രവേശിപ്പിച്ചത് വസ്ത്രത്തിന്റെ കൈ വെട്ടിമാറ്റിയശേഷം; ഡ്രസ്‌കോഡിന്റെ പേരിൽ പെൺകുട്ടികൾക്ക് നേരിടേണ്ടിവന്നത് കടുത്ത അപമാനം

കണ്ണൂർ: മെഡിക്കൽ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയായ നീറ്റ് എഴുതാൻ എത്തിയ പെൺകുട്ടികൾക്ക് നേരിടേണ്ടിവന്നത് കടുത്ത അപമാനം. കണ്ണൂരിലെ പരീക്ഷാ കേന്ദ്രത്തിൽ പെൺകുട്ടിയുടെ അടിവസ്ത്രം അടക്കം അഴിച്ചു പരിശോധിച്ചതായി റിപ്പോർട്ട്. പരീക്ഷഎഴുതുന്നവർ ധരിക്കേണ്ട വസ്ത്രത്തിന്റെ പേരിലാണ് അധികാരികളുടെ ഹീന നടപടി. പരീക്ഷയിൽ ക്രമക്കേടും കോപ്പിയടിയും തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായിരുന്നു അടിവസ്ത്രം അടക്കം അഴിച്ചുള്ള പരിശോധനയെന്നണ് അധികാരികൾ വിശദീകരിച്ചത്.

ഡ്രസ്‌കോഡ് വേണോ എന്ന അപേക്ഷാ ഫോമിലെ ചോദ്യത്തിന് വേണ്ടെന്നു മറുപടി നൽകിയ പെൺകുട്ടിയുടെ വസ്ത്രങ്ങളാണ് ഹാളിലേക്കു കയറും മുമ്പ് അഴിച്ചു പരിശോധിച്ചത്. പരീക്ഷഹാൡലേക്ക് പ്രവേശിപ്പിക്കും മുമ്പു മെറ്റൽഡിറ്റക്ടർ ഉപയോഗിച്ചു പരിശോധന നടത്തിയിരുന്നു. വസ്ത്രങ്ങൾ അഴിച്ചും പരിശോധിച്ചു. ഇതിനിടയിൽ ബീപ് ശബ്ദം ഉണ്ടായപ്പോഴാണ് പെൺകുട്ടിയോട് അടിവസ്ത്രം അടക്കം അഴിച്ചു പരിശോധനയ്ക്കുവിധേയമാകാൻ നിർദ്ദേശിച്ചതത്രേ. തുടർന്ന് ബ്രാ അഴിച്ചുമാറ്റിയ ശേഷം പരീക്ഷ എഴുതാൻ അനുവദിച്ചു.

പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ പെൺകുട്ടിതന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്. നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ പരിശോധിച്ചെന്നാണ് പെൺകുട്ടി പറഞ്ഞത്. പലരും മാനക്കേട് കാരണം പുറത്തുപറഞ്ഞില്ല. ചില പെൺകുട്ടികൾ പരിശോധന കാരണം പരീക്ഷാഹാളിലേക്കു പോയ ഉടനെ മടങ്ങിയതായും റിപ്പോർട്ടുണ്ട്. പതിനേഴിനും പത്തൊമ്പതിനും ഇടയിൽ പ്രായമുള്ളവരാണ് പരീക്ഷയെഴുതിയത്. പലർക്കും ഇത്തരത്തിലുള്ള പരിശോധമൂലമുള്ള കടുത്ത മനോവിഷമം മൂലം പരീക്ഷ നന്നായി എഴുതാനായില്ലെന്നും പരാതിയുണ്ട്.

ജീൻസ് ധരിച്ചു വന്ന പെൺകുട്ടിയോട് ജീൻസിലെ പോക്കറ്റും മെറ്റൽ ബട്ടണും നീക്കം ചെയ്യണമെന്നും അധികാരികൾ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. തട്ടമിട്ടുവന്ന പെൺകുട്ടികളോട് അവ നീക്കം ചെയ്തശേഷം മാത്രം പരീക്ഷ എഴുതിയാൽ മതിയെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ചുരിദാർ ധരിച്ചുവന്ന പെൺകുട്ടികളോട് ഷാൾ നീക്കം ചെയ്യാനും ആവശ്യപ്പെട്ടു. പല പെൺകുട്ടികളെയും സ്പർശിച്ചുകൊണ്ടു ശരീരപരിശോധനനടത്തിയതായും ആരോപണമുണ്ട്.

ജീൻസ് ധരിച്ചുവന്ന പെൺകുട്ടിയോട് പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നു പറഞ്ഞതോടെ രക്ഷിതാവ് മൂന്നു കിലോമീറ്റർ യാത്രചെയ്തു കടയിൽനിന്നു പുതിയ വസ്ത്രം വാങ്ങി വരികയായിരുന്നു. ഈ വസ്ത്രം മാറി ധരിച്ചതിനെത്തുടർന്നാണ് പരീക്ഷ എഴുതാൻ അനുവദിച്ചത്. പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ കടുത്ത നിബന്ധനയുള്ളതിന്റെ അടിസ്ഥാനത്തിൽ പല പെൺകുട്ടികളും ഒന്നിലേറെ വസ്ത്രങ്ങളുമായാണ് കേന്ദ്രങ്ങളിലെത്തിയത്. നീളൻ കൈയുള്ള വസ്ത്രം ധരിച്ചുവന്നവരുടെ കൈ പകുതിയോളം വെട്ടിമാറ്റിയശേഷമാണ് പരീക്ഷ എഴുതാൻ അനുവദിച്ചതെന്നും ആരോപണമുണ്ട്.

രാജ്യത്തെ 104 നഗരങ്ങളിലായി പതിനൊന്നു ലക്ഷം പേരാണ് നീറ്റ് പരീക്ഷ എഴുതിയത്. ഈ വർഷം മുതൽ നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും കീഴിലുള്ള മെഡിക്കൽ കോളജുകളിൽ പ്രവേശനം. കടുത്ത നിബന്ധനകളോടെയാണ് പരീക്ഷ നടത്തിയത്. പരീക്ഷയിൽ ക്രമക്കേടുണ്ടാകുമെന്നു പറഞ്ഞ് കുട്ടികളുടെ വസ്ത്രധാരണത്തിന് വരെ വലിയ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP