Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനധികൃതമായി ആദിവാസി മേഖലകൾ സന്ദർശിച്ചുവെന്ന് ആരോപണം: ഇറ്റലി സ്വദേശിക്കും കൂട്ടാളിക്കുമെതിരെ കേസെടുത്ത് വനംവകുപ്പ്; കുട്ടമ്പുഴ ഫോറസ്റ്റ് സ്‌റ്റേഷനിൽ ലൂക്കോയെ തടഞ്ഞുവച്ചെന്നും ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും ആരോപണം; വിദേശിയുടെ പക്കൽ ആധാർ കാർഡ് കണ്ടതാണ് സംശയത്തിനിടയാക്കിയതെന്ന് വനംവകുപ്പ്

അനധികൃതമായി ആദിവാസി മേഖലകൾ സന്ദർശിച്ചുവെന്ന് ആരോപണം: ഇറ്റലി സ്വദേശിക്കും കൂട്ടാളിക്കുമെതിരെ കേസെടുത്ത് വനംവകുപ്പ്; കുട്ടമ്പുഴ ഫോറസ്റ്റ് സ്‌റ്റേഷനിൽ ലൂക്കോയെ തടഞ്ഞുവച്ചെന്നും ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും ആരോപണം; വിദേശിയുടെ പക്കൽ ആധാർ കാർഡ് കണ്ടതാണ് സംശയത്തിനിടയാക്കിയതെന്ന് വനംവകുപ്പ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം :അനധികൃതമായി കൂട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ സന്ദർശിച്ചു എന്നാരോപിച്ച് ഇറ്റലി സ്വദേശി ലൂക്കോ ബെൽട്രാമി (38)യും കൂടെയുണ്ടായിരുന്ന ഏല്യാസ് എന്നിവർക്കെതിരെ വനം വകുപ്പ് കേസെടുത്തു. ഇന്ന് ഉച്ചയോടെയാണ് കുട്ടമ്പുഴ റെയിഞ്ചിലെ കൂവപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ ലൂക്കോയെ വിളിച്ചു വരുത്തിയാണ് അധികൃതർ നടപടി സ്വീകരിച്ചത്.രാവിലെ ലൂക്കോ സഹായിക്കൊപ്പം ആദിവാസി മേഖലയിലേയ്ക്ക് കടന്നതായി വനം വകുപ്പ് അധികൃതർക്ക് വിവരം ലഭിച്ചിരുന്നു.
ഇതു പ്രകാരം തിരിച്ചെത്തുബോൾ ഫോറസ്റ്റ് സ്റ്റേഷനിൽ വരണമെന്ന് ദൂതൻ മുഖേന അറിയിച്ചെന്നും വന്നപ്പോൾ ചോദ്യം ചെയ്‌തെന്നും അനധികൃതമായി വനമേഖലയിൽ പ്രവേശിച്ചു എന്ന് വ്യക്തമായ സാഹചര്യത്തിൽ കേസെടുത്ത് ജാമ്യത്തിൽ വിടുമെന്നും വനം വകുപ്പധികൃതർ അറിയിച്ചു .

ഇറ്റലി സ്വദേശിയാണെങ്കിലും ഇന്ത്യയിൽ താമസിക്കുന്നതിനുള്ള എല്ലാ രേഖകളും ഇവിടുത്തെ ഡ്രൈവിങ് ലൈസൻസും കൈവശമുണ്ടായിരുന്ന ലൂക്കോയോട് ഭീകരവാദിയെ കൈകാര്യം ചെയ്യുന്നതിനേക്കാൾ മോശമായിട്ടാണ് സ്റ്റേഷനിലുണ്ടായിരുന്നവർ പെരുമാറിയതെന്നാണ് പുറത്ത് പ്രചരിച്ചിട്ടുള്ള വിവരം .ഉടുമ്പന്നൂരിൽ കുടുംബ സഹിതം താമസിച്ചു വരുന്ന ലൂക്കോയുടെ കൈവശം ഇന്ത്യയിലെ ആധാർ കാർഡ് കണ്ടതാണ് ഉദ്യോഗസ്ഥരുടെ സംശയത്തിന് വഴിയൊരുക്കിയതെന്നാണ് സൂചന. ഉച്ചയ്ക്ക് 1 മണിയോടെ വിളിച്ചു വരുത്തി സ്റ്റേഷനിൽ നിർത്തിയിട്ടുള്ള ലൂക്കോയെ രാത്രി 10 മണിയായിട്ടും നടപടികൾ പൂർത്തിയാക്കി വിട്ടയച്ചിട്ടില്ല .

കാർഷിക മേഖലയായ കല്ലേലി മേട് സന്ദർശിക്കാനായാണ് ഉച്ചയോടെ ലൂക്കായും സഹായിയും എത്തിയത്.ഇവിടുത്തെ കർഷകരിൽ നിന്നും കൊക്കോ കായ വാങ്ങുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ ദിവസം കല്ലേലി മേട് സെന്റ് ജൂഡ് കത്തോലിക്കാ പള്ളിയിൽ കുർബാന കൂടാൻ വന്ന സെമിനാരി വിദ്യാർത്ഥികളെയും, തീർത്ഥാടകരേയും മണിക്കൂറുകളോളം വനം വകുപ്പധികൃതർ തടഞ്ഞ് വച്ചതായി പരാതി ഉയർന്നിരുന്നു. മദ്യവും പണവും നൽകുന്നവർക്ക് വനം വകുപ്പ് മൗനാനുമതി നൽകുന്നുവെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

എന്നാൽ വനം വകുപ്പിന്റെ ഇത്തരം അനാവശ്യ ഇടപെടലുകൾ കാർഷിക വരുമാനം കൊണ്ട് മാത്രം ഉപ ജീവനം നടത്തുന്ന ആദിവാസി മലയോരവാസി സമൂഹത്തിന് തിരിച്ചടിയാകും. വനം ആദിവാസി മേഖലകളിലേക്ക് അപരിചിതരുടെ കടന്നുകയറ്റം തടയുകയെന്ന സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായാണ് സന്ദർശക വിലക്ക് ഏർപ്പെടുത്തിയിരികുന്നതെന്ന് വനം വകുപ്പ് അധിക്യതർ അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP