Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളം ഇതര സംസ്ഥാന ക്രിമിനലുകളുടെ ഒളിത്താവളമാകുന്നു..? 25 ലക്ഷം രൂപ കൊള്ളയടിച്ച് കേരളത്തിലേക്ക് രക്ഷപ്പെട്ട നാല് ബംഗാൾ സ്വദേശികൾ മലപ്പുറം പൊലീസ് പിടിയിൽ

കേരളം ഇതര സംസ്ഥാന ക്രിമിനലുകളുടെ ഒളിത്താവളമാകുന്നു..? 25 ലക്ഷം രൂപ കൊള്ളയടിച്ച് കേരളത്തിലേക്ക് രക്ഷപ്പെട്ട നാല് ബംഗാൾ സ്വദേശികൾ മലപ്പുറം പൊലീസ് പിടിയിൽ

മലപ്പുറം: കേരളം ഇതര സംസ്ഥാന ക്രിമിനലുകളുടെ ഒളിത്താവളമാകുന്നു. ഒളിവിൽ കഴിഞ്ഞ ബംഗാളി ക്രിമിനൽ സംഘത്തെ കേരളാ പൊലീസ് പിടികൂടി. ബംഗാളിൽ കാർ തടഞ്ഞു നിർത്തി 25 ലക്ഷം രൂപ കൊള്ളയടിച്ച് കേരളത്തിലേക്ക് രക്ഷപ്പെട്ട നാല് ബംഗാൾ സ്വദേശികളാണ് മലപ്പുറം ജില്ലയിലെ തിരൂരിൽ പിടിയിലായത്. 

പശ്ചിമ ബംഗാൾ 24 പഗ്ന്നാസ് ജില്ലക്കാരായ ബാസിർ പാട്ട് ചാത്തജിറാക്ക് പുർ സ്വദേശികളായ ലോക് നാഥ് ചൗധരി (29 ), റാണ ബിശ്വാസ് (28), മധുസൂദനൻ സർക്കാർ (26), അന്തു മിത്ര (25) എന്നിവരെയാണ് തിരൂർ സിഐഎം.കെ.ഷാജി, സി ഡി. പാർട്ടി അംഗങ്ങളായ രാജേഷ്, പ്രമോദ് എന്നിവരടങ്ങിയ പൊലീസ് സംഘം ഇരിങ്ങാവൂരിൽ വച്ച് അറസ്റ്റു ചെയ്ത് പശ്ചിമ ബംഗാൾ പൊലീസിന് കൈമാറിയത്. മലപ്പുറം എസ്‌പി ദിഭേഷ് കുമാർ ബെഹ്‌റ ഐ പി എസിനു ലഭിച്ച വിവരത്തെ തുടർന്ന് തിരൂർ ഡിവൈഎസ്‌പി യുടെ നേതൃത്വത്തിലായിരുന്നു പ്രതികൾക്കായി വലവിരിച്ചത്.

ഇക്കഴിഞ്ഞ ജൂലൈ 7 ന് പരാതിക്കാരനായ ഇമ്രാൻ ഗസ്സിയും സുഹൃത്തും ഡ്രൈവറും കൽക്കത്തയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രാ മധ്യേ പ്രതികൾ പരാതിക്കാരൻ സഞ്ചരിച്ച മാരുതി എർട്ടിഗ കാർ തടഞ്ഞു നിർത്തി പരാതിക്കാരനെ അക്രമിച്ച് കാറിൽ സൂക്ഷിച്ചിരുന്ന 25 ലക്ഷം രൂപയും മൊബൈൽ ഫോണുകളും കവർച്ച ചെയ്തതാണ് കേസ്. സംഭവത്തിന് ശേഷം നാട്ടിൽ നിന്നും രക്ഷപ്പെട്ട പ്രതികൾ ഇരിങ്ങാവൂരിൽ കെട്ടിട നിർമ്മാണ തൊഴി ലാളികളായി ജോലി ചെയ്യുകയായിരുന്നു.

മുമ്പും ഇതര സംസ്ഥാന ക്രിമിനലുകൾ കുറ്റക്രിത്യം നടത്തിയ ശേഷം കേരളത്തിൽ ഒളിച്ച് താമസിച്ചിരുന്നു. ഈയിടെയായി കേരളത്തിലേക്കെത്തുന്ന അന്യ സംസ്ഥാന ക്രിമിനലുകളുടെ എണ്ണം കൂടിയിരിക്കുകയാണ്. കുറ്റം ക്രിത്യം നടത്തിയ ശേഷം കേരളത്തിൽ തൊഴിലിൽ ഏർപ്പെടുകയാണ് ഇത്തരക്കാർ. പ്രതികളെ തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP