Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഴിമതിക്കെതിരെ പ്രതികരിച്ചാൽ ഭ്രാന്തൻ! കസേര തെറിക്കുമെന്ന ഭീതിയിൽ മിണ്ടാതിരിക്കുന്നവരും ധാരാളം: അഴിമതിവിരുദ്ധ ദിനത്തിൽ സർക്കാരിനെ വിമർശിച്ച് ജേക്കബ് തോമസ്‌; വികസനത്തിൽ പരിസ്ഥിതിയെ മറന്നാൽ ചെന്നൈ ആവർത്തിക്കുമെന്നും ഡിജിപി

അഴിമതിക്കെതിരെ പ്രതികരിച്ചാൽ ഭ്രാന്തൻ! കസേര തെറിക്കുമെന്ന ഭീതിയിൽ മിണ്ടാതിരിക്കുന്നവരും ധാരാളം: അഴിമതിവിരുദ്ധ ദിനത്തിൽ സർക്കാരിനെ വിമർശിച്ച് ജേക്കബ് തോമസ്‌; വികസനത്തിൽ പരിസ്ഥിതിയെ മറന്നാൽ ചെന്നൈ ആവർത്തിക്കുമെന്നും ഡിജിപി

തിരുവനന്തപുരം: അഴിമതിവിരുദ്ധദിനത്തിൽ മുഖ്യമന്ത്രിക്ക് ശക്തമായ മറുപടിയുമായി ഡിജിപി ജേക്കബ് തോമസ് രംഗത്ത്. അഴിമതിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രസ് ക്ലബിൽ നടന്ന പരിപാടിയിലാണ് മുഖ്യമന്ത്രിക്കു ഡിജിപി മറുപടി നൽകിയത്.

അഴിമതിക്കാരല്ലാത്തവരെ ഇല്ലാതാക്കുന്നതാണ് നിലവിലെ അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്കാരല്ലാത്തവർക്ക് വട്ടാണെന്ന് സ്ഥാപിക്കാനാണ് നീക്കമെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. കേരളാ നെക്സ്റ്റ് എന്ന സംഘടനയാണ് അഴിമതി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജേക്കബ് തോമസിന്റെ സംവാദം ഒരുക്കിയത്.

അഴിമതിക്കെതിരെ ഒരു നയമുണ്ടോ എന്ന് സംശയമുണ്ട്. 2014ൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അഴിമതി വിരുദ്ധദിനം ആചരിച്ചിരുന്നു. എന്നാൽ ഇത്തവണ ആരേയും കാണാനില്ല. കസേര തെറിക്കുമോ എന്ന ഭയവും അഴിമതിക്ക് കാരണമാകുന്നുണ്ട്. ഇതിനെതിരെ എന്തെങ്കിലും പറഞ്ഞാൽ നാല് മെമോ വരെ ലഭിക്കുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വികസനം മുകളിലേക്ക് മാത്രമല്ല ആവശ്യം. താഴേക്കും വശങ്ങളിലേക്കും വളർച്ച വേണമെന്നും ഫ്‌ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട ചട്ടങ്ങളെ സംബന്ധിച്ച് ഉയർന്ന വിവാദങ്ങളെ സൂചിപ്പിച്ചു ഡിജിപി പറഞ്ഞു. മുകളിലുള്ളവരെക്കുറിച്ച് മാത്രം ചിന്തിച്ചാൽ ചെന്നൈ പോലുള്ള ദുരന്തങ്ങളുണ്ടാകും. ഫ്‌ലാറ്റ് നിർമ്മാതാക്കളോ നിക്ഷിപ്ത താൽപര്യക്കാരോ ആണോ നയം തീരുമാനിക്കുന്നത്? മൂന്നു വിജിലൻസ് കേസുണ്ടെങ്കിലേ ഒരാൾക്ക് സെക്രട്ടറി റാങ്കിലെത്താൻ കഴിയൂ. അഴിമതിയെ പ്രതിരോധിക്കാൻ ഒരു പരിധി വരെ മാദ്ധ്യമങ്ങൾക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത അഴിമതിക്കാർ അവരുടെ പ്രവൃത്തികളെ ശക്തമായി ന്യായീകരിക്കും. അഴിമതിക്കാർക്ക് സ്ഥാനക്കയറ്റം നൽകുന്ന രീതിയാണ് ഇപ്പോഴുള്ളതെന്നും ജേക്കബ് തോമസ് ആഞ്ഞടിച്ചു. എല്ലാവരും അഴിമതിക്കാരായാൽ അഴിമതി നിരോധന സംവിധാനങ്ങൾ ഫലവത്താവില്ല. രാഷ്ട്രീയക്കാർ അഴിമതിക്കാരെങ്കിൽ ശിക്ഷിക്കേണ്ടത് ജനങ്ങളാണ്. അഴിമതി പുറത്തുകൊണ്ടുവരേണ്ടത് മാദ്ധ്യമങ്ങളും. സ്വാർഥതാൽപര്യങ്ങളാണ് നയങ്ങൾ രൂപീകരിക്കുന്നത്- ജേക്കബ് തോമസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP