Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫിനിഷിങ്ങിലെ പിഴവ് വിനയായി; ചെന്നൈയെ ഗോൾ മഴയിൽ മുക്കി ഗോവ; ജയം എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്

ഫിനിഷിങ്ങിലെ പിഴവ് വിനയായി; ചെന്നൈയെ ഗോൾ മഴയിൽ മുക്കി ഗോവ; ജയം എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്

മറുനാടൻ ഡെസ്‌ക്‌

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്.സിക്കെതിരേ എഫ്.സി. ഗോവയ്ക്ക് മിന്നുന്ന ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഗോവ ചെന്നൈയിനെ തകർത്തത്. പലപ്പോഴും മികച്ച മുന്നേറ്റങ്ങൾ നടത്താനായെങ്കിലും ഫിനിഷിങ്ങിലെ പിഴവാണ് ചെന്നൈയിന് തിരിച്ചടിയായത്.

മത്സരത്തിന്റെ തുടക്കംമുതൽ തന്നെ പ്രസ്സിങ് ഗെയിമുമായി കളംനിറഞ്ഞ ഗോവ 30-ാം മിനിറ്റിൽ സെയ്മിൻലെൻ ഡുംഗലിലൂടെ മുന്നിലെത്തി. മൻവീർ സിങ്ങിന്റെ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. ഒരു ഗോൾ ലീഡുമായാണ് ഗോവ ഇടവേളയ്ക്കു പിരിഞ്ഞത്.

62-ാം മിനിറ്റിൽ ജാക്കിചന്ദ് സിങ്ങിന്റെ ക്രോസിൽ നിന്ന് ഫെറാൻ കോറോമിനാസും സ്‌കോർ ചെയ്തു. ചെന്നൈ പ്രതിരോധത്തിന്റെ പിഴവിൽ നിന്നായിരുന്നു ഗോൾ. 81-ാം മിനിറ്റിൽ കാർലോസ് പെന ഗോവയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP