Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗവർണറെ തിരിച്ചു വിളിക്കാൻ പ്രമേയം: ചെന്നിത്തല താങ്കൾ കൊടുത്ത വാർഡ് വിഭജനത്തെകുറിച്ചുള്ള പരാതിയിൽ തീരുമാനം എടുത്തിട്ട് പോയാൽ മതിയോ; ഗവർണറെ തിരിച്ചുവിളിക്കുന്ന പ്രമേയം പാസാക്കുമെന്ന് പ്രഖ്യാപിച്ച രമേശ് ചെന്നിത്തലക്ക് വിമർശനവുമായി പത്മകുമാർ

ഗവർണറെ തിരിച്ചു വിളിക്കാൻ പ്രമേയം: ചെന്നിത്തല താങ്കൾ കൊടുത്ത വാർഡ് വിഭജനത്തെകുറിച്ചുള്ള പരാതിയിൽ തീരുമാനം എടുത്തിട്ട് പോയാൽ മതിയോ; ഗവർണറെ തിരിച്ചുവിളിക്കുന്ന പ്രമേയം പാസാക്കുമെന്ന് പ്രഖ്യാപിച്ച രമേശ് ചെന്നിത്തലക്ക് വിമർശനവുമായി പത്മകുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:  സംസ്ഥാനത്തെ ഗവർണർ- സർക്കാർ തർക്കം പുതിയതലത്തിലേക്ക് നീങ്ങുമ്പോൾ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ പോലും കാര്യമായ വിമർശനം ഉന്നയിക്കാത്ത പശ്ചാത്തലത്തിൽ ഗവർണർക്കെതിരേ പ്രമേയം പാസാക്കുമെന്ന് പ്രഖ്യാപനവുമായി പ്രതിപക്ഷം നിങ്ങിയത്.

എന്നാൽ ഗവർണറെ തിരിച്ചുവിളിക്കുന്ന പ്രമേയം പാസാക്കുമെന്ന് പ്രഖ്യാപിച്ച രമേശ് ചെന്നിത്തലയെ വിമർശിച്ച് ബിജെപി  സെക്രട്ടറി ജെ ആർ പത്മകുമാർ. "ഗവർണറെ തിരിച്ചുവിളിക്കാൻ പ്രമേയം ചെന്നിത്തല താങ്കൾ കൊടുത്ത വാർഡ് വിഭജനത്തെക്കുറിച്ചുള്ള പരാതിയിൽ തീരുമാനം എടുത്തിട്ട് പോയാൽ മതിയോ?" എന്ന് പരിഹസിച്ചാണ് അദ്ദേഹം ഫേസ്‌ബുക്കിലൂടെ  രംഗത്തെത്തിയിരിക്കുന്നത്.

നിയമസഭയുടെ അന്തസിനെ ചോദ്യം ചെയ്യുന്നെന്നും അതിനാൽ ഗവർണറെ തിരിച്ച് വിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാൻ അനുമതി തേടിയാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർ ശ്രീരാമകൃഷ്ണന് നോട്ടീസ് നൽകിയത്. പ്രതിപക്ഷ നേതാവിന്റെ പ്രമേയത്തെ സ്വാഗതം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തുകയും ചെയ്തു. തന്നെ നിയമിച്ചത് രാഷ്ട്രപതിയാണ്. തനിക്കെതിരേ പരാതിയുണ്ടെങ്കിൽ സമീപിക്കേണ്ടത് രാഷ്ട്രപതിയെ തന്നെയാണ്.

ഭരണഘടനപരമായ കാര്യങ്ങൾ മാത്രമാണ് താൻ ചെയ്യുന്നത്. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. സർക്കാരുമായി ഒരു ഏറ്റുമുട്ടലുമില്ല. ഭരണഘടനപരമായി സംസ്ഥാനത്തിന്റെ ഭരണത്തലവൻ ഗവർണറാണ്. അതിനാൽ, തന്റെ സർക്കാരിനെ ഉപദേശിക്കാനും തിരുത്താനും ശാസിക്കാനും തനിക്ക് അധികാരമുണ്ട്. നയപ്രഖ്യാപന പ്രസംഗത്തിൽ തിരുത്തൽ വേണമെന്ന് താങ്കൾ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്, നിയമപരമായി നിലനിൽക്കാത്തെ കാര്യത്തിൽ തന്റെ നിർദ്ദേശം മുന്നോട്ടു വച്ചിട്ടുണ്ടെന്ന് ഗവർണറുടെ മറുപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP