Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐപിഎസുകാർ മാദ്ധ്യമങ്ങളോടു സംസാരിക്കുമ്പോൾ അന്തസു പുലർത്തണം; പേരെടുത്തു പറയാതെ ഡിജിപി ജേക്കബ് തോമസിനു വിമർശനം; പ്രമേയത്തിൽ വിൻസൻ എം പോളിനു പിന്തുണ

ഐപിഎസുകാർ മാദ്ധ്യമങ്ങളോടു സംസാരിക്കുമ്പോൾ അന്തസു പുലർത്തണം; പേരെടുത്തു പറയാതെ ഡിജിപി ജേക്കബ് തോമസിനു വിമർശനം; പ്രമേയത്തിൽ വിൻസൻ എം പോളിനു പിന്തുണ

തിരുവനന്തപുരം: ഐപിഎസുകാർ മാദ്ധ്യമങ്ങളോടു സംസാരിക്കുമ്പോൾ അന്തസു പുലർത്തണമെന്നു അസോസിയേഷൻ യോഗത്തിൽ പ്രമേയം. ബാർകോഴ കേസിൽ പരസ്യപ്രതികരണം നടത്തിയ ഡിജിപി ജേക്കബ് തോമസിന്റെ പേരുപറയാതെയാണ് വിമർശനം.

ഐപിഎസുകാർ മാദ്ധ്യമങ്ങളോടു സംസാരിക്കുമ്പോൾ അന്തസും മാന്യതയും പുലർത്തണം. നിലവാരം തകരുന്ന രീതിയിലുള്ള നടപടികൾ ഉണ്ടാകരുതെന്നും യോഗം അഭിപ്രായപ്പെട്ടു.

അതേസമയം, ഐപിഎസ് അസോസിയേഷൻ പ്രസിഡന്റായ വിൻസൻ എം പോളിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു യോഗം പ്രമേയം പാസാക്കുകയും ചെയ്തു.

ബാർകോഴ കേസിൽ വിജിലൻസ് കോടതി വിധിക്കു പിന്നാലെയാണ് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നതയുണ്ടായത്. ഇതിനെ തുടർന്നാണ് ഇന്ന് ഐപിഎസ് അസോസിയേഷൻ യോഗം ചേർന്നത്. ബാർകോഴ കേസിൽ കോടതി വിധിയെ സ്വാഗതം ചെയ്തും വിൻസൻ എം പോളിനെ പരോക്ഷമായി വിമർശിച്ചും ജേക്കബ് തോമസ് പരസ്യ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ജേക്കബ് തോമസിനെതിരേ നടപടിയെടുക്കേണ്ടി വരുമെന്നു ഡിജിപി ടി.പി.സെൻകുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.

നിലവാരം തകരുന്ന രീതിയിലുള്ള നടപടികൾ ഉണ്ടാകരുതെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. പൊലീസ് ആസ്ഥാനത്തായിരുന്നു യോഗം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP