Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശാസ്ത്രഫലങ്ങൾ സാധാരണക്കാരിലേക്കെത്തുന്നതിന്റെ മികച്ച മാതൃകയാണ് നാവിക്: ബോട്ടിൽ ഘടിപ്പിക്കുന്നതിന് അഞ്ഞൂറ് നാവിക് ഉപകരണങ്ങൾ ഫെബ്രുവരി പത്തോടെ ഐ. എസ്. ആർ. ഒ ലഭ്യമാക്കുമെന്ന് മന്ത്രി മേഴ്സിക്കുട്ടിഅമ്മ

ശാസ്ത്രഫലങ്ങൾ സാധാരണക്കാരിലേക്കെത്തുന്നതിന്റെ മികച്ച മാതൃകയാണ് നാവിക്: ബോട്ടിൽ ഘടിപ്പിക്കുന്നതിന് അഞ്ഞൂറ് നാവിക് ഉപകരണങ്ങൾ ഫെബ്രുവരി പത്തോടെ ഐ. എസ്. ആർ. ഒ ലഭ്യമാക്കുമെന്ന് മന്ത്രി മേഴ്സിക്കുട്ടിഅമ്മ

തിരുവനന്തപുരം: ഇന്ത്യയിലെ ഐ.എസ്.ആർ.ഒ ഉൾപ്പെടെയുള്ള ശാസ്ത്ര സമൂഹത്തിന്റെ കണ്ടെത്തലുകളും ഫലങ്ങളും സാധാരണക്കാരിലേക്കെത്തുന്നതിന്റെ മികച്ച മാതൃകയാണ് നാവിക് സംവിധാനമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കും ഫിഷറീസ് ഉദ്യോഗസ്ഥർക്കുമായി തൈക്കാട് ഗസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച നാവിക് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു.

കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് അപായ സൂചനയുൾപ്പെടെ നൽകുന്നതിന് ബോട്ടിൽ ഘടിപ്പിക്കുന്നതിന് അഞ്ഞൂറ് നാവിക് ഉപകരണങ്ങൾ ഫെബ്രുവരി പത്തോടെ ഐ. എസ്. ആർ. ഒ ലഭ്യമാക്കും. ഇതിനു പുറമെ ആയിരം ഉപകരണങ്ങൾ കൂടി ഫെബ്രുവരിയിൽ തന്നെ ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. കേരളത്തിനാവശ്യമായ നാവിക് ഉപകരണങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ കെൽട്രോൺ ഉത്പാദിപ്പിക്കും. ഇതുസംബന്ധിച്ച് ആറിന് വ്യവസായ മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തും. നാവിക് സംവിധാനം ഉപയോഗിക്കുന്നതിന് പ്രാദേശികതല പരിശീലനം ഉടൻ നടത്തും.

നാവിക് സംവിധാനം ഘടിപ്പിച്ച ബോട്ടുകളുടെ പരീക്ഷണ യാത്ര വിജയകരമായിരുന്നു. അറുപതു മുതൽ 97 നോട്ടിക്കൽ മൈൽ വരെ നാവിക് ഘടിപ്പിച്ച ബോട്ടുകൾ യാത്ര നടത്തിയിരുന്നു. ഐ.എസ്.ആർ.ഒ യുടെ ജിസാറ്റ് 6 എ അടുത്തമാസം വിക്ഷേപിക്കുന്നത് കൂടുതൽ പ്രയോജനകരമാകുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത ഘട്ടത്തിൽ നാവിക്കിൽ നിന്ന് മത്സ്യത്തൊഴിലാളികൾക്ക് കരയിലേക്ക് സന്ദേശം അയയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രിയുടെ ശാസത്ര ഉപദേഷ്ടാവ് ഡോ. എം.സി. ദത്തൻ പറഞ്ഞു. നാവിക്കിൽ ബീക്കൺ സംവിധാനം ഉൾപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP