Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒത്തു നോക്കിയത് 100 മുതൽ 5000 രൂപ വരെയുള്ള സമ്മാനമടിച്ചിട്ടുണ്ടോയെന്ന് ; നിരാശനായി ഭാഗ്യക്കുറി വലിച്ചെറിഞ്ഞപ്പോൾ അറിഞ്ഞത് അടിച്ചത് ഒന്നാം സമ്മാനമെന്ന വിവരം; തൂവ്വൂരിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന ശിവദാസനെ 63ാം വയസിൽ മഹാലക്ഷ്മി കനിഞ്ഞതിങ്ങനെ

ഒത്തു നോക്കിയത് 100 മുതൽ 5000 രൂപ വരെയുള്ള സമ്മാനമടിച്ചിട്ടുണ്ടോയെന്ന് ; നിരാശനായി ഭാഗ്യക്കുറി വലിച്ചെറിഞ്ഞപ്പോൾ അറിഞ്ഞത് അടിച്ചത് ഒന്നാം സമ്മാനമെന്ന വിവരം; തൂവ്വൂരിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന ശിവദാസനെ 63ാം വയസിൽ മഹാലക്ഷ്മി കനിഞ്ഞതിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തുവ്വൂർ(മലപ്പുറം): സ്ഥിരമായി ലോട്ടറി എടുക്കുമെങ്കിലും 5000 രൂപയ്ക്ക് മുകളിൽ സമ്മാനമടിക്കുമെന്ന് ശിവദാസൻ സ്വപ്‌നം പോലും കണ്ടിട്ടില്ല. അതിനാൽ തന്നെ ഇത്തവണ ലോട്ടറി എടുത്തപ്പോഴും പതിവ് തെറ്റിച്ചില്ല. അയ്യായിരം രൂപ വരെയുള്ള സമ്മാനപട്ടികയിൽ തന്റെ ഭാഗ്യക്കുറിയുണ്ടോ എന്ന് നോക്കിയ ശേഷം വലിച്ചെറിഞ്ഞു ! എന്നാൽ ആ ടിക്കറ്റ് വിറ്റ ഏജൻസിയിലാണ് ഒന്നാം സമ്മാനമടിച്ചതെന്ന് സുഹൃത്ത് പറയുമ്പോഴാണ് ശിവദാസൻ ഓടിച്ചെന്ന് വലിച്ചെറിഞ്ഞ ടിക്കറ്റ് എടുത്തത്.

kz 626471 നമ്പറിലുള്ള തന്റെ ടിക്കററിനാണ് ഒന്നാംസമ്മാനമെന്ന് വെള്ളയൂർ കാവുങ്ങൽ സ്വദേശിയും മാമ്പുഴ റബ്ബർ പ്രൊസസിങ്ങ് യൂണിറ്റിലെ സുരക്ഷാജീവനക്കാരനുമായ വടക്കേതിൽ ശിവദാസൻ(63) അറിഞ്ഞപ്പോൾ മനസ് ആനന്ദം കൊണ്ട് നൃത്തം വെച്ചിട്ടുണ്ടാകണം. തുവ്വൂരിൽ കെ.ആർ.കെ ലോട്ടറി ഏജൻസി നടത്തുന്ന രാമകൃഷ്ണനിൽ നിന്നാണ് ശിവദാസൻ ടിക്കെറ്റെടുത്തത്. ശനിയാഴ്ചയായിരുന്നു നറുക്കെടുപ്പ്. തിങ്കളാഴ്ച രാവിലെ ടിക്കറ്റ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കരുവാരക്കുണ്ട് ശാഖയിൽ ഏൽപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP