Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം വാക്കേറ്റം, പിന്നീട് 'കമ്മൽ വരെ ഊരിത്തെറിക്കും' വിധം അടിപിടി ! കുന്നംകുളം നഗരസഭ കൗൺസിലിൽ യുഡിഎഫ്-സിപിഎം വനിതാ അംഗങ്ങൾ തമ്മിലുള്ള തർക്കം അവസാനിച്ചത് കൈയാങ്കളിയിൽ; മൂന്ന് സിപിഎം അംഗങ്ങളും ഒരു കോൺഗ്രസ് അംഗവും ആശുപത്രിയിൽ; അടിപിടി ശക്തമായതോടെ അജൻഡ പാസാക്കിയെന്ന് പറഞ്ഞ് അധ്യക്ഷയുടെ മടക്കം; പ്രതിഷേധവുമായി കോൺഗ്രസ്

ആദ്യം വാക്കേറ്റം, പിന്നീട് 'കമ്മൽ വരെ ഊരിത്തെറിക്കും' വിധം അടിപിടി ! കുന്നംകുളം നഗരസഭ കൗൺസിലിൽ യുഡിഎഫ്-സിപിഎം വനിതാ അംഗങ്ങൾ തമ്മിലുള്ള തർക്കം അവസാനിച്ചത് കൈയാങ്കളിയിൽ; മൂന്ന് സിപിഎം അംഗങ്ങളും ഒരു കോൺഗ്രസ് അംഗവും ആശുപത്രിയിൽ; അടിപിടി ശക്തമായതോടെ അജൻഡ പാസാക്കിയെന്ന് പറഞ്ഞ് അധ്യക്ഷയുടെ മടക്കം; പ്രതിഷേധവുമായി കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

കുന്നംകുളം : ആദ്യം വാക്കേറ്റം അതിന് ശേഷം നടന്നത് കമ്മൽ വരെ ഊരിത്തെറിക്കും വിധം പൊരിഞ്ഞ അടിപിടി. കുന്നംകുളം നഗരസഭാ കൗൺസിലിലാണ് വനിതകൾ തമ്മിൽ പൊരിഞ്ഞ അടിയും വാക്കേറ്റവും നടന്നത്. യുഡിഎഫ് - സിപിഎം അംഗങ്ങളായ വനിതകൾ തമ്മിൽ ആദ്യം വാക്കു തർക്കമുണ്ടായി. വൈകാതെ ഇത് കൈയാങ്കളിയിലേക്ക് മാറുകയായിരുന്നു. തങ്ങളെ ക്രൂരമായി മർദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒരു കോൺഗ്രസ് അംഗവും മൂന്ന് സിപിഎം അംഗങ്ങളും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

മാത്രമല്ല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പൊലീസ് നടപടികളിൽ പ്രതിഷേധം അറിയിച്ച് വായ് കറുത്ത തുണി കൊണ്ട് മൂടിയാണ് ബിജെപി അംഗങ്ങൾ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയത്. കൗൺസിൽ യോഗം ആരേംഭിച്ചപ്പോൾ അജൻഡയിലേക്കു കടക്കും മുൻപു പതിവുള്ള ശൂന്യവേള ഇത്തവണ ഇല്ലെന്നു നഗരസഭാധ്യക്ഷ സീത രവീന്ദ്രൻ അറിയിച്ചു. 18-ാം വാർഡ് സഭ ചേരുന്നതിനാൽ പങ്കെടുക്കേണ്ടതുണ്ടെന്നും ഓർമ്മിപ്പിച്ചു. വാർഡ് സഭ ചേരുന്ന അതേസമയം തന്നെ കൗൺസിൽ യോഗം വിളിച്ചതു ശരിയല്ലെന്നും ഇതിനാൽ വാർഡിനെ പ്രതിനിധീകരിക്കുന്ന യുഡിഎഫ് അംഗത്തിനു കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും യുഡിഎഫ് അംഗങ്ങൾ പറഞ്ഞു.

എന്നാൽ ഇത് കണക്കിലെടുക്കാതെ അജൻഡ വായിക്കാൻ നഗരസഭാധ്യക്ഷ കൗൺസിൽ ക്ലാർക്കിനോടു നിർദ്ദേശിച്ചു. അധ്യക്ഷയുടെ നിർദ്ദേശത്തിൽ പ്രകോപിതരായ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ജയ്‌സിങ് കൃഷ്ണൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു സി.ബേബി എന്നിവരുടെ നേതൃത്തിൽ യുഡിഎഫ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി ബഹളമുണ്ടാക്കുകയും അജൻഡ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്തു. വൈസ് ചെയർമാൻ പി.എം.സുരേഷിന്റെ നേതൃത്വത്തിൽ സിപിഎം അംഗങ്ങൾ ഇത് തടയാനെത്തിയതോടെ ഉന്തും തള്ളുമായി.

ഈ സമയം രണ്ട് പക്ഷത്തേയും വനിതാ അംഗങ്ങൾ പ്രകോപിതരായി രംഗം അടിപിടിയിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെ സിപിഎം അംഗം പ്രിയ സജീഷിന്റെ കമ്മൽ ഊരിത്തെറിച്ചു. രംഗം കലുഷിതമായതോടെ അജൻഡകൾ പാസാക്കിയെന്ന് അറിയിച്ചു യോഗം പിരിച്ചുവിട്ടു അധ്യക്ഷ മടങ്ങി. ശൂന്യവേള അനുവദിക്കാതിരുന്ന അധ്യക്ഷയുടെ നിലപാട് ധിക്കാരമെന്നു കോൺഗ്രസ് വിമത കൗൺസിലർമാർ ആരോപിച്ചു.

പിന്നീടു കോൺഗ്രസിലെ ബീന ലിബിനി, സിപിഎമ്മിലെ പ്രിയ സജീഷ്, പുഷ്പ ജോൺ, സുനിത ശിവരാമൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ അടക്കമുള്ള യുഡിഎഫ് നേതാക്കൾ ആശുപത്രിയിലെത്തി ബീന ലിബിനിയെ സന്ദർശിച്ചു. ഇവരെ വൈകിട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ പട്ടണത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP