Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാഞ്ഞുപോയ തിരുവനന്തപുരം - ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിൻ റെയിൽ പാളത്തിൽ കിടന്ന ഇരുമ്പു പെട്ടി ഇടിച്ചു തെറിപ്പിച്ചു; പാളത്തിലുണ്ടായിരുന്നത് അമ്പതു കിലോയിലധികം വരുന്ന സിഗ്നൽ ബോക്‌സ്; ട്രെയിൻ അപകടത്തിൽ പെടുമായിരുന്ന സംഭവത്തിൽ അട്ടിമറി ഇല്ലെന്ന് റെയിൽവേ അന്വേഷണ സംഘം

പാഞ്ഞുപോയ തിരുവനന്തപുരം - ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിൻ റെയിൽ പാളത്തിൽ കിടന്ന ഇരുമ്പു പെട്ടി ഇടിച്ചു തെറിപ്പിച്ചു; പാളത്തിലുണ്ടായിരുന്നത് അമ്പതു കിലോയിലധികം വരുന്ന സിഗ്നൽ ബോക്‌സ്; ട്രെയിൻ അപകടത്തിൽ പെടുമായിരുന്ന സംഭവത്തിൽ അട്ടിമറി ഇല്ലെന്ന് റെയിൽവേ അന്വേഷണ സംഘം

ആർ.കണ്ണൻ

ആലപ്പുഴ: റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച ഇരുമ്പു പെട്ടി അതിവേഗത്തിൽ വന്ന ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ രാത്രി തിരുവനന്തപുരത്തുനിന്നു ചെന്നൈയിലേക്കു പോയ സൂപ്പർഫാസ്റ്റ് ട്രെയിനാണ് ചേരാവള്ളി ലെവൽ ക്രോസിനു സമീപം ട്രാക്കിലുണ്ടായിരുന്ന ഇരുമ്പുപെട്ടി ഇടിച്ചു തെറിപ്പിച്ചത്. പെട്ടി തകർന്നു. റെയിൽവേ ട്രാക്കിനു സമീപം സ്ഥാപിക്കുന്ന സിഗ്നൽ ബോക്‌സാണ് ഇത്. എന്നാൽ, സംഭവത്തിൽ അട്ടിമറിയില്ലെന്നു റെയിൽവേ അന്വേഷണ സംഘം സ്ഥിരീകരിച്ചു.

ആർ.പി.എഫ് അസിസ്റ്റന്റ് കമ്മീഷണർ റ്റി.എസ്.ഗോപകുമാർ, കൊല്ലം സിഐആർ.എസ്.രാജേഷ് എന്നിവരാണ് അട്ടിമറി സാധ്യത ഇല്ല എന്ന എന്ന വിവരം അറിയിച്ചത്. സിഗ്‌നൽ ബോക്‌സിന്റെ ഭാഗങ്ങൾ ചിതറി കിടക്കുന്ന രീതി കണ്ടിട്ടാണ് ഇവർ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. നൂറ്റി അൻപത് കിലോയിലധികം ഭാരം വരുന്ന പെട്ടി പൊളിച്ചു കൊണ്ടു പോകുന്നതിനിടെ ട്രെയിൻ വരുന്നത് കണ്ട് പാളത്തിൽ ഉപേക്ഷിച്ചു പോയതാകാനാണ് സാധ്യത എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

 

ഇത്രയും വലിപ്പമുള്ള പെട്ടി റെയിൽവേ ട്രാക്കിൽ വച്ചിരുന്നതാണെങ്കിൽ ട്രെയിൻ ഇടിക്കുമ്പോൾ ചിന്നഭിന്നമായി തകരേണ്ടതാണ്. കൂടാതെ പാളത്തിനും ട്രെയിൻ എഞ്ചിനും തകരാറു പറ്റേണ്ടതുമാണ്. അതിനാലാണ് അട്ടിമറി സാധ്യത അല്ല എന്ന് പറയുവാൻ കാരണമെന്ന് അവർ വിശദീകരിച്ചു. വൈകിട്ട് അഞ്ചു മണിയോടെയാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയത്. കരാർ തൊഴിലാളികളെയും അടിപ്പാത നിർമ്മാണ തൊഴിലാളികളേയും നാട്ടുകാരെയും അന്വേഷണ ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തു.

അട്ടിമറി സാധ്യത പ്രഥമ ദൃഷ്ട്യാ കണ്ടെത്താനായില്ലെങ്കിലും ആ വഴിക്കും അന്വേഷണം നടത്തുന്നുണ്ട് എന്ന് ആർ.പി.എഫ് അസി. കമ്മീഷ്ണർ റ്റി എസ് ഗോപകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ആക്രി സാധനങ്ങൾ പെറുക്കി വിൽക്കുന്ന സംഘങ്ങളാകാം ഇതിന് പിന്നിലെന്ന് കായംകുളം എസ്.ഐ നെറ്റോയും പറയുന്നു.

കായംകുളം റെയിൽവേ സ്റ്റേഷനു തെക്ക് ചേരാവള്ളി ലവൽ ക്രോസിനു സമീപം ഇന്നലെ രാത്രി എട്ടു മണിയോടെ തിരുവനന്തപുരം- ചെന്നൈ സൂപ്പർ എക്സ്‌പ്രസ്‌കടന്നുപോകുമ്പോഴായിരുന്നു സംഭവം. പാളത്തിൽ വച്ചിരുന്ന ഇരുമ്പു ബോക്‌സ് ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ട്രെയിൻ കായംകുളം സ്റ്റേഷനിലെത്തിയപ്പോൾ സംഭവം ലോക്കോ പൈലറ്റ് സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചു. ഇതേ തുടർന്ന് ആർ.പി.എഫും പൊലിസും അന്വേഷണമാരംഭിക്കുകയായിരുന്നു.

പാളത്തിനരികെ സ്ഥാപിച്ചിരുന്ന സിഗ്‌നൽ ബോക്‌സായിരുന്നു ഇളക്കി പാളത്തിൽ വച്ചിരുന്നത്. കാസ്റ്റ് അയണിൽ നിർമ്മിച്ച ഈപെട്ടി ഒരാൾക്ക് ഒറ്റയ്‌ക്കെടുക്കാനാവില്ല. സംഭവത്തിനു പിന്നിൽ ഒന്നിലധികം പേരുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. തകർന്ന സിഗ്‌നൽ ബോക്‌സിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സംഭവത്തിനു പിന്നിൽ ആരെന്ന് ഇതുവരെയും വ്യക്തമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP