Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടിച്ചു കിന്റായി വിമാനത്തിൽ കിടന്ന് ബഹളംവെച്ചു; വിദേശ വനിതയായ എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയും ചെയ്തതോടെ 'കോട്ടത്തറക്കാരൻ ഹംസ' ലാൻഡ് ചെയ്തതും പൊലീസ് കൈയോടെ പൊക്കി; കരിപ്പൂരിലിറങ്ങുന്നതിന് മുൻപ് ഇത്തിഹാദ് എയർവേയ്‌സിൽ നടന്നത് മദ്യപാനിയുടെ വിളയാട്ടം

അടിച്ചു കിന്റായി വിമാനത്തിൽ കിടന്ന് ബഹളംവെച്ചു; വിദേശ വനിതയായ എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയും ചെയ്തതോടെ 'കോട്ടത്തറക്കാരൻ ഹംസ' ലാൻഡ് ചെയ്തതും പൊലീസ് കൈയോടെ പൊക്കി; കരിപ്പൂരിലിറങ്ങുന്നതിന് മുൻപ് ഇത്തിഹാദ് എയർവേയ്‌സിൽ നടന്നത് മദ്യപാനിയുടെ വിളയാട്ടം

മറുനാടൻ ഡെസ്‌ക്‌

കൊണ്ടോട്ടി: വെള്ളമടിച്ച് പൂസായി വിമാനത്തിൽ വച്ച് 46കാരന്റെ വിളയാട്ടം. യാത്രക്കാർക്ക് ശല്യമുണ്ടാകും വിധം വിമാനത്തിൽ കിടന്ന് ബഹളമുണ്ടാക്കുകയും എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയും ചെയ്ത വയനാട് വെന്നിയോട് കോട്ടത്തറ സ്വദേശി ഹംസ (46)യെ വിമാനം ലാൻഡ് ചെയ്തപ്പോൾ തന്നെ കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്‌ച്ച പുലർച്ചെയാണ് സംഭവം. ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ നിന്നും കരിപ്പൂരിലേക്ക് പുറപ്പെട്ടതാണ് ഹംസ.

വിമാനത്തിൽ വച്ച് മദ്യപിച്ച് ലക്കുകെട്ട ഹംസ വിദേശ വനിതയായ എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയായിരുന്നു. സംഭവത്തിന് പിന്നാലെ എയർ ഹോസ്റ്റസ് വിമാനക്കമ്പനിക്ക് പരാതിനൽകി. വിമാനക്കമ്പനി പൊലീസിന് കൈമാറിയ പരാതിയിലാണ് ഹംസയെ എസ്‌ഐ. ഇബ്രാഹിം അറസ്റ്റുചെയ്തത്. ഇയാളെ മഞ്ചേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP