Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചക്ക സീസൺ വരുമ്പോൾ മാർക്കറ്റിടിയുന്നത് പ്രമേഹത്തിന്റെ മരുന്നിന്; ചക്കവിഭവങ്ങൾ കൂടുകയും ചോറിന്റെ അളവ് കുറയുകയും ചെയ്തതോടെ മരുന്ന് വിൽപ്പന കുറഞ്ഞത് 25 ശതമാനം; നാട്ടിൽ ഡിമാന്റേറിയതോടെ വീട്ടുമുറ്റത്തെ ഫലം പ്രമേഹത്തെ പടികടത്താൻ മുൻപിൽ

ചക്ക സീസൺ വരുമ്പോൾ മാർക്കറ്റിടിയുന്നത് പ്രമേഹത്തിന്റെ മരുന്നിന്; ചക്കവിഭവങ്ങൾ കൂടുകയും ചോറിന്റെ അളവ് കുറയുകയും ചെയ്തതോടെ മരുന്ന് വിൽപ്പന കുറഞ്ഞത് 25 ശതമാനം; നാട്ടിൽ ഡിമാന്റേറിയതോടെ വീട്ടുമുറ്റത്തെ ഫലം പ്രമേഹത്തെ പടികടത്താൻ മുൻപിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രമേഹത്തിനുള്ള മരുന്നിന്റെ വില്പന സംസ്ഥാനത്ത് കുറഞ്ഞു വരുന്നു. മരുന്നിന്റെ മാർക്കറ്റിടിച്ചത് മറ്റൊന്നുമല്ല ചക്കയുടെ വരവ് തന്നെയാണ്. സംസ്ഥാനത്തെ പ്ലാവുകളിൽ ചക്ക വിളഞ്ഞ് എടുക്കാറാക്കുന്നത് മുതൽ പ്രമേഹം സംസ്ഥാനത്തിന്റെ പടികടക്കും. കേരളത്തിൽ ചക്ക സീസൺ ആരംഭിച്ചതോടെ പ്രമേഹ മരുന്നിന്റെ വിൽപന 25 ശതമാനം കുറഞ്ഞു എന്ന വാർത്ത ചക്കപ്രേമികളായ പ്രമേഹ രോഗികൾക്ക്  ആശ്വാസം പകരുന്ന ഒന്നാണ്. സർക്കാർ സംസ്ഥാനഫലമായി പ്രഖ്യാപിച്ചതോടെ കമ്പോള വിഭവമായി ചക്കയ്ക്കു സ്ഥാനം കിട്ടിയിട്ടുണ്ട്.

ഓരോവർഷവും പ്രമേഹമരുന്നുവിൽപ്പന കൂടിവരുന്ന കേരളത്തിൽ സീസൺകാലത്തെ ഈ മാറ്റം ചക്കയുടെ പ്രസക്തി കൂട്ടുകയാണെന്ന് ഇതേപ്പറ്റി പഠനം നടത്തിയ മൈക്രോസോഫ്റ്റിന്റെ മുൻഡയറക്ടർ ജെയിംസ് ജോസഫ് പറയുന്നു. മരുന്നുപയോഗത്തെപ്പറ്റി നിരീക്ഷിക്കാൻ പ്രമേഹമരുന്നിനായി സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന കാരുണ്യഫാർമസികളിലെ വിൽപ്പനയാണ് പരിശോധിച്ചത്. ചക്ക കൂടുതലായി ഉപയോഗിക്കുന്നത് സാധാരണക്കാരാണെന്ന നിഗമനത്തിൽക്കൂടിയാണിത്.

മാർച്ചിൽ എട്ടുലക്ഷം യൂണിറ്റ് മരുന്നാണ് വിറ്റിരുന്നത്. ചക്കയുടെ ഉപയോഗം തുടങ്ങിയ ശേഷം ഫലം കണ്ടുതുടങ്ങിയത് ഏപ്രിൽ മുതലാണ്. വിൽപ്പന ഏഴുലക്ഷം യൂണിറ്റായി കുറഞ്ഞു. മേയിലും ജൂണിലും ആറുലക്ഷമായി. ജൂലായ് ആയപ്പോഴേക്കും ആറുലക്ഷത്തിനു മുകളിലേക്കു പോകാൻ തുടങ്ങി. ഓഗസ്റ്റിൽ എഴും സെപ്റ്റംബറിൽ ഏഴരയും ഒക്ടോബറിൽ വീണ്ടും എട്ടു ലക്ഷവുമായി. പഴമായല്ലാതെ ചക്കയുടെ ഉപയോഗം കൂടിയപ്പോൾ പ്രമേഹം കുറഞ്ഞു. മരുന്നുവിൽപ്പന 25 ശതമാനം താഴുകയും സീസൺ കഴിഞ്ഞപ്പോൾ കൂടുകയും ചെയ്തു.

സീസൺകാലത്തുള്ള ചക്ക അതുകഴിഞ്ഞും ഉപയോഗിക്കാനുള്ള ശാസ്ത്രീയ ഇടപെടലാണ് ഇനി വേണ്ടതെന്നും ഇതിന് സ്റ്റാർട്ടപ്പ് സംരംഭങ്ങളെ ഉപയോഗിക്കണമെന്നും ജെയിംസ് പറയുന്നു. ചോറിനെക്കാൾ കാർബോഹൈഡ്രേറ്റും കലോറിയും കുറവും െഫെബർ കൂടുതലുമുള്ള ചക്കയെ കായ് വർഗമായി കാണാതെ പഴമായി മാത്രം കണ്ടതാണ് കുഴപ്പം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP