Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാതാപിതാക്കൾ ഉൾപ്പെടെ അഞ്ചുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം വിദ്യാർത്ഥി തൂങ്ങിമരിച്ചു; നാടിനെ നടുക്കിയ സംഭവം നടന്നതു കാസർകോട്ട്

മാതാപിതാക്കൾ ഉൾപ്പെടെ അഞ്ചുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം വിദ്യാർത്ഥി തൂങ്ങിമരിച്ചു; നാടിനെ നടുക്കിയ സംഭവം നടന്നതു കാസർകോട്ട്

കാസർകോട്: അച്ഛനമ്മമാർ ഉൾപ്പെടെ അഞ്ചുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം വിദ്യാർത്ഥി തൂങ്ങിമരിച്ചു. ബംഗളൂരുവിലെ ഐ.ടി വിദ്യാർത്ഥി കാസർകോട് ബദിയടുക്ക സ്വദേശി അശ്വിനാണ് (22) ആത്മഹത്യ ചെയ്തത്.

ബദിയടുക്ക ചാത്തപ്പാടി സ്വദേശികളായ ശ്രീഹരി കല്ലൂരായ, ഭാര്യ ലത, സഹോദരങ്ങളായ സുഗുണ, വനജാക്ഷി, സുമ എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ബംഗളൂരുവിലായിരുന്ന അശ്വിൻ ഇന്നു രാവിലെയാണ് വീട്ടിലെത്തിയത്.

വീട്ടിലെത്തിയ ഉടൻ വെട്ടുകത്തി ഉപയോഗിച്ച് മാതാപിതാക്കളേയും സഹോദരങ്ങളേയും വെട്ടുകയായിരുന്നു. സംഭവത്തിന് ശേഷം അശ്വിൻ വീടിന് സമീപത്തുള്ള തോട്ടത്തിലേക്ക് ഓടിപ്പോയി. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വീട്ടുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കാസർകോട് സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇവരെ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റി. പൊലീസ് നടത്തിയ പരിശോധനയിലാണ് അശ്വിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP