Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഒസി പ്ലാന്റിലെ സമരം പിൻവലിച്ചു; ഇന്ധനവിതരണത്തിനുള്ള കരാർ തൽക്കാലം നടപ്പിലാക്കില്ല; ഇന്ധനനീക്കം സുഗമമാക്കാൻ അവധിദിനമായ നാളെയും ജോലി ചെയ്യുമെന്നു തൊഴിലാളികൾ

ഐഒസി പ്ലാന്റിലെ സമരം പിൻവലിച്ചു; ഇന്ധനവിതരണത്തിനുള്ള കരാർ തൽക്കാലം നടപ്പിലാക്കില്ല; ഇന്ധനനീക്കം സുഗമമാക്കാൻ അവധിദിനമായ നാളെയും ജോലി ചെയ്യുമെന്നു തൊഴിലാളികൾ

കൊച്ചി: ഇരുമ്പനം ഐഒസി പ്ലാന്റിലെ ട്രക്കുടമകളുടെ സമരം പിൻവലിച്ചു. കലക്ടർ എം ജി രാജമാണിക്യത്തിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണു സമരം പിൻവലിക്കാനുള്ള തീരുമാനം.

ഇന്ധനവിതരണത്തിനുള്ള കരാർ തൽക്കാലം നടപ്പാക്കില്ല. പുതുതായി കൊണ്ടുവന്ന ടെൻഡറിലെ വ്യവസ്ഥകൾ നടപ്പാക്കില്ല എന്നും യോഗത്തിൽ തീരുമാനിച്ചു.

ട്രക്കുടമകളുടെ സമരം ഇന്ധനവിൽപ്പന നിലയ്ക്കുന്ന സാഹചര്യത്തിലേക്കു സംസ്ഥാനത്തെ നയിച്ചിരുന്നു. തൊഴിലാളി സംഘടന പ്രതിനിധികളും ജില്ലാ കലക്ടറും തമ്മിലാണു ചർച്ച നടത്തിയത്.

ടെൻഡർ നടപടികളിലെ അപാകം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്രക്ക് ഉടമകളും തൊഴിലാളികളും ലോഡ് എടുക്കുന്നത് ബഹിഷ്‌കരിച്ചിരുന്നത്. തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു.

ഇരുമ്പനം പ്ലാന്റിൽനിന്നുള്ള ഇന്ധന നീക്കം തുടർച്ചയായ രണ്ടാം ദിവസവും തടസപ്പെട്ടതോടെ പമ്പുകളിൽ പലയിടത്തും ഇന്ധനം ലഭിക്കാത്ത അവസ്ഥ വന്നിരുന്നു. സംസ്ഥാനത്തെ പത്തുജില്ലകളിലാണ് ഇന്ധനനീക്കം പ്രതിസന്ധിയിലായത്. ഇന്ധനനീക്കം സുഗമമാക്കാൻ അവധിദിനമായ നാളെയും പണിയെടുക്കുമെന്നു തൊഴിലാളികൾ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP