Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലിം പ്രാതിനിധ്യം ഇല്ലാത്തതിനാൽ അവർക്ക് സ്ഥലം നൽകാൻ സാധിച്ചില്ല. മുസ്ലിം വിഭാഗത്തിൽപെട്ട സ്ഥാപനങ്ങൾക്കുകൂടി ഭൂമി ദാനംചെയ്യണമെന്നാണ് ആഗ്രഹം; ഇരട്ടയാർ പഞ്ചായത്തിൽ വികസനമെത്തിച്ച പ്രഭാകരൻ നായർക്ക് പറയാനുള്ളത്

മുസ്ലിം പ്രാതിനിധ്യം ഇല്ലാത്തതിനാൽ അവർക്ക് സ്ഥലം നൽകാൻ സാധിച്ചില്ല. മുസ്ലിം വിഭാഗത്തിൽപെട്ട സ്ഥാപനങ്ങൾക്കുകൂടി ഭൂമി ദാനംചെയ്യണമെന്നാണ് ആഗ്രഹം; ഇരട്ടയാർ പഞ്ചായത്തിൽ വികസനമെത്തിച്ച പ്രഭാകരൻ നായർക്ക് പറയാനുള്ളത്

കട്ടപ്പന: ''82 വർഷം പിറകിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ സർക്കാർ സ്ഥാപനങ്ങൾക്കും സാംസ്‌കാരിക സംഘടനകൾക്കും മതസ്ഥാപനങ്ങൾക്കും സ്ഥലം നൽകി. ഇരട്ടയാർ പഞ്ചായത്തിൽ മുസ്ലിം പ്രാതിനിധ്യം ഇല്ലാത്തതിനാൽ അവർക്ക് സ്ഥലം നൽകാൻ സാധിച്ചില്ല. മുസ്ലിം വിഭാഗത്തിൽപെട്ട സ്ഥാപനങ്ങൾക്കുകൂടി ഭൂമി ദാനംചെയ്യണമെന്നാണ് ആഗ്രഹം''-ഇത് പറയുന്നത് ജാതിയും മതവും നോക്കാതെ സ്വന്തം പഞ്ചായത്തിലെ 22 സ്ഥാപനങ്ങൾക്ക് സൗജന്യമായി നൽകിയത് 12 എക്കറോളം ഭൂമി നൽകിയ പ്രഭാകരൻ നായരാണ്.

ഇരട്ടയാർ പഞ്ചായത്തിലെ ചെമ്പകപ്പാറയിലെ ഭൂമിയാണ് കൈമാറിയത്. സർക്കാർ സ്ഥാപനങ്ങൾ, ക്രൈസ്തവ ദേവാലയങ്ങൾ, എൻ.എസ്.എസ്.കരയോഗം, എസ്.എൻ.ഡി.പി.ഗുരുമന്ദിരം, കായിക ക്ലബ്ബുകൾ, പാർട്ടി ഓഫീസ് തുടങ്ങിയവയ്ക്ക് എല്ലാം പ്രഭാകരൻനായർ ഭൂമിനൽകി കഴിഞ്ഞു. ബനാറസ് ഹിന്ദു സർവകലാശാലയിൽ ഇന്റർമീഡിയറ്റിനുശേഷം 1959-ലാണ് പ്രഭാകരൻനായർ ചെമ്പകപ്പാറയിലേക്കു വന്നത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ഇവിടേക്കു കുടിയേറി കൃഷിയിറക്കിയ അച്ഛനെ സഹായിക്കുകയായിരുന്നു ലക്ഷ്യം. ആശുപത്രിയോ ഗതാഗത സൗകര്യങ്ങളോ ഇല്ല. ചെമ്പകപ്പാറയിൽ വികസനം ഉണ്ടാവണമെന്ന് അന്നുതന്നെ പ്രഭാകരൻനായർ മനസ്സിൽ കുറിച്ചു. അച്ഛനെ കൃഷിയിൽ സഹായിച്ച് അവിടെ തുടർന്നു.

1972-ൽ പ്രഭാകരൻനായർകൂടി ഉൾപ്പെട്ടവരുടെ പ്രവർത്തന ഫലമായി നാട്ടിൽ സർക്കാർ സ്‌കൂൾ അനുവദിച്ചു. എന്നാൽ സ്‌കൂൾ കെട്ടിടത്തിന് സ്ഥലം ആരു നൽകും എന്ന ചോദ്യമുയർന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. തന്റെ മൂന്ന് ഏക്കർ ഭൂമി വിട്ടുനൽകി. അതായിരുന്നു തുടക്കം. പിന്നെ ചെമ്പകപ്പാറ, കൊച്ചുകാമാക്ഷി, വെള്ളയാംകുടി എന്നിവിടങ്ങളിലെ അങ്കണവാടികൾക്ക് നൽകിയത് മൂന്ന് സെന്റ് വീതം. കൊച്ചു കാമാക്ഷി സെന്റ് സെബാസ്റ്റ്യൻസ് പള്ളിക്കും ചെമ്പകപ്പാറ പെന്തക്കോസ്ത് പള്ളിക്കും സെമിത്തേരിക്കും സ്ഥലം നൽകി. ചെമ്പകപ്പാറ എസ്.എൻ.ഡി.പി. ഗുരു മന്ദിരത്തിനും എൻ.എസ്.എസ്. കരയോഗ മന്ദിരത്തിനും സിപിഎം. ഇരട്ടയാർ ലോക്കൽ കമ്മിറ്റി ഓഫീസിനും നൽകി.

ചെമ്പകപ്പാറയിലെത്തിയ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സത്യപാൽ സിങ്, ഒ.എസ്.പ്രഭാകരൻ നായരെ ആദരിച്ചിരുന്നു. കോട്ടയം പള്ളിക്കത്തോടിന് അടുത്തുള്ള ആനിക്കാടാണ് പ്രഭാകരൻനായരുടെ സ്വദേശം. ഭാര്യ എ.എസ്.സരസ്വതിയമ്മയും നാലു മക്കളും പിന്തുണയുമായി ഒപ്പമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP