Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ വയനാട് സ്വദേശി എൻഐഎ കസ്റ്റഡിയിൽ; ഹബീബ് റഹ്മാൻ കേസിലെ 17ാം പ്രതി; 2017 ൽ ഇയാൾ ഐഎസിൽ ചേരുന്നതിന് ഇറാനിലേക്ക് പോയെന്ന് എൻഐഎ

ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ വയനാട് സ്വദേശി എൻഐഎ കസ്റ്റഡിയിൽ; ഹബീബ് റഹ്മാൻ കേസിലെ 17ാം പ്രതി; 2017 ൽ ഇയാൾ ഐഎസിൽ ചേരുന്നതിന് ഇറാനിലേക്ക് പോയെന്ന് എൻഐഎ

മറുനാടൻ ഡെസ്‌ക്‌

വയനാട്: കാസർഗോഡ് ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ വയനാട് സ്വദേശി ഹബീബ് റഹ്മാൻ എൻഐഎ കസ്റ്റഡിയിൽ. ഹബീബിനെ കൽപ്പറ്റയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കേസിലെ 17ാം പ്രതിയാണ് ഇയാൾ.

2017 ൽ ഇയാൾ ഐഎസിൽ ചേരുന്നതിന് ഇറാനിലേക്ക് പോയെന്ന് എൻഐഎ പറയുന്നു. ഇയാളുടെ സുഹൃത്തായ കൽപ്പറ്റ സ്വദേശിയെ നേരത്തെ ഡൽഹിയിൽ അറസ്റ്റ് ചെയ്തിരുന്നു. ഹബീബിനെ എറണാകുളം എൻഐഎ കോടതിയിൽ വ്യാഴാഴ്ച ഹാജരാക്കും.

നേരത്തെ ഈ കേസിൽ മുഖ്യപ്രതി ബീഹാർ സ്വദേശിനി യാസ്മിൻ മുഹമ്മദിന് ഏഴു വർഷം തടവുശിക്ഷ ലഭിച്ചിരുന്നു സംസ്ഥാനത്തെ ആദ്യ ഐഎസ് കേസിൽ കൊച്ചി എൻഐഎ കോടതിയാണ് വിധി പറഞ്ഞത്.2016ൽ കാസർഗോഡുനിന്നും 15 പേരെ ഭീകര സംഘടനയായ ഐഎസിൽ ചേർക്കുന്നതിനായി അഫ്ഗാനിസ്ഥാനിലേക്ക് കടത്തിയെന്നാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP